ദാല്‍ തടാകത്തിന്റെ തീരത്തുള്ള ഹരിപര്‍ബത് കോട്ടയിലേയ്‌ക്കുള്ള പ്രധാന പ്രവേശന കവാടമായി കരുതപ്പെടുന്നത് കാതി ദര്‍വാസ ആണ്. കോട്ടയുടെ മറ്റൊരു പ്രധാന കവാടമാണ് സന്‍ഗിന്‍ ദര്‍വാസ.മധ്യത്തിലായി കുംഭഗോപുരത്തോടു കൂടിയ മുറിയും ഇരുവശങ്ങളിലായി ഇടനാഴികളുമാണ് കാതി ദര്‍വാസയുടെ ഘടന. കാതി ദര്‍വാസയുടെ ഭിത്തികളിലും മച്ചിലും ഒരിക്കല്‍ മുഗല്‍ രാജാക്കന്‍മാര്‍ പിന്തുടര്‍ന്നിരുന്ന പേര്‍ഷ്യന്‍ സംസ്‌കാരവും രീതികളും എന്താണന്നതിലേയ്‌ക്ക് വെളിച്ചം വീശുന്ന ലിഖിതങ്ങള്‍ അടയാളപെടുത്തിയിട്ടുണ്ട്.



Click it and Unblock the Notifications