അദൈ്വതസ്ഥാപകനായ ആധിശങ്കരനാണ് ശൃംഗേരി ആദിശങ്കര ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. ശൃംഗേരിയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നായ ഈ ക്ഷേത്രം ശൃംഗേരിയിലെത്തുന്ന സന്ദര്‍ഷകര്‍ കാണാതെ പോകുക പതിവില്ല. രണ്ട് മീറ്റര്‍ ഉയരത്തിലുള്ള ഒരു പീഠത്തിലാണ് ആദിശങ്കരന്റെ മനോഹരമായ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
യോഗാസനത്തിലിരിക്കുന്ന രീതിയിലാണ് വിഹ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ശങ്കരാചാര്യരുടെ നാല് പ്രധാനപ്പെട്ട ശിഷ്യന്മാരുടെ പ്രതിമകള്‍ ക്ഷേത്രപരിസരത്തായി സ്ഥാപിച്ചിരിക്കുന്നത് കാണാം. പഞ്ചമിത്ര അഭിഷേകം, രുദ്രാഭിഷേകം, അര്‍ച്ചന തുടങ്ങിയവയാണ് പ്രധാനപ്പെട്ട പൂജാകര്‍മങ്ങള്‍. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകുന്നേരം അഞ്ചുമുതല്‍ എട്ടരവരെയും തീര്‍ത്ഥാടകര്‍ക്ക് ആദിശങ്കര ക്ഷേത്രം സന്ദര്‍ശിക്കാം.



Click it and Unblock the Notifications