ചെങ്കഴനീര്‍ എന്ന പൂവിന്റെ പേരിലറിയപ്പെടുന്ന് സ്ഥലമാണ് ചെങ്കല്‍പട്ട്. ഈ പ്രദേശത്ത് വളരെ അധികം കാണപ്പെടുന്ന ഒരുതരം പൂവാണിത്. കോലവൈ തടാകമാണ് ചെങ്കല്‍പ്പട്ടിന്റെ പ്രധാന ആകര്‍ഷണം. തമിഴ്‌നാട് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇവിടെ ഒരു ബോട്ട് ഹൌസ് തുടങ്ങിയിരുന്നു. എന്നാലിത് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. വിജയനഗര രാജാരക്കന്‍മാര്‍ പണികഴിപ്പിച്ച ചെങ്കല്‍പട്ട് കോട്ടയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. കൊളോണിയല്‍ കാലഘട്ടത്തിലെ സമൃദ്ധമായ ചിരത്രമുറങ്ങുന്ന സ്ഥലമാണിത്.



Click it and Unblock the Notifications