സമുദ്രനിരപ്പില്‍ നിന്നും 2696 മീറ്റര്‍ ഉയരത്തിലാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കരിഘട്ട ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈകുണ്ഠ ശ്രീനിവാസന്‍ എഥവാ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ബിര്‍ഗു സ്വാമിയാണ് ആറടി ഉയരത്തിലുള്ള ഈ ശിലാവിഗ്രഹം പ്രതിഷ്ഠിച്ചത് എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിന് മധ്യഭാഗത്തായി മഹാവിഷ്ണുവിന്റെയും പടിഞ്ഞാറ് വശത്തേക്ക് മാറി പത്മാവതിയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം.
ക്ഷേത്രത്തിന് സമീപത്തായി വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതിമയുമുണ്ട്. മഹാവിഷ്ണുവിന്റേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാദങ്ങളാണ് ഇവിടത്തെ മറ്റൊരുപ്രധാന ആകര്‍ഷണീയത. വലിയൊരു മുറ്റവും കല്യാണമണ്ഡപവും ഇവിടെയുണ്ട്. ഇവിടെ വച്ച് വിവാഹം നടത്തുന്നത് ശുഭമാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ശ്രീരംഗപട്ടണത്തിന്റെയും മൈസൂരിന്റെയും ദൂരക്കാഴ്ചകള്‍ ആസ്വദിക്കാനും കരിഘട്ട ക്ഷേത്രത്തില്‍ നിന്നും സാധിക്കും. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന രഥോത്സവത്തിന്റെ സമയമാണ് കരിഘട്ട ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം



Click it and Unblock the Notifications