ഒമ്പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ശ്രീംഗപട്ടണണത്തിലെ പ്രശസ്തമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം നിര്‍മിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള കാഴ്ചയില്‍ സന്ദര്‍ശിച്ചിരിക്കേണ്ടത് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം. ഭാരതത്തിലെ തന്നെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായാണ് നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള ഈ ക്ഷേത്രം കരുതപ്പെടുന്നത്.
ഗംഗന്മാര്‍ക്ക് ശേഷം വിജയനഗര രാജാക്കന്മാരും പിന്നീട് ഹൊയ്‌സാലരും ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മഹാവിഷ്ണു അഥവാ രംഗനാഥനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പഞ്ചരംഗ ക്ഷേത്രങ്ങളിലൊന്നായാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തെ കണക്കാക്കുന്നത്. കരിങ്കല്ലില്‍ തീര്‍ക്കപ്പെട്ടതാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഹാവിഷ്ണുവാണ് ശ്രീ രംഗനാഥസ്വാമിയായി അനന്തശായീ രൂപത്തില്‍ മന്ദഹസിച്ചുകൊണ്ട് ഇവിടെ നിലകൊള്ളുന്നത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള 24 തൂണുകളിലായി മഹാവിഷ്ണുവിന്റെ 24 രൂപങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ശ്രീനിവാസന്റെയും പഞ്ചമുഖ ആഞ്ജനേയന്റെയും ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ ഉള്‍ച്ചുമരുകളിലായി ചിത്രീകരിച്ചിരിക്കുന്നതായും കാണാം. കര്‍ണാടകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ക്ഷേത്രമായാണ് ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നത്.
ലക്ഷദീപോത്സവ എന്ന് വിളിക്കപ്പെടുന്ന സംക്രാന്തിനാളിലെ പ്രധാന ഉത്സവത്തിനാണ് രംഗനാഥ സ്വാമിയെ കാണാന്‍ ഭക്തര്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരാറുളളത്. വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനം സാധ്യമാണ്. രാവിലെ എട്ട് മുതല്‍ ഒമ്പതര വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ടുമണിവരെയുമാണ് പൂജാസമയങ്ങള്‍.



Click it and Unblock the Notifications