Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» താജ്‌പൂര്‍

താജ്‌പൂര്‍ ‍- കടല്‍ക്കരയുടെ ഭംഗിയില്‍

4

നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തമായ സ്ഥലം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ താജ്‌പൂര്‍ തിരഞ്ഞെടുക്കാം. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനൊപ്പം കടല്‍ക്കരയിലും സമയം ചെലവഴിക്കാം. കൊല്‍ക്കത്തിയില്‍ നിന്നും ഡ്രൈവ്‌ ചെയ്‌ത്‌ പോകാവുന്ന ദൂരം മാത്രമാണ്‌ ഇവിടേയ്‌ക്കുള്ളത്‌. കടല്‍ക്കരകള്‍

താജ്‌പൂരിലെ കടല്‍ക്കരയെ സംബന്ധിച്ച്‌ അസാധാരണമായ പല കാര്യങ്ങളുണ്ട്‌. സാധാരണ ബീച്ചുകള്‍ക്കെല്ലാം അര്‍ദ്ധചന്ദ്രാകൃതിയാണെങ്കില്‍ താജ്‌പൂര്‍ കടല്‍ക്കര ഇതിന്റെ വിപരീത ആകൃതിയിലുള്ളതാണ്‌. ചക്രവാളത്തോട്‌ കടല്‍ ചേരുന്ന മനോഹര ദൃശ്യം കാണാന്‍ ഇത്‌ അവസരം നല്‍കുന്നു.

കാടുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന കടല്‍ക്കര പ്രകൃതിയുടെ ഭംഗി കൂട്ടുന്നു. മണ്ണിനടിയില്‍ ആയിരക്കണക്കിന്‌ ചുവന്ന ഞണ്ടുകള്‍ മറഞ്ഞിരിക്കുന്നതിനാല്‍ കടല്‍ക്കരയിലെ മണ്ണിന്‌ ചുവന്ന നിറമാണന്ന്‌ തോന്നാറുണ്ട്‌. ബീച്ചിന്‌ ഒരു കിലോമീറ്റര്‍ താഴെ മനോഹരമായ ചിറയാണ്‌. ആ പ്രദേശത്തെ മുക്കുവരുടെ ജീവിതമെന്താണന്ന്‌ ഇവിടം മനസ്സിലാക്കി തരും.

നേച്ചര്‍ ക്യാംപ്

താജ്‌പൂരിലെ കടല്‍ക്കരയോട്‌ ചേര്‍ന്ന്‌ ആഢംബര സൗകര്യങ്ങളോടു കൂടിയ സ്ഥലമാണ്‌ താജ്‌പൂര്‍ നേച്ചര്‍ ക്യാംപ് . വലിയ ഉദ്യാനം, ബീച്ചിനഭിമുഖമായുള്ള തൂക്ക്‌ മഞ്ചല്‍, സ്വാദിഷ്‌ഠമായ ആഹാരങ്ങള്‍.  എന്നിവ ആസ്വദിക്കാനുള്ള അവസരം ഇവിടം നല്‍കും. ഈ സ്ഥലത്തിന്‌ ചുറ്റും കാറ്റാടി മരങ്ങളും യൂകാലിപ്‌റ്റ്‌സുമാണ്‌.

സാഹസിക വിനോദങ്ങള്‍

പാരഗ്ലൈഡിങ്‌, റിവര്‍ റാഫ്‌റ്റിങ്‌, ബനാന റൈഡ്‌, പാറ കയറ്റം പോലുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം ഇവിടെയുണ്ട്‌. കടല്‍ക്കരയില്‍ നിരവധി ദല്ലാളന്‍മാര്‍ നിങ്ങളെ സമീപിച്ചേക്കാം. പ്രാദേശവാസികളല്ലന്ന്‌ കണ്ട്‌ നിങ്ങളെ ഇവര്‍ കബളിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

താജ്‌പൂര്‍ പ്രശസ്തമാക്കുന്നത്

താജ്‌പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം താജ്‌പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം താജ്‌പൂര്‍

  • റോഡ് മാര്‍ഗം
    ദേശീയപാത 6 താജ്‌പൂരിനെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്നു. ഏകദേശം 104 കിലോമീറ്റര്‍ ദൂരം വരും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    104 കിലോമീറ്റര്‍ അകലെയുള്ള ഹൗറ റയില്‍വെ സ്റ്റേഷന്‍ മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്തയിലെ നേതാജി സുബാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ തൊട്ടടുത്തുള്ളത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri