തെലങ്കാന - പുതിയ സംസ്ഥാനം

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

നൈസാമുമാരുടെ ഭരണകാലം മുതലാണ് തെലങ്കാനയുടെ ചരിത്രം ആരംഭിക്കുന്നത്. മേഡക്ക്, വാറങ്കൽ എന്നീ പ്രവിശ്യകൾ ചേർന്നുള്ള ഹൈദരബാദിന്റെ ഭാഗമായിരുന്നു തെലങ്കാന. തുടർന്ന് തെലങ്കാന ആന്ധ്രപ്രദേശിന്റെ ഭാഗമായി മാറിയ തെലങ്കാന 2014 ജൂണോടയാണ് ഒരു സംസ്ഥാനമായി മാറുന്നത്. ഹൈദരബാദ് ആണ് തെലങ്കാനയുടെ തലസ്ഥാനം.

മഹാരാഷ്ട്ര, ഛാത്തീസ്ഗഢ്, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് തെലങ്കാനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ. മുൻപ് ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്ന വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക്, ഹൈദരബാദ് എന്നീ ജില്ലകൾ ചേർന്നതാണ് തെലങ്കാന സംസ്ഥാനം.

തെലങ്കാന - പേരിന് പിന്നിൽ

ആന്ധ്രയിൽ വ്യാപകമായി സംസാരിക്കുന്ന ഭാഷയായ തെലുങ്കിൽ നിന്നാണ് തെലങ്കാനയ്ക്ക് ആ പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. പഴയ ഹൈദരബാദ് സംസ്ഥാനത്തിൽ മറാത്തി സംസാരിക്കുന്നവരും ഉണ്ടായിരുന്നു. എന്നാൽ ഹൈദരബാദ് സ്റ്റേറ്റിൽ തെലുങ്ക് സംസാരിക്കുന്നവർ നിറഞ്ഞ സ്ഥലമാണ് തെലങ്കാന എന്ന് അറിയപ്പെട്ടത്.

സംസ്കരത്തെ അറിയാം

വൈവിധ്യമായ സംസ്കാരമാണ് തെലുങ്കാനയുടെ പ്രത്യേകത. ഇന്ത്യയിൽ നിലനിന്നിരുന്ന സംസ്കാരങ്ങൾ പിൻതുടരുന്നവരേകൂടാതെ ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളുടെ സംസ്കരങ്ങളുടെ സ്വാധീനവും തെലുങ്കാനയിൽ കാണാം. പ്രത്യേകിച്ച് പേർഷ്യ പോലുള്ള രാജ്യങ്ങളിലെ സംസ്കാരങ്ങൾ. വടക്കേ ഇന്ത്യയിൽ ആഘോഷിക്കാറുള്ള പല ഉത്സവങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്.ബോണാലു, ബതുകമ്മ, സമ്മക്ക സരളമ്മ ജാത്ര തുടങ്ങിയ ആഘോഷങ്ങളാണ് തെലങ്കാനയുടെ തനത് ആഘോഷങ്ങൾ.

രുചിയറിവ്

തെലുഗ് വിഭവങ്ങൾ, ഹൈദരബാദി വിഭവങ്ങൾ എന്നിങ്ങനെ രണ്ടുതരം വിഭവങ്ങൾ തെലങ്കാനയുടെ പ്രത്യേകതയാണ്. തെലുഗ് വിഭവങ്ങൾ തെന്നിന്ത്യൻ വിഭവങ്ങളുമായി സാമ്യത കാണിക്കുമ്പോൾ, ഹൈദരബാദി വിഭവങ്ങളിൽ അറബ്, തുർക്കി, മുഗൾ തുടങ്ങിയ പാചക രീതിയുടെ സ്വാധീനം കാണാം. ഹൈദരബാദി ബിരിയാണിയാണ് തെലുഗ് വിഭവങ്ങളിൽ ഏറെ പ്രശസ്തം.

ടൂറിസം

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരബാദ് ഇന്ത്യയിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. ഖമ്മം ജില്ലയിൽ ഭദ്രാചലത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാപി ഹിൽസ്, കുണ്ടള വെള്ളച്ചാട്ടം തുടങ്ങി നിരവധി പ്രകൃതി രമണീയമായ സ്ഥലങ്ങൾ കൂടാതെ. ഭദ്രാചലം ക്ഷേത്രം,  ആയിരം കൽമണ്ഡപം ക്ഷേത്രം, ശ്രീ രാജരജേശ്വര സ്വാമി ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളും തെലങ്കാനയിൽ സ്ഥിതി ചെയ്യുന്നു.

എത്തിച്ചേരാൻ

ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരത്തിൽ നിന്നും ഹൈദരബാദിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. ഹൈദരബാദിലെ രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്തവാളമാണ് തെലങ്കാനയിലെ പ്രധാനപ്പെട്ട വിമാനത്താവളം.

Please Wait while comments are loading...