ബാമുനി പഹാര്‍ അഥവാ ഭാമുനി കുന്നുകള്‍ തേസ്പൂരില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ്. ഒമ്പത് പത്ത് നൂറ്റാണ്ടുകളിലെ ശില്പാവശിഷ്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഈ അവശിഷ്ടങ്ങള്‍ പ്രദേശമെമ്പാടും കാണാം. ഇവ സൂക്ഷ്മ പരിശോധന നടത്തിയാല്‍ ഗുപ്തകാലഘട്ടത്തെ നിര്‍മ്മാണ ശൈലിയുമായി സാമ്യം കാണാം. ഉഷ പഹാര്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.
ഇവിടെ കാണുന്ന പ്രധാനവും, പ്രശസ്തവുമായ പ്രതിമയാണ് 'ദ പ്രബാതിയ'. ഇത് എ.ഡി നാലാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. കല്ലില്‍ കൊത്തുപണികള്‍ നടത്തിയ ഭിത്തികളും ഇവിടെ കാണാനാവും. കൊത്തുപണികളിലെ വൈദഗ്ദ്യം വെളിവാക്കുന്നവയാണ് ഇവ. ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് കുരിശ് രൂപത്തില്‍ നിര്‍മ്മിച്ച, കീര്‍ത്തിമുഖ പാനലുകളാല്‍ അലങ്കരിച്ച ഒന്ന്. ഇതില്‍ വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.



Click it and Unblock the Notifications