ശിവനെ ആരാധിക്കുന്ന ഒരു ക്ഷേത്രമാണ് കേതകേശ്വര്‍ ദേവാല്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നുള്ളത് ഇവിടെയാണ്. ഈ ആരാധനാലയത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒരു ഭാഗത്ത് ശിവലിംഗവും, മറ്റേ ഭാഗത്ത് ശിവലിംഗത്തിന്‍റെ അടിസ്ഥാനം നിര്‍മ്മിച്ചിരുന്നിടവുമാണ്. ശക്തമായ ഒരു ഭൂചലനത്തെത്തുടര്‍ന്ന് ശിവിലംഗം തറയുമായി വേര്‍പെട്ട് ഇന്ന് ഇരിക്കുന്നിടത്ത് വീണു എന്നാണ് കരുതപ്പെടുന്നത്.
ഇക്കാരണത്താലാണ് ഈ ക്ഷേത്രം ഇത്രയും പ്രശസ്തമായത്. ഇപ്പോഴത്തെ സ്ഥലത്ത് ആദ്യം ശിവലിംഗത്തിന് ചുറ്റും മുളങ്കാടുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇവിടെ ഒരു ക്ഷേത്രം ഇതിന് ചുറ്റും പണിയുന്നത്.
വര്‍ഷത്തില്‍ എല്ലാ ദിവസവും തുറന്നിരുക്കുന്ന ഇവിടെ സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഒരു പ്രാദേശിക കമ്മിറ്റിയാണ് ഇപ്പോള്‍ ക്ഷേത്രഭരണം നടത്തുന്നത്.



Click it and Unblock the Notifications