തൗബാല്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ഖോന്‍ജാം . ബ്രിട്ടീഷ്കാര്‍ക്കെതിരെ മണിപ്പൂരികള്‍ അവസാനമായി സ്വാതന്ത്ര്യത്തിനായി യുദ്ധം നടത്തിയത് ഇവിടെയാണ്. 1891 ല്‍ ആണ് ഏപ്രിലില്‍ ആയിരുന്നു ഇത്. ബ്രിട്ടീഷ് ചീഫ് കമ്മീഷണറെയും അദ്ദേഹത്തിന്റെയൊപ്പമുള്ള മറ്റ് അംഗങ്ങളെയും കൊന്നതിന് ശേഷം ആയിരുന്നു ഇത്.
ബ്രീട്ടീഷുകാരുടെ അംഗബലമോ ആയുധ ബലമോ ഇല്ലാതിരുന്ന മണിപ്പൂരികള്‍ ധൈര്യം ഒന്നുകൊണ്ടുമാത്രമാണ് അവര്‍ക്കെതിരെ യുദ്ധം ചെയ്തത്. മേജര്‍ ജനറല്‍ പയോണ ബ്രജഭാസിലിന്റെ നേതൃത്വത്തില്‍ നടന്ന ഈ യുദ്ധത്തില്‍ പരാജയപ്പെട്ടുവെങ്കിലും മണിപ്പൂരികളുടെ മനഃശക്തിയുടെ പ്രതീകമായിട്ടാണ് ഈ യുദ്ധം അറിയപ്പെടുന്നത്. തൗബാലില്‍ നിന്നും 10 കിലോമീറ്ററും ഇംഫാലില്‍ നിന്നും 32 കിലോമീറ്ററും അകലെയാണ് ഖോന്‍ജാം സ്ഥിതി ചെയ്യുന്നത്. യുദ്ധത്തിലെ പോരാളികളുടെ സ്മരണയ്ക്കായി ഇവിടെയൊരു യുദ്ധസ്മാരകം സ്ഥാപിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ സ്മാരണാര്‍ത്ഥം എല്ലാ വര്‍ഷം ഏപ്രില്‍ 23 ന് മണിപ്പൂരില്‍ പൊതു അവധി ദിനമാണ്. ദേശീയ പാതയാല്‍ ബന്ധപ്പെട്ടു കിടക്കുന്ന ഖോന്ജാമില് വിനോദ സഞ്ചാരികള്‍ക്കായി വിശ്രമ കേന്ദവുമുണ്ട്.