തൗബാല്‍ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നാണ് സുഗ്നു. സുഗ്നു-ഇംഫാല്‍ റോഡ് മാര്‍ഗം ഇവിടം മണിപ്പൂരിന്റെ തലസ്ഥാനവുമായി നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഇംഫാലില്‍ നിന്നും 74 കിലോമീറ്റര്‍ അകലെയാണ് സുഗ്നു. ഇംഫാല്‍ നദി ഒഴുകുന്ന മനോഹരമായ നഗരം കൂടിയാണ് സുഗ്നു. ഇംഫാല്‍ നദി നഗരത്തെ മനോഹരമാക്കുന്നതിന് പുറമെ ചുറ്റുവട്ടത്തെ ഹരിതാഭമാക്കി നിര്‍ത്തുന്നു. തൗബാല്‍ ജില്ലയുടെ സവിശേതയായ മലനിരകള്‍ സിഗ്നുവിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു.
തൗബാല്‍ ജില്ലയിലെ പത്ത് വിധാന്‍സഭ നിയോജകമണ്ഡലങ്ങളില്‍ ഒന്നാണ് സുഗ്നു.വാങ്‌ഖെം, തൗബാല്‍, ഹെരിയോക്, ഖാങാബോക്, വാങ്‌ജിങ് ടെന്ത, കാക്‌ചിങ്, വാബാഗായി, ഹിയാഗ്ലം എന്നിവയാണ് മറ്റ് ഒമ്പെതെണ്ണം.
തൗബാല്‍ ജില്ലയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന സുഗ്നുവിലെ ജനസംഖ്യ 2001 ലെ ജനസംഖ്യകണക്കെടുപ്പ് പ്രകാരം 4,500 ആണ്. ആരോഗ്യസംരംക്ഷണ കേന്ദ്രം, പ്രൈമറി സ്‌കൂള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം സുഗ്നുവിലുണ്ട്.



Click it and Unblock the Notifications