തടാകങ്ങളാലും നദികളാലും അറിയപ്പെടുന്നസ്ഥലമാണ് തൗബാല്‍. പ്രശസ്‌തമായ ലോക്താക് തടാകം ഇവിടെയാണ്. തൗബാല്‍ ജില്ലയിലെ വെയ്‌തു തടാകം വിനോദ സഞ്ചാരികളുടെ ഇഷ്‌ട സ്ഥലമാണ്. ഈ സ്ഥലത്തിന്റെ സൗന്ദര്യം കൂട്ടുന്നതില്‍ വെയ്‌തു തടാകത്തിനും പങ്കുണ്ട്. ജില്ലയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന തടാകത്തില്‍ വെയ്‌തു മലനിരകളില്‍ നിന്നും കിഴക്കും പടിഞ്ഞാറുമുള്ള വിവിധ നെല്‍പാടങ്ങളില്‍ നിന്നുമുള്ള ഒഴികിയെത്തുന്ന വെളളമാണ് നിറയുന്നത്.
ഇംഫാല്‍-മ്യാന്‍മാര്‍ പാതയില്‍ ഇംഫാലില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തായാണ് തടാകം സ്ഥിതി ചെയ്യുന്നത്. തൗബാല്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 3 കിലോമീറ്റര്‍ ദൂരം മാത്രമെ ഇവിടേയ്‌ക്കുള്ളു. ന്‌ഗാടന്‍ എന്നറിയപ്പെടുന്ന വംശനാശം വന്നു കൊണ്ടിരിക്കുന്ന മത്സ്യഇനം മുമ്പ് തടാകത്തില്‍ വളര്‍ന്നിരുന്നു. 1970 ല്‍ തടാകത്തിന് മേലെ ചെക്‌സാബി അണക്കെട്ട്‌് പണിതതിന് ശേഷം ന്‌ഗാടണ്‍ പൂര്‍ണമായും അപ്രത്യക്ഷമായി.തടാകത്തിന് ചുറ്റുമുള്ള ഭൂമിയില്‍ വളരുന്ന കൈതച്ചക്കകളും പ്രശസ്‌തമാണ്.



Click it and Unblock the Notifications