Search
  • Follow NativePlanet
Share
» »അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ബുധനാഴ്ച ആരംഭിക്കും, ദിവസവും 50 പേര്‍ക്ക് പ്രവേശനം

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ബുധനാഴ്ച ആരംഭിക്കും, ദിവസവും 50 പേര്‍ക്ക് പ്രവേശനം

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് 2022 ലെ ട്രക്കിങ് ബുക്കിങ് ബുധനാഴ്ച പുനരാരംഭിക്കും. ജനുവരി 19ന് രാവിലെ 11 മണി മുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് 2022 ലെ ട്രക്കിങ് ബുക്കിങ് ബുധനാഴ്ച പുനരാരംഭിക്കും. ജനുവരി 19ന് രാവിലെ 11 മണി മുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. ദിവസവും 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ട്രക്കിങ് ജനുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ നീണ്ടു നില്‍ക്കും. ഇത്വണ ഓഫ്ലൈന്‍ ആയി ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. സന്ദര്‍ശകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം.

agasthyarkoodam

നേരത്തെ, ജനുവരി 18 മുതല്‍ ട്രക്കിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് ജനുവരി 15ന് വൈകിട്ട് ഓണ്ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ബുക്കിങ് തുടങ്ങി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ ടിക്കറ്റും വിറ്റുപോയിരുന്നു. പിന്നീ‌ട് തിരുവനന്തപുരം ജില്ലയിലെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് ട്രക്കിങ് റദ്ദാക്കുകയായിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് പണം 14 പ്രവര്‍ത്തിദിവസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ വഴി അക്കൗണ്ടിലെത്തുമെന്നാണ് അധികതര്‍ അറിയിച്ചിരിക്കുന്നത്.

വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. പരമാവധി 5പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.

ഒരാള്‍ക്ക് 1580 രൂപയാണ് ഫീസ്. ട്രക്കിംഗ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഏതെങ്കിലും യാത്രയ്ക്കായി എത്തിച്ചേരുന്ന സമയത്ത് ഉണ്ടായിരിക്കേണ്ടതാണ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel trekking travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+