മഴക്കാലമായാൽ ഗവിയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറും. പിന്നെ ഇതുവരെ കണ്ട ഒരാളേ ആയിരിക്കില്ല ഗവി. ഇടവിട്ടിടവിട്ടു വരുന്ന കാറ്റും മാറാതെ നിൽക്കുന്ന കോടമഞ്ഞും കാടിന്റെ തണുപ്പും ചേരുമ്പോള്‍ മഴക്കാലത്ത് ഇവിടെത്തന്നെ കൂടിയാലോ എന്നോർത്തു പോകുന്നത്രയും ഭംഗി. ഇപ്പോൾ ഗവിയിലേക്ക് പോകുവാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ബജറ്റ് യാത്രകളാണ്.
ഇപ്പോഴിതാ, ആലപ്പുഴ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ജില്ലയിലെ ഡിപ്പോകളിൽ നിന്നും ഗവി പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കായംകുളം, മാവേലിക്കര, എടത്വ, ഹരിപ്പാട്, ചെങ്ങന്നൂർ, ചേർത്തല എന്നീ ഏഴ് ഡിപ്പോകളിൽ നിന്നായി ഗവിയിലേക്ക് 2 വീതം യാത്രകളാണുള്ളത്. അതായത്, ജൂണിൽ ആലപ്പുഴയിൽ നിന്നു മാത്രം 14 ഗവി- പരുന്തുംപാറ യാത്രകള്‍!

കായംകുളം ഡിപ്പോ
ഗവി - പരുന്തും പാറ യാത്ര,
ഉച്ച ഭക്ഷണം, ബോട്ടിംങ്, എന്‍ട്രി ഫീസ്, ,ബസ്സ് നിരക്ക് എന്നിവ ഉള്‍പ്പെടെ ഒരാൾക്ക് 1550/- രൂപയാണ് നിരക്ക്.
യാത്രാ തിയതികൾ- ജൂണ്‍ 13 ചൊവ്വാഴ്ച,
ജൂണ്‍ 19 തിങ്കളാഴ്ച്ച.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ- 9605440234 , 9400441002
ഹരിപ്പാട് ഡിപ്പോ
ഗവി - പരുന്തും പാറ യാത്ര,
ഉച്ച ഭക്ഷണം, ബോട്ടിങ്, എന്‍ട്രി ഫീസ്, ,ബസ്സ് നിരക്കും എന്നിവ ഉള്‍പ്പെടെ ഒരാൾക്ക് 1600/- രൂപയാണ് നിരക്ക്.
യാത്രാ തിയതികൾ- ജൂണ്‍ 14 ബുധനാഴ്ച, ജൂണ്‍ 30 വെള്ളിയാഴ്ച. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ-9947812214 , 9447975789.

മാവേലിക്കര
ഗവി - പരുന്തും പാറ യാത്ര,
ഉച്ച ഭക്ഷണം, ബോട്ടിങ്, എന്‍ട്രി ഫീസ്, ,ബസ്സ് നിരക്കും എന്നിവ ഉള്‍പ്പെടെ ഒരാൾക്ക് 1500/- രൂപയാണ് നിരക്ക്.
യാത്രാ തിയതികൾ- ജൂണ്‍ 16 വെള്ളിയാഴ്ച , ജൂണ്‍ 25 ഞായറാഴ്ച. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ-9446313991, 9947110905
എടത്വ ഡിപ്പോ
ഗവി - പരുന്തും പാറ യാത്ര,
ഉച്ച ഭക്ഷണം, ബോട്ടിങ്, എന്‍ട്രി ഫീസ്, ,ബസ്സ് നിരക്കും എന്നിവ ഉള്‍പ്പെടെ ഒരാൾക്ക് 1550/- രൂപയാണ് നിരക്ക്.
യാത്രാ തിയതികൾ- ജൂണ്‍ 17 ശനിയാഴ്ച , ജൂണ്‍ 27 ചൊവ്വാഴ്ച. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ- 9846475874, 9947059388.

ചെങ്ങന്നൂർ
ഗവി - പരുന്തും പാറ യാത്ര,
ഉച്ച ഭക്ഷണം, ബോട്ടിങ്, എന്‍ട്രി ഫീസ്, ,ബസ്സ് നിരക്കും എന്നിവ ഉള്‍പ്പെടെ ഒരാൾക്ക് 1450/- രൂപയാണ് നിരക്ക്.
യാത്രാ തിയതികൾ- ജൂണ്‍ 8 വ്യാഴാഴ്ച, ജൂണ്‍ 26 തിങ്കളാഴ്ച. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ- 9846373247, 9496726515.
ആലപ്പുഴ ഡിപ്പോ
ഗവി - പരുന്തും പാറ യാത്ര,
ഉച്ച ഭക്ഷണം, ബോട്ടിങ്, എന്‍ട്രി ഫീസ്, ,ബസ്സ് നിരക്കും എന്നിവ ഉള്‍പ്പെടെ ഒരാൾക്ക് 1700/- രൂപയാണ് നിരക്ക്.
യാത്രാ തിയതികൾ- ജൂണ്‍ 7 ബുധനാഴ്ച, ജൂണ്‍ 24 ശനിയാഴ്ച. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ- 9895505815 , 9446617832.

ചേർത്തല ഡിപ്പോ
ഗവി - പരുന്തും പാറ യാത്ര,
ഉച്ച ഭക്ഷണം, ബോട്ടിങ്, എന്‍ട്രി ഫീസ്, ,ബസ്സ് നിരക്കും എന്നിവ ഉള്‍പ്പെടെ ഒരാൾക്ക് 1850/- രൂപയാണ് നിരക്ക്.
യാത്രാ തിയതികൾ- ജൂണ്‍ 15 വ്യാഴാഴ്ച, ജൂണ്‍ 29 വ്യാഴാഴ്ച്ച. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ- 9633305188, 9846507307.
കൂടുതൽ വിവരങ്ങൾക്കുായി ആലപ്പുഴ ബജറ്റ് ടൂറിസം സെൽ ജില്ലാ കോര്‍ഡിനേറ്റർ ഫോൺ നമ്പർ- 9846475874.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













