Search
  • Follow NativePlanet
Share
» »മാക്കാച്ചികാടയെ കാണാം, കാടുകയറാം.. അരിപ്പയും കുടുക്കത്ത് പാറയും കണ്ടൊരു വേനൽ യാത്ര

മാക്കാച്ചികാടയെ കാണാം, കാടുകയറാം.. അരിപ്പയും കുടുക്കത്ത് പാറയും കണ്ടൊരു വേനൽ യാത്ര

കാടൊരുക്കുന്ന പച്ചപ്പിലേക്ക് തണലും കുളിരും തേടിയുള്ള ഒരു യാത്രയാണിത്. വേനൽച്ചൂടിൽ പുറത്തുപോലും ഇറങ്ങാൻ ബുദ്ധിമുട്ടുന്ന സമയത്ത് കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ എസി കൂടാരത്തിലേക്ക് പോയാലോ.. ചൂടുകാരണം യാത്രയൊക്കെ മാറ്റിവയ്ക്കേണ്ടി വന്നവർക്കും ഏപ്രിൽ മാസത്തിൽ കിടിലൻ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഉപകാരപ്രദമായ ഒരു പാക്കേജാണ് എന്നത്തെയും പോലെ ഇത്തവണയും കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

കൊട്ടാരക്കര കെഎസ്ആർടിബി ബജറ്റ് ടൂറിസം സെൽ ആണ് വേനൽക്കാലത്തെ ചൂടിൽ കുളിരു തരുന്ന അരിപ്പ കുടുക്കത്ത് പാറ
ഏകദിന യാത്ര ക്രമീകരിച്ചിരിക്കുന്നത്. വന്യമായ കാഴ്ചകളിലേക്കുള്ള നടന്നു കയറ്റം മാത്രമല്ല, പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ഇടങ്ങള് ആസ്വദിച്ച് ചൂടിനെ വെല്ലുവിളിക്കുന്ന ഈ യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം എന്നതാണ് പ്രത്യേകത.

Arippa Eco Tourism One Day Trip

ചതുപ്പും പച്ചപ്പും പക്ഷികളും ജൈവസമ്പത്തുമുള്ള അരിപ്പ വനപ്രദേശം പരിചയമില്ലാത്ത സഞ്ചാരികൾ കുറവായിരിക്കും. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ, ജീവൻ തുടിച്ചു നിൽക്കുന്ന കാടാണ് അരിപ്പയുടെ ആകർഷണം. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിന്‍റെ കീഴിൽ വരുന്ന അരിപ്പ ഒരു എക്കോടൂറിസം കേന്ദ്രം കൂടിയാണ്. സമൃദ്ധമായ കാടും ചതുപ്പുകളും ആണ് ഇവിടേക്കുള്ള യാത്രയിൽ പ്രതീക്ഷിക്കേണ്ടത്.

തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശത്തണ് അരിപ്പ സ്ഥിതി ചെയ്യുന്നത്. ഹെക്ടറുകണക്കിന് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അരിപ്പ വനപ്രദേശം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയിലാണ് വരുന്നത്. സമതല, നിത്യഹരിത വനമാണ് ഇവിടെയുള്ളത്. എടുത്തുപറയേണ്ടതായ രണ്ടു കാര്യങ്ങളാണ് അരിപ്പയുടെ പ്രത്യേകത. ഒന്ന് ഇവിടുത്തെ പക്ഷികളും അടുത്തത് മിരിസ്റ്റിക്ക ചതുപ്പും.

അരിപ്പയിലെ പക്ഷികള്‍

കേരളത്തിൽ തന്നെ ഏറ്റവും വൈവിധ്യമാർന്ന വിധത്തിൽ പക്ഷികളെ കാണുന്ന സ്ഥലമാണ് അരിപ്പ. വിവധതരം വേഴാമ്പലുകൾ, തത്തകള്‌, കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, മീൻ കൂമൻ , പൊന്മാൻ, കിന്നരിപ്പരുന്ത്, എന്നിങ്ങനെ 270ൽ ഏറെ പക്ഷിവർഗങ്ങൾ ഇവിടെയുണ്ട്. മാക്കാച്ചികാട എന്ന ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കൂടുതലും നിരപ്പായി കിടക്കുന്ന വനഭൂമിയായതിനാൽ ഈ പക്ഷികളെ നിരീക്ഷിക്കാനും എളുപ്പമാണ്. ഒരു പക്ഷിസങ്കേതം അല്ലെങ്കിൽക്കൂടിയും ധാരാളം പക്ഷിപ്രേമികൾ പക്ഷിനിരീക്ഷണത്തിനായി ഇവിടേക്ക് വരുന്നു.

മിരിസ്റ്റിക്ക ചതുപ്പ്

ഏഷ്യയിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്നു കൂടിയാണി അരിപ്പ. ഉഷ്ണമേഖലാ ശുദ്ധജല ചതുപ്പ് വനമാണിത്. ഭൂമിയിലെ പൂച്ചെടികളിൽ ഏറ്റവും പ്രാകൃതം എന്നാണ് ഇതിനെ കണക്കാക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യമാണ് ഈ ചതുപ്പിന്റെ പ്രത്യേകത.

കുടുക്കത്ത് പാറ

അരിപ്പ യാത്രയിൽ കുടുക്കത്ത് പാറ കൂടി സന്ദർശിക്കുന്നുണ്ട്, കാട്ടിനുള്ളിലൂടെ ഒരു കിലോമീറ്റർ ദൂരം നടന്നുള്ള യാത്രയിൽ കുടുക്കത്ത് പാറ കാണാം. മൂന്ന് വലിയ പാറകൾ ചേർന്ന് കുന്നുപോലെ രൂപപ്പെട്ടതണ് ഇവിടെ കാണാനുള്ളത്. ഇതിൽ രണ്ട് പാറ വരെ സുഖമായി കയറാൻ കഴിയും. കുടുക്കത്ത് പാറയ്ക്ക് 840 അടി ഉയരമുണ്ട്

ചുറ്റും കൂടിൽ ചുട്ടുപൊള്ളുമ്പോൾ കാടിനകത്തുകൂടി പോയാൽ കിട്ടുന്ന ആ ഒരു കുളിരും ആശ്വാസവും ആഗ്രഹിക്കുന്നവർ നിർബന്ധമായും ഈ യാത്രയിൽ പങ്കെടുക്കണം. ഏപ്രില്‍ 18 വ്യാഴാഴ്ച, 24 ബുധനാഴ്ച എന്നി രണ്ടു തിയതികളിലാണ് കൊട്ടാരക്കരയിൽ നിന്ന് ഈ യാത്ര പുറപ്പെടുന്നത്. രാവിലെ 6.30 ന് പോയി
രാത്രി എട്ടു മണിയോടെ മടങ്ങിയെത്തുന്ന യാത്ര കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലണ് പോകുന്നത്.

കൊട്ടാരക്കര ഡിപ്പോയുടെ ഏപ്രിൽ മാസത്തെ ബജറ്റ് യാത്രകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 9657124271, 9447281459, 9656667669, 9447556006, 7592894643 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+