ബെംഗളൂരുവിന്‍റെ കാഴ്ചകളും ജീവിതവും ഇടയ്ക്കൊന്നു മാറ്റിവെച്ച് ഉറങ്ങാത്ത നഗരത്തിലേക്ക്, കാഴ്ചകളും ജീവിതങ്ങളും കൊണ്ട് നമ്മെ എന്നും അതിശയിപ്പിക്കുന്ന മുംബൈയിലേക്ക് ഒരു യാത്ര പോയാലോ.. നീണ്ട യാത്രയും ഒരുറക്കവും ഒക്കെ കഴിഞ്ഞ് ചെന്നിറങ്ങുന്ന മുംബൈ എന്ന സ്വപ്നങ്ങളുടെ നഗരം നമ്മളെ അത്ഭുതപ്പെടുത്തി അവിടെ കാത്തിരിപ്പുണ്ടാകും. സ്ഥിരം യാത്രാ ഡെസ്റ്റിനേഷനുകൾ മാറ്റിവെച്ച്, ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മുംബൈയിലേക്ക് ഒരു ബെംഗളൂരു- മുംബൈ ബസ് യാത്ര
നീണ്ട യാത്രയാണെങ്കിലും കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ കെഎസ്ആർടിസി അംബാരി ഡ്രീം ക്ലാസ് എസി സ്ലീപ്പറിലുള്ള യാത്ര ഒട്ടും തന്നെ മടുപ്പിക്കില്ല. സുഖമായി വൈകിട്ടു കയറി രാവിലെ എത്തുന്ന വിധത്തിലാണ് ഇതിന്‍റെ സമയം ക്രമീകരിച്ചിരിക്കുന്നത്. നീണ്ട അവധികൾ കിട്ടുമ്പോഴോ, വ്യത്യസ്തമായ ഇടം കാണാൻ ആഗ്രഹിക്കുമ്പോഴോ അതുമല്ലെങ്കിൽ നിങ്ങൾക്ക് ഒരു നീണ്ട ബസ് യാത്ര പോകണമെന്ന് തോന്നുമ്പോഴോ ഒക്കെ നേരെ മുംബൈ ബസ് പിടിക്കാം.

ബസിന് ഇത്രയും ദൂരത്തിൽ യാത്രയോ എന്നു കരുതി പോകാതിരിക്കേണ്ട. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതിൽ ഉള്ളത്. ചാർജിങ് പോയിന്‍റ്, റീഡിങ് ലൈറ്റ്, വാട്ടർ ബോട്ടിൽ ഹോൾഡർ, ഫസ്റ്റ് എയ്ഡ് ബോക്സ്, എമര്‍ജൻസി എക്സിറ്റ്, യുഎസ്ബി ചാർജർ എന്നിവയും ഇത് കൂടാതെ, സുഖമായി കിടക്കാനും ഉറങ്ങുവാനും പുതപ്പ്, തലയിണ, ബെഡ്ഷീറ്റ് എന്നിവയും ഇതില്‍ ലഭിക്കും.
ബാംഗ്ലൂർ- മുംബൈ കെഎസ്ആർടിസി ബസ് യാത്ര
ബാംഗ്ലൂരിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 4.00 മണിക്ക് പുറപ്പെടുന്ന
ബാംഗ്ലൂർ- മുംബൈ കെഎസ്ആർടിസി അംബാരി ഡ്രീം ക്ലാസ് എസി സ്ലീപ്പർ പിറ്റേന്ന് രാവിലെ 10.00 മണിയോടെ മുംബൈയിൽ എത്തും.
ഹുബ്ബള്ളി പൂനാ വഴിയുള്ള യാത്രയ്ക്ക് 18 മണിക്കൂറാണ് വേണ്ടത്. നീണ്ട യാത്രയും റോഡിന്‍റെ അവസ്ഥയും മടുപ്പിക്കുമോ എന്നു തോന്നുമെങ്കിലും അതൊന്നും നമ്മളെ അറിയിക്കാതെ കൊണ്ടുപോകുന്നത് കെഎസ്ആർടിസി അംബാരി ഡ്രീം ക്ലാസ് ബസാണ്. ഹുബ്ബള്ളി- പൂനെ വഴിയാണ് യാത്ര. സാധാരണ ദിവസങ്ങളിൽ 2151 രൂപയാണ് ടിക്കറ്റ് നിരക്ക്. അവധി, വാരാന്ത്യം തുടങ്ങിയ സമയത്ത് ടിക്കറ്റ് നിരക്ക് ഉയരും.
ബാംഗ്ലൂർ- മുംബൈ കെഎസ്ആർടിസി ബോർഡിങ് പോയിന്‍റ്
കെംപെഗൗഡ ബിഎസ് ടെർമിനൽ 1- 16:00
നവരംഗ് പാർക്ക് - 16:10
യശ്വന്തപൂർ ഗോവർദ്ധൻ തിയേറ്റർ - 16:20
ഗോരഗുണ്ടേപാല്യ കെഎൽഇ ഡെന്‍റൽ കോളേജ് - 16:25
ജലഹള്ളി ക്രോസ് പിഎച്ച് - 16:30
നെലമംഗല കുണിഗൽ ബൈപ്പാസ് - 16:45
തുംകൂർ ബറ്റവാടി സർക്കിൾ ഫ്ലൈ ഓവർ- 17:30
ചിത്രദുർഗ റെയിൽ ബ്രിഡ്ജ് NH4 M- 20:00
ചിത്രദുർഗ മൈസൂർകഫേ NH4 സീബാര- 20:15
ദാവണഗെരെ ഷാമന്നൂർ ബൈപ്പാസ് - 21:00 എന്നിങ്ങനെയാണ് സമയക്രമം.
മുംബൈ -ബാംഗ്ലൂർ- കെഎസ്ആർടിസി ബസ് യാത്ര
അങ്ങോട്ടേയ്ക്കുള്ള യാത്രയേക്കാൾ കുറച്ച് ദൈർഘ്യം കൂടിയാണാണ് തിരിച്ചുള്ള മുംബൈ -ബാംഗ്ലൂർ യാത്ര. 19 മണിക്കൂർ 44 മിനിറ്റാണ് ഇതിനായി വേണ്ടത്. ഉച്ചയ്ക്ക് 2.01 ന് പുറപ്പെടുന്ന കെഎസ്ആർടിസി അംബാരി ഡ്രീം ക്ലാസ് എസി സ്ലീപ്പർ പിറ്റേന്ന് രാവിലെ 09:45 മണിയോടെ ബാംഗ്ലൂരിൽ എത്തും. മുംബൈ - വാക്കാട് - പൂനെ - ദാവൻഗെരെ - ചിത്രദുർഗ - തുംകൂർ - ബാംഗ്ലൂർ വഴിയാണ് യാത്ര.
ബാംഗ്ലൂർ- മുംബൈ കെഎസ്ആർടിസി ബോർഡിങ് പോയിന്‍റ്
മുംബൈ സെൻട്രൽ എംഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പ്ലാറ്റ്ഫോം 7 - 14:01
ചിത്ര സിനിമയ്ക്ക് മുന്നിലുള്ള ദാദർ - 14:15
ഹൈവേ അപ്പാർട്ട്മെന്‍റിന് എതിർവശത്ത് - 14:25
ഹോട്ടൽ യോഗി ചെമ്പൂർ - 14:35
വാസി പ്ലാസ വാശിക്ക് എതിർവശത്ത് - 14:56
എൽ പി നെരുൽ - 15:06
സിബിഡി ബേലാപൂർ -15:16
മക് ഡൊണാൾഡ് കലംബോലി -15:36
കെംപെഗൗഡ ബിഎസ് മജസ്റ്റിക്- 09:30
ശാന്തിനഗർ ബിഎസ് ഡബിൾ റോഡ്- 09:45
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













