നീണ്ടുപരന്നു കിടക്കുന്ന കായൽ, അതിരില്ലാതെ കിടക്കുന്ന വെള്ളത്തിന്റെ ലോകം, കാഴ്ചകൾ, എസിയുടെ കുളിമ, മനസ്സുനിറയ്ക്കുന്ന കാഴ്ചകൾ.. ആഹാ! കേൾക്കുമ്പോൾ തന്നെ ഒരു സുഖം തോന്നുന്നില്ലേ.. എന്നാല്‍ അങ്ങനെയൊരു യാത്ര പ്ലാൻ ചെയ്താലോ? കായലിലൂടെയുള്ള യാത്ര എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം ചോദിക്കുന്നത് എത്രയാകും തുകയെന്നാണ്. പോക്കറ്റ് കാലിയാകുമോ എന്നറിഞ്ഞിട്ട് മതിയല്ലോ ബാക്കി ആഗ്രഹിക്കുവാൻ.
കായലിലൂടെയുള്ള ഒരു കിടിലൻ യാത്രയുമായി തിരുവല്ല കെഎസ്ആർടിസി വന്നിരിക്കുകയാണ്. നിങ്ങൾക്ക് ജീവിതത്തിലെന്നും ഓർമ്മിക്കുവാൻ തക്ക വിധത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിക്കുമെന്നുറപ്പു പറയുന്ന യാത്ര ഈ മേയ് മാസത്തിൽ ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങൾക്കു പോകുവാൻ സാധിക്കുന്ന യാത്രകളിലൊന്നാണ്. എന്താണ് സംഗതിയെന്നല്ലേ, വിശദമായി വായിക്കാം...

എല്ലാ തിരക്കുകളിൽ നിന്നും മാറി കായലിലൂടെയൊരു യാത്ര, ഇതുവരെ പോയിട്ടില്ലാത്ത തരത്തിൽ വ്യത്യസ്തത നിറഞ്ഞ ഒരു യാത്രയാണ് നിങ്ങൾ തിരയുന്നതെങ്കിൽ തിരുവല്ല കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്ന സൂര്യാംശു ബോട്ട് കൊച്ചിയ കായൽ യാത്ര നിങ്ങൾക്കുള്ളതാണ്. കൊച്ചിയിൽ ആള്‍ക്കൂട്ടവും ബഹളങ്ങളും ഇല്ലാതെ ഒരു ദിവസം എങ്ങനെ ചിലവഴിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ ബോട്ട് യാത്ര.
കൊച്ചിയുടെ കായലിന്‍റെ ഭംഗി ഇതുവരെ കാണാത്ത വിധത്തിൽ കൺമുന്നിലെത്തിക്കുന്ന സൂര്യാംശുവിലാണ് യാത്രയൊരുക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യ സൗരോര്‍ജ വിനോദസഞ്ചാര ബോട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ശീതീകരിച്ച കപ്പലിൽ വെറുതെ പുറംകാഴ്ചകൾ കണ്ടുള്ള യാത്രയല്ല,
മറിച്ച് കുട്ടവഞ്ചിയിൽ കയറിയും മീൻ പിടിച്ചും രുചികരമായ കായൽ മത്സ്യവിഭവങ്ങൾ കൂട്ടി ഉച്ചയൂണ് കഴിച്ചും ഉച്ചച്ചൂടിൽ വെയിലേറ്റു വാടുമോ എന്ന പേടിയില്ലാതെ, പരമാവധി സമയം ആസ്വദിച്ചുള്ള സഞ്ചാരമാണിത്.

PC:Vickson D
പുലർച്ചെ 6.30ന് തിരുവല്ല കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു യാത്ര പുറപ്പെടും.
രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4.30 വരെയാണ് ബോട്ടിൽ ചിലവഴിക്കുവാനുള്ള സമയം. ആറര മണിക്കൂർ നീണ്ടു നിൽക്കുന്ന ബോട്ട് ഈ യാത്രയിൽ രാവിലത്തെ ഭക്ഷണവും വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും കൂടാതെ ഉച്ചയ്ക്ക് കിടിലന്‍ ഊണും ഒരുക്കിയിട്ടുണ്ട്. തുടർന്ന് രാത്രി 8.00 മണിക്ക് ഡിപ്പോയിൽ തിരികെയെത്തും.
മേയ് 14, 20 എന്നിങ്ങനെ രണ്ട് തിയതികളിലാണ് തിരുവല്ലയിൽ നിന്നും സൂര്യാംശു യാത്ര ഒരുക്കിയിട്ടുള്ളത്. 1530 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിൽ ബസ് യാത്ര, ഭക്ഷണം തുടങ്ങിയ നിരക്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ഈ നമ്പറുകളിൽ ബന്ധപ്പെടാം. 9744348037, 9074035832.

ഇത് കൂടാതെ, തിരുവല്ല ഡിപ്പോയിൽ നിന്നു ഗവിയിലേക്ക് മേയ് 5, 18, 25 എന്നീ തിയതികളിൽ ഏകദിന യാത്ര സംഘടിപ്പിക്കുന്നു. മേയ് 6ന് വയനാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും മേയ് 7ന് മാമലക്കണ്ടം ജംഗിൾ സഫാരിയും മേയ് 13, 28 തിയതികളിൽ കൊല്ലം മൺറോ തുരുത്തിലേക്കും മലക്കപ്പാറ, തിരുവനന്തപുരം ആഴിമല ക്ഷേത്രം എന്നിവിടങ്ങളിലേക്ക് മേയ് 14നും തിരുവനന്തപുരം പൊന്മുടി ഹില്‍ സ്റ്റേഷനിലേക്ക് മേയ് 21നും യാത്ര പോകും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ഈ നമ്പറുകളിൽ ബന്ധപ്പെടാം. 9744348037, 9074035832.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












