കൊല്ലൂരിലെത്തി സൗപർണ്ണികയിൽ കുളിച്ച് മൂകാംബികയെ തൊഴുത് ഒരു ദിനം ചെലവഴിക്കാൻ ആഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല. എത്ര ദൂരത്തു നിന്നായാലും എത്ര കഷ്ടപ്പാട് സഹിച്ചായാലും കൊല്ലൂരിലെത്തുവാൻ വിശ്വാസികൾ തയ്യാറാണ്. മലയാളികൾ എത്താത്ത ഒരു ദിനം പോലും കൊല്ലൂരിൽ ഉണ്ടായിട്ടില്ലത്രെ. ഒരിക്കലെങ്കിലും കൊല്ലൂരിൽ എത്തി മൂകാംബികയെ കണ്ട് കുടജാദ്രി കയറി സർവ്വജ്ഞ പീഠവും കണ്ട് വന്നില്ലെങ്കിൽ അത് ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നായിരിക്കും.
കേരളത്തിൽ നിന്നും വരുമ്പോൾ മൂകാംബികയിലേക്ക് ബസ് തിരഞ്ഞെടുക്കുന്നതാണ് പല കാരണം കൊണ്ടും നല്ലത്. മാറിക്കയറാതെ, മടുപ്പിക്കാതെ, ഒറ്റ ബസിൽ കൊല്ലൂരിൽ വന്നിറങ്ങാം എന്നത് തന്നെയാണ ഇതിനു കാരണം. കെഎസ്ആർടിസി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കൊല്ലൂരിലേക്ക് നേരിട്ട് ബസ് സർവീസുകൾ നടത്തുന്നു. അതിലൊന്നാണ് എറണാകുളം- കൊല്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്ല് എയർ ബസ്.

എറണാകുളത്ത് നിന്നും ആരംഭിച്ച് കൊടുങ്ങല്ലൂർ - ഗുരുവായൂർ - പൊന്നാനി - തിരൂർ - കോഴിക്കോട് - വടകര - തലശ്ശേരി - കണ്ണൂർ - പയ്യന്നൂർ - കാഞ്ഞങ്ങാട് - കാസർകോട് - മംഗലാപുരം വഴി കൊല്ലൂർ എത്തുന്ന വിധത്തിലാണ് ഈ സർവീസ്. എറണാകുളം യൂണിറ്റിൽ നിന്നും 03.25 PMന് പുറപ്പെട്ട് അടുത്ത ദിവസം 04:30 AMന് കൊല്ലൂർ എത്തിച്ചേരുന്നു. കൊല്ലൂരിൽ നിന്ന് 05:30 PMന് പുറപ്പെട്ട് 06.00 AMന് എറണാകുളം സൗത്ത് യൂണിറ്റിൽ മടങ്ങിയെത്തും.
എറണാകുളം- കൊല്ലൂർ ബസ്
എറണാകുളം സൗത്ത് ബസ് സ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് കൊല്ലൂർ മൂകാംബികയിലേക്ക് സർവീസ് നടത്തുന്നു. ഉച്ചകഴിഞ്ഞ് 3.25ന് ആരംഭിക്കുന്ന സർവീസ് 13 മണിക്കൂർ 5 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ 4.30ന് കൊല്ലൂരിൽ എത്തും. സാധാരണ ദിവസങ്ങളില്‍ 767 രൂപയാണ് നിരക്ക്.
എറണാകുളം- കൊല്ലൂർ ബസ് സമയം, റൂട്ട്
എറണാകുളം - 3.25 pm
എറണാകുളം അമൃത ആശുപത്രി- 3.50 pm
കൊടുങ്ങല്ലൂർ- 4.50 pm
ഗുരുവായൂർ- 5.45 pm
പൊന്നാനി- 6.25 pm
തിരൂർ-6.50 pm
കോഴിക്കോട്- 7.50 pm
വടകര- 9.05 pm
തലശ്ശേരി- 9.25 pm
കണ്ണൂർ- 9.55 pm
പയ്യന്നൂർ- 10.40 pm
കാഞ്ഞങ്ങാട്- 11.25 pm
കാസർകോഡ്- 12,25 am
മംഗലാപുരം- 1.40 am
കൊല്ലൂർ - 4.30 am.
കൊല്ലൂർ- എറണാകുളം ബസ്
കൊല്ലൂരിൽ നിന്നും എറണാകുളത്തേയ്ക്കുള്ള മടക്ക യാത്ര എല്ലാ ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കും. 12 മണിക്കൂർ 30 മിനിറ്റാണ് എറണാകുളത്ത് എത്താൻ വേണ്ട സമയം. രാവിലെ 6.00 മണിക്ക് ബസ് എറണാകുളം സൗത്ത് ബസ് സ്റ്റാൻഡിൽ എത്തും. സാധാരണ ദിവസങ്ങളില്‍ 767 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൊല്ലൂർ- എറണാകുളം ബസ് ബസ് സമയം, റൂട്ട്
കൊല്ലൂർ- 5.30 pm
മംഗലാപുരം - 8.30 pm
കാസർകോഡ്- 9.30 pm
കാഞ്ഞങ്ങാട് - 10.10 pm
പയ്യന്നൂർ- 10.55 pm
കണ്ണൂർ-11.40 pm
തലശ്ശേരി- 12.10 am
വടകര- 12.45 am
കോഴിക്കോട്- 1.40 am
തിരൂർ- 3.00 am
പൊന്നാനി 3.20 am
ഗുരുവായൂർ- 4.15 am
കൊടുങ്ങല്ലൂർ- 5.15 am
എറണാകുളം അമൃത ആശുപത്രി- 5.40 am
എറണാകുളം സൗത്ത്- 6.00 am
ഗുരുവായൂർ വഴി പോകുന്നിനാൽ നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെയും ഇറങ്ങി ക്ഷേത്രദര്‍ശനം നടത്താം. പുലർച്ചെ 3.00 മണിക്ക് ഗുരുവായൂരിൽ ശ്രീകോവിൽ തുറക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













