പ്രകൃതി സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നാടാണ് കേരളം. പച്ചപ്പും കാടും പാടങ്ങളും മലനിരകളും എല്ലാം ചേർന്ന കേരളത്തെ ഇഷ്ടപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.
സഫലമായിരിക്കുന്നത്. കേരളത്തിന്‍റെ ഭംഗിക്ക് ഒരുപരിധി വരെ കാരണം ഇവിടുത്തെ കായലുകളും കൂടിയാണ്. നീണ്ടു വിശാലമായി കിടക്കുന്ന തടാകങ്ങളും അതിനെ ചുറ്റിയുള്ള കാഴ്ചകളും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
അതിൽത്തന്നെ, വേമ്പനാട്ട് കായലിനും അഷ്ടമുടിക്കും ഒപ്പം വയനാട്ടിലെ ചെമ്പ്ര മലനിരകൾക്കു മുകളിലെ ചെമ്പ്ര തടാകത്തിനും ഫാൻ ബേസ് വേറെ തന്നെയാണ്. ഇതാ ഒരു സഞ്ചാരി എന്ന നിലയിൽ കേരളത്തിൽ പോയിരിക്കേണ്ട കായലുകൾ ഏതൊക്കെയാണെന്നു നോക്കാം.

വേമ്പനാട്ട് കായൽ
കേരളത്തിലെ ഏറ്റവും വലിയ കായൽ ആയ വേമ്പനാട്ട് കായൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ തടാകവുമാണ്. അതിമനോഹരമായ കാഴ്ചകളുള്ള ഇത് നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 1512 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന വേമ്പനാട്ട് കായൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
കേരളത്തിന്‍റെ വിനോദ സഞ്ചാരരംഗത്ത് പകരം വയ്ക്കുവാൻ സാധിക്കാത്ത ഇവിടം അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇടം കൂടിയാണ്.
അഷ്ടമുടി കായൽ
എട്ടു ശാഖകളിലായി പരന്നു കിടക്കുന്ന അഷ്ടമുടി കായൽ വലുപ്പത്തിൽ വേമ്പനാട്ട് കായലിനു ശേഷം രണ്ടാം സ്ഥാനത്തു വരുന്നതാണ്. സവിശേഷമായ ആവാസവ്യവസ്ഥയും ചതുപ്പുമുള്ള ഇത് കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നും വിളിക്കപ്പെടുന്നു. കൊല്ലം ജില്ലയിലുള്ള അഷ്ടുടി കായലിലൂടെയുള്ള ജലസവാരി വിദേശ വിനോദ സഞ്ചാരികൾക്കിടയിലടക്കം പ്രസിദ്ധമാണ്. കൊല്ലത്തു നിന്നും ആലപ്പുഴ യാത്രയ്ക്കും ഈ ജലപാത ഉപയോഗിക്കുന്നു.

ചെമ്പ്ര തടാകം
കേരളത്തിലെ ഏറ്റവും മനോഹരമായ തടാകമാണ് വയനാട്ടിലെ ചെമ്പ്ര തടാകം. ചെമ്പ്ര കൊടുമുടിക്കു മുകളിൽ ഹൃദയാകൃതിയിൽ കാണപ്പെടുന്ന ഇത് പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഹൃദയ സരസ് എന്നാണ് ഈ തടാകത്തിന്റെ യഥാർഥ പേര്. ഇത് കാണുവാനായി സഞ്ചാരികൾ സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലുള്ള ചെമ്പ്ര കൊടുമുടിയിൽ എത്തുന്നു.
പുന്നമട കായൽ
വേമ്പനാട് കായലിന്റെ ആലപ്പുഴയിലേക്കുള്ള ഭാഗമാണ് പുന്നമടക്കായൽ എന്നറിയപ്പെടുന്നത്.
ആലപ്പുഴയ്ക്കും കുട്ടനാടിനും ജീവൻ പകരുന്ന ഈ കായൽ വിനോദസഞ്ചാര രംഗത്തും ഏറെ പ്രസിദ്ധമാണ്. പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളി വര്‍ഷംതോറും ആയിരക്കണക്കിന് വിനോദഞ്ചാരികളെയാണ് ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ആകർഷിക്കുന്നത്. കേരളത്തിലെ പ്രസിദ്ധമായ ജല പാതകളിൽ പെട്ട ആലപ്പുഴ-ചങ്ങനാശ്ശേരി, ആലപ്പുഴ-കോട്ടയം പാതകൾ ഇതുവഴിയാണ് പോകുന്നത്.
കവ്വായി കായൽ
മലബാറിലെ കായലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കവ്വായിക്കായൽ. വേമ്പനാട്ട് കായലും അഷ്ടമുടിയും കഴിഞ്ഞാൽ വലുപ്പത്തിന്‍റെ കാര്യത്തിൽ മൂന്നാം സ്ഥാനം കവ്വായി കായലിനുണ്ട്. ഇതിൻറെ ജൈവവൈവിധ്യവും വളരെ പ്രസിദ്ധമാണ്. പെരുവമ്പ, കവ്വായി, രാമപുരം എന്നീ പുഴകൾ കവ്വായി കായലിലേക്കാണ് എത്തിച്ചേരുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













