Search
  • Follow NativePlanet
Share
» »കാട്, മഴ,മഞ്ഞ് പിന്നെ കെഎസ്ആർടിസി.. ഗവി യാത്ര ഹിറ്റ് ആയില്ലെങ്കിലേ അത്ഭുതമുള്ളൂ! 750 ട്രിപ്പും 3 കോടി രൂപയും!

കാട്, മഴ,മഞ്ഞ് പിന്നെ കെഎസ്ആർടിസി.. ഗവി യാത്ര ഹിറ്റ് ആയില്ലെങ്കിലേ അത്ഭുതമുള്ളൂ! 750 ട്രിപ്പും 3 കോടി രൂപയും!

കെഎസ്ആർടിസിയുടെ ഏറ്റവും ഹിറ്റായ യാത്രയേതെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ.. അതാണ് ഗവി ടൂർ പാക്കേജ്. മടുക്കാതെ, കാടിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രയാണ് ഗവി തരുന്നത്. കാടിനുള്ളിലെ വഴിയിലൂടെ കിലോമീറ്ററുകൾ പിന്നിട്ടു പോകുമ്പോൾ കിട്ടന്ന സുഖം തരാൻ കഴിയുന്ന റൂട്ടുകൾ വളരെ ചുരുക്കമാണ്.

‌കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രാപ്രേമികൾ ആവേശത്തോടെയാണ് ഓരോ ഗവി യാത്രയെയും സ്വീകരിക്കുന്നത്. സാധാരണക്കാരായ ആളുകളുടെ ഗവി യാത്രയെന്ന മോഹം സഫലമാക്കിയത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ഗവി പാക്കേജാണ്. വമ്പൻ സ്വീകാര്യത നേടി , മുഴുവൻ ബുക്കിങ്ങുമായാണ് ഓരോ വണ്ടിയും ഇവിടേക്ക് വരുന്നത്.

KSRTC Gavi Tour Package

PC: Samson Joseph

ഒരുവര്‍ഷം പിന്നിട്ട കെഎസ്ആർടിസി ഗവി ടൂർ പാക്കേജ് ഇതുവരെ നടത്തിയത് 750 ട്രിപ്പുകളാണ്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും നടത്തിയ ഈ ട്രിപ്പുകളിൽ നിന്ന് കെഎസ്ആർടിസി നേടിയത് 3 കോടി രൂപയാണ്. ഓരോ യാത്രയും പ്രഖ്യാപിക്കുമ്പോൾ തന്നെ മികച്ച പ്രതികരണം യാത്രക്കാരിൽ നിന്നു ലഭിക്കുകയും സീറ്റ് ബുക്കിങ് വളരെ വേഗത്തില് പൂർത്തിയാവുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. 2022 ഡിസംബർ 1 നാണ് കെഎസ്ആർടിസി ഗവി ടൂർ പാക്കേജ് തുടങ്ങിയത്.

ബജറ്റ് ടൂറിസം സെൽ വഴി പത്തനംതിട്ടയിലെത്തി അവിടുന്ന് കെഎസ്ആർടിസിയുടെ മറ്റൊരു ബസിലാണ് ഗവിയിവേക്കുള്ള യാത്ര. കാടിനുള്ളിലൂടെ യാത്ര തീർത്തും വ്യത്യസ്തമായ കാഴ്ചകളാണ് നമുക്ക് നല്കുന്നത്. കെഎസ്ആർടിസി ബസും കോടമഞ്ഞും റോഡും പിന്നെ ഓഫ്റോഡ് അനുഭവവും കൂടി ചേരുമ്പോൾ വീണ്ടും വരാൻ തോന്നുന്നത് സ്വാഭാവീകമായി മാറും.

Gavi Tour package

കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജില്‍ പരിചയ സമ്പന്നമായ ജീവനക്കാരാണ് യാത്രക്കാർക്കൊപ്പമുള്ളത്. പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സീതത്തോട് കൊച്ചാണ്ടി എന്ന സ്ഥലത്തു നിന്നുമാണ് ഗവി കാഴ്ചകൾ ആരംഭിക്കുന്നത്. കാടിനുള്ളിലൂടെ കടന്നു പോകുമ്പോൾ വന്യമൃഗങ്ങളെ കാണുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.

ആനയും മാനും പാമ്പുകളും ഒക്കെ ചിലപ്പോൾ ഒരു മിന്നായം പോലെ കടന്നുപോയെന്നും വരും. പുള്ളിമാനും കടുവയും പുലിയും ഒക്കെ കടന്നുപോകുന്ന പാതകൾ ഉണ്ടെങ്കിലും ദർശനം ലഭിക്കണമെന്ന് ഉറപ്പില്ല. കാടിനുള്ളിലൂടെ ഒരു ബസിൽ സ്വതന്ത്ര്യത്തോടെ പോകുന്ന ത്രില്ല് തന്നെയാണ് ഈ ഗവി യാത്ര സഞ്ചാരികൾക്ക് നല്കുന്നത്. കൂടാതെ അണക്കെട്ടുകളാണ് യാത്രയിലെ മറ്റൊരു ആകർഷണം. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നീ അണക്കെട്ടുകളാണ് യാത്രയിൽ കാണാനാവുക.

ഡാമിനു മുകളിലൂടെ ബസ് കടന്നു പോകുന്നതും പവർ ഹൗസും പെൻസ്റ്റോക്ക് പൈപ്പ് ക്രോസിങും ഒക്കെ ഗവി യാത്ര സമ്മാനിക്കുന്ന കൗതുക കാഴ്ചകളാണ്. ഗവിയിൽ എത്തിയാൽ ബോട്ടിങ്ങും ഉച്ചയൂണും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവിയില്‍ നിന്ന് തിരികെ പത്തനംതിട്ടയ്ക്ക് വന്നവഴി മടങ്ങാനാവില്ല. പകരം വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി പത്തനംതിട്ടയിലേക്ക് പോകാൻ. വള്ളക്കടവിലേക്ക് ഗവിയിൽ നിന്ന് 20 കിലോമീറ്റർ യാത്രയുണ്ട്.

പത്തനംതിട്ടയിൽ നിന്നും ഗവി പാക്കേജിന് 11300 രൂപയാണ്. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് എന്നിവ ഈ തുകയിൽ ഉൾപ്പെടുന്നു. രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന മൂന്നു സർവീസുകളാണുള്ളത്, ഇത് രാത്രി എട്ടരയോടെ പത്തനംതിട്ടയിൽ മടങ്ങിയെത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+