Search
  • Follow NativePlanet
Share
» » കെഎസ്ആർടിസിയിൽ 11 ജില്ലകൾ കണ്ടുവരാം, മറ്റൊരു ബസിനും അവകാശപ്പെടാൻ പറ്റാത്ത റൂട്ട്, കൽപ്പറ്റ-തിരുവനന്തപുരം ബസ്

കെഎസ്ആർടിസിയിൽ 11 ജില്ലകൾ കണ്ടുവരാം, മറ്റൊരു ബസിനും അവകാശപ്പെടാൻ പറ്റാത്ത റൂട്ട്, കൽപ്പറ്റ-തിരുവനന്തപുരം ബസ്

കൽപ്പറ്റയില്‍ നിന്ന് തിരുവനന്തപുരം വരെ മലയും കുന്നും കാടും വളവും കാട്ടാറും നദികളും ഒക്കെ കണ്ട് ഒരു ബസ് യാത്ര. കേരളത്തിലെ ബസ് യാത്രകളിൽ വൈവിധ്യം തേടുന്നവർക്ക് കെഎസ്ആർടിസി ബസിൽ പോകാൻ പറ്റിയ റൂട്ടാണ് കൽപ്പറ്റ- തിരുവനന്തപുരം യാത്ര. കോഴിക്കോടും തൃശൂരും എറണാകുളവും കൊല്ലവും ഒക്കെ കണ്ട് ആസ്വദിച്ചുള്ള ഒരു യാത്രയല്ല ഇതെന്ന് ആദ്യമേ പറയട്ടെ. ഇത് വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്നവർക്ക്, കേരളത്തിന്‍റെ മനോഹര കാഴ്ചകളിലൂടെ കടന്നു പോകുവാനുള്ള ഒരവസരമാണ്.

കേരളത്തിലെ 11 ജില്ലകളിൽ ഏറ്റവും സുഖമായി ഒരു ബസ് യാത്രയിലൂടെ ആസ്വദിക്കാന്‍ പറ്റിയാൽ ആ അവസരം നിങ്ങൾ വേണ്ടെന്നു വയ്ക്കുമോ? വലിയ ചെലവോ ബുക്കിങ്ങോ ഒന്നുമില്ലാതെ, കൈ നീട്ടികയറുന്ന മാത്രം ബുദ്ധിമുട്ടുള്ള ഒരു സർവീസാണ് കൽപ്പറ്റ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്. ആനവണ്ടിയിൽ നാട് ചുറ്റാൻ ആഗ്രഹമുണ്ടെങ്കിൽ അങ്ങനെയൊരു സർവീസ് ആണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുുന്നത്. കല്പറ്റയുടെ ഹിൽ ഹൈവേ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് സമയവും സ്റ്റോപ്പുകളും അറിയാം.

Kalpetta- Thiruvananthapuram KSRTC Superfast Bus

കൽപ്പറ്റ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

എല്ലാ ദിവസവും വൈകിട്ട് 6.25 ന് കൽപ്പറ്റയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.10 ന് തിരുവനന്തപുരം എത്തും. കൽപ്പറ്റ - താമരശ്ശേരി - മുക്കം - അരീക്കോട് - മഞ്ചേരി - പെരിന്തൽമണ്ണ തൃശൂർ - തൊടുപുഴ - മുട്ടം - ഈരാറ്റുപേട്ട - എരുമേലി - റാന്നി - പത്തനംതിട്ട - കോന്നി - പത്തനാപുരം - പുനലൂർ - അഞ്ചൽ - ആയൂർ വഴിയാണ് ബസ് തിരുവനന്തപുരം എത്തുന്നത്.

വയനാട്ടിൽ നിന്നാരംഭിച്ച കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം,ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെ കടന്നു പോകുന്ന സർവീസ് ഈ ജില്ലകളിലെ പ്രധാന നഗരങ്ങൾ താണ്ടിയാണ് പോകുന്നത്. ഒരു പക്ഷേ, മറ്റൊരു ബസിനും അവകാശപ്പെടാൻ പറ്റാത്ത ഒരു റൂട്ടു കൂടിയാണിത്,

06.25 PM കൽപ്പറ്റ
06.40 PM വൈത്തിരി
07.05 PM അടിവാരം
07.30 PM താമരശ്ശേരി
07.50 PM മുക്കം
08.15 PM അരീക്കോട്
08.40 PM മഞ്ചേരി
09.10 PM പെരിന്തൽമണ്ണ
09.45 PM പട്ടാമ്പി
10.00 PM ഷൊർണൂർ
11.20 PM തൃശൂർ
01.05 AM മൂവാറ്റുപുഴ
01.55 AM തൊടുപുഴ
02:05 AM മുട്ടം
02:20 AM മേലുകാവ്
02.35 AM ഈരാറ്റുപേട്ട
02.55 AM കാഞ്ഞിരപ്പള്ളി
03.30 AM എരുമേലി
03.50 AM റാന്നി
04.30 AM പത്തനംതിട്ട
04.45 AM കോന്നി
05.10 AM പത്തനാപുരം
05.35 AM പുനലൂർ
05.50 AM അഞ്ചൽ
06.05 AM ആയൂർ
07.10 AM തിരുവനന്തപുരം.

തിരുവനന്തപുരം - കൽപ്പറ്റ സൂപ്പർ ഫാസ്റ്റ്

തിരുവനന്തപുരത്ത് നിന്ന് എന്നും വൈകിട്ട് 5.45 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 07.10 ന് കൽപ്പറ്റയിൽ എത്തും.

05.45 PM തിരുവനന്തപുരം
06.40 PM കിളിമാനൂർ
07.20 PM അഞ്ചൽ
07.35 PM പുനലൂർ
08.00 PM പത്തനാപുരം
08.20 PM കോന്നി
08.45 PM പത്തനംതിട്ട
09.10 PM റാന്നി
09.30 PM എരുമേലി
09.55 PM കാഞ്ഞിരപ്പള്ളി
10.15PM ഈരാറ്റുപേട്ട
10:30 PM മേലുകാവ്
10:50 PM മുട്ടം
11.30 PM തൊടുപുഴ
12.05 AM മൂവാറ്റുപുഴ
02.20 AM തൃശൂർ
03.00 AM ഷൊർണൂർ
03.45 AM പട്ടാമ്പി
04.25 AM പെരിന്തൽമണ്ണ
04.55 AM മഞ്ചേരി
05.30 AM അരീക്കോട്
05.45 AM മുക്കം
06.00 AM താമരശ്ശേരി
06.55 AM വൈത്തിരി
07.10 AM കൽപ്പറ്റ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+