Search
  • Follow NativePlanet
Share
» » നവംബറിലെ യാത്രകൾ തീർന്നില്ല, കണ്ണൂരിൽ നിന്നു പോകാം കപ്പൽ കയറാൻ, ഒപ്പം വാഗമണ്ണും മൂന്നാറും

നവംബറിലെ യാത്രകൾ തീർന്നില്ല, കണ്ണൂരിൽ നിന്നു പോകാം കപ്പൽ കയറാൻ, ഒപ്പം വാഗമണ്ണും മൂന്നാറും

മൂന്നാറും വാഗമണ്ണും കൊച്ചിയിലെ നെഫര്‍റ്റിറ്റി ആഢംബര കപ്പലുമെല്ലാം സന്ദർശിക്കുവാൻ സാധിക്കുന്ന യാത്രാ പാക്കേജുകളെക്കുറിച്ച് വിശദമായി വായിക്കാം...

നവംബറിലെ യാത്രാ പ്ലാനുകൾ എന്തായി? ഈ മാസത്തിൽ ഇനി ബാക്കിയുള്ള ഒന്നരയാഴ്ച എങ്ങനെയൊക്കെ ചിലവഴിക്കണമെന്നും എവിടെയൊക്കെ യാത്ര പോകണമെന്നും പ്ലാൻ ചെയ്തോ? ഇനിയും സ്ഥലങ്ങൾ കണ്ടുപിടിച്ചില്ലെങ്കിലും യാത്രകൾ മാറ്റിവെയ്ക്കേണ്ട.. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ഇനി ഈ നവംബർ മാസത്തിൽ വരാൻ പോകുന്നത് മൂന്ന് യാത്രകളാണ്. മൂന്നാറും വാഗമണ്ണും കൊച്ചിയിലെ നെഫര്‍റ്റിറ്റി ആഢംബര കപ്പലുമെല്ലാം സന്ദർശിക്കുവാൻ സാധിക്കുന്ന യാത്രാ പാക്കേജുകളെക്കുറിച്ച് വിശദമായി വായിക്കാം...

നവംബറിൽ മൂന്നു യാത്രകള്‍

നവംബറിൽ മൂന്നു യാത്രകള്‍


കണ്ണൂർ കെഎസ്ആർടിസിയില്‍ നിന്നും ഈ മാസത്തിൽ ഇനി മൂന്നു യാത്രകളാമ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കണ്ണൂർ-വാഗമൺ-കുമരകം യാത്ര, കണ്ണൂർ-മൂന്നാർ യാത്ര, കണ്ണൂർ-നെഫിർറ്റിറ്റി ആ‍ഢംബര കപ്പൽ യാത്ര എന്നിവയാണവ,

കണ്ണൂർ-വാഗമൺ-കുമരകം യാത്ര

കണ്ണൂർ-വാഗമൺ-കുമരകം യാത്ര

കണ്ണൂരിൽ നിന്നും വാഗമണ്ണും കുമരകവും പോകുന്ന ബജറ്റ് യാത്ര നവംബർ 25 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഡിപ്പോയില്‍ നിന്നു പുറപ്പെടും. വാഗമണ്ണിലെ കാഴ്ചകളെല്ലാം കഴിയുന്ന രീതിയിൽ പ്ലാൻ ചെയ്തിരിക്കുന്ന യാത്രയിൽ സൈറ്റ് സീയിങ് ജീപ്പ് സഫാരി, മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ്, പൈൻ വാലി തുടങ്ങിയ സ്ഥലങ്ങള്‍ കാണും. അന്ന് രാത്രി താമസം വാഗമണ്ണിലാണ്.
കുമരകത്ത് ഹൗസ് ബോട്ട് യാത്രയാണ് പ്രധാനമായും ആസ്വദിക്കുവാനുള്ളത്. ഭക്ഷണം കൂടി ഉൾപ്പെടുന്ന രീതിയിലാണ് ഹൗസ് ബോട്ട് യാത്ര പ്ലാൻ ചെയ്തിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെയോടു കൂടി യാത്ര തിരികെ കണ്ണൂരിലെത്തും.
ബസ് ടിക്കറ്റ്, ബോട്ട് നിരക്ക്, താമസസൗകര്യം (ഷെയറിംഗ് റൂം / ഡോർമിറ്ററി ) എന്നിവ ഉള്‍പ്പെടെ ഒരാളിൽ നിന്നും 3900 രൂപയാണ് ഈടാക്കുന്നത്

കണ്ണൂര്‍-മൂന്നാർ യാത്ര

കണ്ണൂര്‍-മൂന്നാർ യാത്ര


കണ്ണൂരിൽ നിന്നുള്ള അടുത്ത യാത്ര അതിരപ്പള്ളി വഴി മൂന്നാറിലേക്കുള്ളതാണ്. 26 ശനിയാഴ്ച രാവിലെ ആറു മണിയോടു കൂടി കണ്ണൂരിൽ നിന്നു പുറപ്പെടുന്ന യാത്രയിൽ ആദ്യം അതിരപ്പള്ളി വെള്ളച്ചാട്ടം കാണും. രാത്രിയോടെ മൂന്നാറിലെത്തും. താമസസൗകര്യം അധികൃതർ ഇവിടെ ലഭ്യമാക്കും. ടോപ്പ് സ്റ്റേഷൻ,ഷൂട്ടിങ്ങ് പോയിന്റ്,കുണ്ടള ഡാം, മാട്ടുപ്പെട്ടി,ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ലവർ ഗാർഡൻ,എക്കോ പോയിന്റ് തുടങ്ങിയ സ്ഥലങ്ങൾ മൂന്നാറിൽ സന്ദർശിച്ച് അന്ന് രാത്രി തിരികെ കണ്ണൂരിലേക്ക് മടങ്ങും.
2150 രൂപ രൂപയാണ് ഒരാളിൽ നിന്നും ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

കണ്ണൂർ-നെഫിർറ്റിറ്റി യാത്ര

കണ്ണൂർ-നെഫിർറ്റിറ്റി യാത്ര

നവംബർ 29 ചൊവ്വാഴ്ചയാണ് കണ്ണൂരിൽ നിന്നും കൊച്ചിയിലെ ആഢംബര കപ്പലായ നെഫിർറ്റിറ്റിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. പുലർച്ചെ അഞ്ച് മണിക്ക് യാത്ര ആരംങിക്കും. കേരള സർക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നെഫിർറ്റിറ്റി, കേരളത്തിൽ പോക്കറ്റിലൊതുങ്ങുന്ന തുകയിൽ ആഢംബര കപ്പൽയാത്ര ചെയ്യുവാൻ താല്പര്യമള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്. ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, വിഷ്വലൈസിങ് എഫക്റ്റ്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ തുടങ്ങിയവയാമ് ഏകദേശം അഞ്ച് മണിക്കൂറോളം സമയം ഇവിടെ ആസ്വദിക്കുവാൻ സാധിക്കുക. പിറ്റേന്ന് രാവിലെ കണ്ണൂരിൽ തിരികെ എത്തുന്ന വിധത്തിലാണ് യാത്ര സജ്ജീകരിക്കുന്നത്.
3850 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്

ബുക്ക് ചെയ്യാം

ബുക്ക് ചെയ്യാം

ബുക്ക് ചെയ്യുവാൻ യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 9496131288, 8089463675.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+