ഗവി, വേനലായാലും മഴയായായും ഏറ്റവും കൂടുതൽ സഞ്ചാരികൾ പോകണമെന്ന് ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്ന്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഗവിയിലേക്കുള്ള പ്രത്യേക ടൂർ പാക്കേജുകൾ ആരംഭിക്കുന്നതിനു മുൻപ് വരെ ഗവിയിലേക്ക് പോവുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കെഎസ്ആർടിസി വന്നതോടെ ആയിരക്കണക്കിനാളുകളാണ് ഗവിയെന്ന് യാത്രാ മോഹം സഫലമാക്കിയത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണൂർ കെഎസ്ആർടിസിയും ഗവിയിലേക്ക് ബജറ്റ് ട്രിപ്പ് ആരംഭിച്ചിരിക്കുകയാണ്.

PC:Samson Joseph
ഗവി യാത്ര
കേരളത്തിൽ ഏറ്റവും കൂടുതൽ തിരയുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഗവി. പോകുവാൻ അത്ര എളുപ്പമുള്ള യാത്രയല്ലെങ്കിൽക്കൂടിയും ഗവിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം ഇവിടേക്ക് കാലാകാലങ്ങളായി സഞ്ചാരികളെ ആകർഷിച്ചു പോരുന്നു. നേരത്തെ ഒരു ബസ് മാത്രമായിരുന്നു ഇതുവഴി പോയിരുന്നത്. ആ സമയത്ത് ഗവിയിൽ പോവുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല.
വാഹനങ്ങൾക്ക് പാസ് എടുത്ത്, നിശ്ചിത എണ്ണം മാത്രം കടത്തിവിടുമ്പോൾ പലരും അവസരം ലഭിക്കാതെ നിരാശരായി മടങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കെഎസ്ആർടിസിയുടെ യാത്രകളാണ് ഗവിയെ വീണ്ടും ഹോട്ട് ലിസ്റ്റിൽ എത്തിച്ചിരിക്കുന്നത്.
കണ്ണൂർ- ഗവി കെഎസ്ആർടിസി യാത്ര
കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ല് സംഘടിപ്പിക്കുന്ന കണ്ണൂരിൽ നിന്നുള്ള ആദ്യ ഗവി യാത്ര മേയ് അഞ്ചിന് പുറപ്പെടും. സഞ്ചാരികൾ ഏറെ കാത്തിരിക്കുന്ന യാത്രകളിലൊന്നാണ് കണ്ണൂർ-ഗവി യാത്ര. കുമളി, രാമക്കൽമേട്, ചെല്ലാർകോവിൽ , ഒട്ടകത്തലമേട് , ഗവി, പരുന്തുംപാറ എന്നിങ്ങനെ ഇടുക്കിയിൽ കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങളും കോർത്തിണക്കിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.

Pc:Kerala Forest
മേയ് അഞ്ച് വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് കണ്ണൂർ ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്ര പിറ്റേന്ന്, ആറാം തിയതി പുലർച്ചെ അഞ്ച് മണിയോടെ കുമളിയിൽഎത്തും. ഈ ദിവസം മുഴുവനും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാനുള്ള അവസരമാണ്. രാമക്കൽ മേട്ടിലേക്കുള്ള ജീപ്പ് സഫാരിയിൽ ചെല്ലാർ കോവിൽ, ഒട്ടകത്തലമേട്, വാച്ച് ടവർ വ്യൂ പോയിന്‍റ് തുടങ്ങിയ ഇടങ്ങളും കാണാം.
ഒട്ടകത്തലമേട്
ഇടുക്കി കാഴ്ചകളിൽ ഏറ്റവും പുതിയതായി ഇടംനേടിയ ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണ് ഒട്ടകത്തലമേട്. കുമളിയിൽ നിന്നും നാലര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം അതിമനോഹരമായ കാഴ്ചകൾക്കും വ്യൂ പോയിന്‍റിനും പ്രസിദ്ധമാണ്. ഇവിടുത്തെ വ്യൂ പോയിന്‍റിൽ നിന്നാൽ മലനിരകളും കോടമഞ്ഞും ആവോളം ആസ്വദിക്കാം. വ്യൂ പോയിന്‍റിൽ നിന്നും ഏകദേശം 200 മീറ്റർ ദൂരത്തിലാണ് നാല് നിലയുള്ള വാച്ച് ടവർ. ഇതിനു മുകളിൽ കയറിയാൽ തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ തേക്കടി തടാകം, കുമളി, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ തുടങ്ങിയവ കാണാം. ഒരു ഹെലിപാഡും ഏറുമാടവും കൂടി ഇവിടുത്തെ കാഴ്ചകളിലുണ്ട്.

PC:Amal S/Unsplash
ഗവിയിലേക്ക്
ഈ കാഴ്ചകളെല്ലാം ആസ്വദിച്ച് അന്നവിടെ ചിലവഴിച്ച ശേഷം ഏഴാം തിയതി, ഞായറാഴ്ച രാവിലെ ഗവിയിലേക്ക് തിരിക്കും. കാടിനുള്ളിലൂടെ കാടും വെള്ളച്ചാട്ടങ്ങളും കാട്ടുമൃഗങ്ങളെയും അണക്കെട്ടുകളെയും കണ്ട് 70 കിലോമീറ്റർ യാത്രയാണ് ഗവിയുടെ ആകർഷണം. ഗവിയിൽ നിന്നു പ്രസിദ്ധമായ പരുന്തുംപാറ കൂടി കണ്ട് രാത്രി ഏഴ് മണിയോടെ തിരികെ കണ്ണൂരിലേക്ക് മടങ്ങും. എട്ടാം തിയതി തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ എത്തിച്ചേരും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 5650 രൂപയാണ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കണ്ണൂർ കെഎസ്ആർടിസി ബജറ്റ് യാത്രകൾ
കേരളത്തിൽ ബജറ്റ് ടൂറിസ്തിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ഡിപ്പോയിലൊന്നാണ് കണ്ണൂരിന്‍റേത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുന്നൂറിലധികം യാത്രകളാണ് ഡിപ്പോ സംഘടിപ്പിച്ചത്.
നെഫിർറ്റിറ്റ ആഢംബര കപ്പൽ യാത്ര- ഏപ്രിൽ 28, മേയ് 16,24, 30
വാഗമൺ-കുമരകം യാത്ര- എല്ലാ വെള്ളിയാഴ്ചകളിലും, ടിക്കറ്റ് നിരക്ക് 3900 രൂപ
കണ്ണൂർ-മൂന്നാർ യാത്ര- എല്ലാ വെള്ളിയാഴ്ചകളിലും, ടിക്കറ്റ് നിരക്ക് 2960 രൂപ
കണ്ണൂർ-വയനാട് യാത്ര- എല്ലാ ഞായറാഴ്ചകളിലും, ടിക്കറ്റ് നിരക്ക് 1780 രൂപ. മൂന്നാർ യാത്രയൊഴികെ മറ്റെല്ല പാക്കേജുകളിലും ഭക്ഷണം കൂടി ഉൾപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












