Search
  • Follow NativePlanet
Share
» »ഓണം യാത്ര എവിടേക്കെന്നോ..ഉത്തരവുമായി കിളിമാനൂർ കെഎസ്ആർടിസി! പോകാം ഇഷ്ടംപോലെ യാത്രകൾ

ഓണം യാത്ര എവിടേക്കെന്നോ..ഉത്തരവുമായി കിളിമാനൂർ കെഎസ്ആർടിസി! പോകാം ഇഷ്ടംപോലെ യാത്രകൾ

കിളിമാനൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഇത്തവണത്തെ ഓണവും സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യവും ആഘോഷമാക്കുവാനുള്ള ഒരുക്കത്തിലാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഇഷ്ടംപോലെ യാത്രകളാണ് ഓഗസ്റ്റ് മാസത്തിലുടനീളം അവതരിപ്പിച്ചിരിക്കുന്നത്.

പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ ദർശിച്ച് ആറന്മുള വള്ളസദ്യയും കഴിച്ചു വരുന്ന ഏകദിന യാത്ര, കന്യാകുമാരി- വിവേകാനന്ദപ്പാറ യാത്ര, പൊന്മുടി- കല്ലാർ- പേപ്പാറ യാത്ര, കൊച്ചി വണ്ടർലാ യാത്ര, മഴക്കാലത്തെ പാലരുവിയും തെന്മലയും കാണുവാനുള്ള യാത്ര, വാഗമൺ യാത്ര, ഗവിയിലേക്കുള്ള ഏകദിന പാക്കേജ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പാക്കേജുകളാണുള്ളത്. പ്രധാന യാത്രകളെക്കുറിച്ചും അതിന്റെ വിശേഷങ്ങളെക്കുറിച്ചും വായിക്കാം.

ksrtc budget tour

ഓഗസ്റ്റ് 6- കോട്ടയം നാലമ്പല യാത്ര

രാമായണ മാസത്തിൽ കോട്ടയത്തെ നാലമ്പലങ്ങളായ രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നടത്തുന്ന ഏകദിന യാത്രയാണിത്. ഉച്ച പൂജയ്ക്ക് മുൻപായി നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തി തിരികെ രാമ ക്ഷേത്രത്തിൽ വന്നിരിക്കണം എന്നാണ് വിശ്വാസം. രാവിലെ 11.00 മണിയോടെ ക്ഷേത്രദർശനം പൂർത്തിയാകുന്ന വിധത്തിലാണ് ബജറ്റ് ടൂറിസം സെൽ യാത്ര സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 6- വാഗമൺ

വാഗമണ്ണിന്റെ മനോഹര കാഴ്ചകളിലേക്കുള്ള യാത്രയും ഓഗസ്റ്റ് ആറാം തിയതി നടത്തുന്നുണ്ട്. പൈൻ ഫോറസ്റ്റ്, വാഗമൺ ലേക്ക് ബോട്ടിങ്, തങ്ങള്‍പാറ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്രയിൽ ഒരാള്‌‍ക്ക് 910 രൂപയാണ് നിരക്ക്.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും എന്നീ നമ്പറുകളിൽ ബന്ധപ്പെടാം-
9446704585, 9633732363

KSRTC Budget tour

ഓഗസ്റ്റ് 22- ഗവി ഉല്ലാസയാത്ര

കാട്ടിലൂടെ എഴുപത് കിലോമീറ്ററോളം സഞ്ചരിക്കുന്ന ഗവി ഉല്ലാസയാത്രയും കിളിമാനൂർ കെഎസ്ആര്‌‌‍ടിസി സംഘടിപ്പിക്കുന്നു. കെഎസ്ഇബിയുടെ കീഴിലുള്ള അഞ്ച് ഡാമുകൾ, വ്യൂ പോയിന്റുകൾ തുടങ്ങിയവ കണ്ടുള്ള യാത്രയിൽ ഗവിയിലെ ബോട്ടിങ്ങും ഉൾപ്പെട്ടിട്ടുണ്ട്. ബസ് ടിക്കറ്റ്, ഉച്ചഭക്ഷണം, ബോട്ടിങ് എന്നിവയടക്കം 1700 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും എന്നീ നമ്പറുകളിൽ ബന്ധപ്പെടാം-
9633732363, 9645667733.

ഓഗസ്റ്റ് 12- തെന്മല പാലരുവി യാത്ര

തെന്മല, പാലരുവി തുടങ്ങിയ ഇടങ്ങൾ ഉൾപ്പെടുത്തിയ യാത്രയില്‍ തെന്മല എക്കോ ടൂറിസം കേന്ദ്രമാണ് പ്രധാനമായും സന്ദർശിക്കുന്നത്. ഇവിടെ മ്യൂസിക്കൽ ഫൗണ്ടൻ, ലെഷർ സോൺ,അഡ്വഞ്ചർ സോൺ, ബോട്ടിങ് ബട്ടർ ഫ്ലൈ സഫാരി, കുട്ടികളുടെ പാർക്ക്, നക്ഷത്രവനം, പാലരുവി എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും എന്നീ നമ്പറുകളിൽ ബന്ധപ്പെടാം-
9633732363, 9645667733, 8086360302

ഓഗസ്റ്റ് 13- പൊന്മുടി യാത്ര

പൊന്മുടി , പേപ്പാറ ഡാം, കല്ലാർ ഡാം എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്രയിൽ എൻട്രി ഫീസ് ഉൾപ്പെടെ 750 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഓഗസ്റ്റ് 26- കന്യാകുമാരി വിവേകാനന്ദപ്പാറ യാത്ര
ഓഗസ്റ്റ് 26ന് കിളിമാനൂർ കെഎസ്ആർടിസി കന്യാകുമാരി, വിവേകാനന്ദപ്പാറ എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9633732363, 9645667733, 8086360302
ഈ നമ്പറുകളിൽ ബന്ധപ്പെടാം.

ഓഗസ്റ്റ് 15- വണ്ടർലാ യാത്ര
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ കിളിമാനൂരിൽ നിന്നും വണ്ടർലായിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും എന്നീ നമ്പറുകളിൽ ബന്ധപ്പെടാം-
9633732363, 9645667733, 8086360302

ഓഗസ്റ്റ് 20- അടവി കുട്ടവഞ്ചി യാത്ര

കുട്ടവഞ്ചി യാത്രയും ക്ഷേത്ര ദർശനവും കാനനയാത്രയും ഉൾപ്പെടുന്ന ഏകദിന പാക്കേജും കിളിമാനൂർ കെഎസ്ആര്ടിസി ഒരുക്കുന്നു. കോന്നി ആനത്താവളം, കാനന യാത്ര, അച്ചൻ കോവിൽ ക്ഷേത്രം, കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും എന്നീ നമ്പറുകളിൽ ബന്ധപ്പെടാം- 9633732363, 9645667733, 8086360302

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+