Search
  • Follow NativePlanet
Share
» » കേട്ടിട്ടില്ലേ? ഭാരതദര്‍ശന്‍ ട്രെയിനിനേക്കുറിച്ച്

കേട്ടിട്ടില്ലേ? ഭാരതദര്‍ശന്‍ ട്രെയിനിനേക്കുറിച്ച്

By Maneesh

ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ ഓടുന്ന ഒരു ട്രെയിനാണ് ഭാരതദര്‍ശന്‍ ട്രെയിന്‍. ഇന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുകയാണ് ഈ ട്രെയിന്‍ സര്‍വീസിന്റെ ലക്ഷ്യം. ആഢംബര പ്രിയരായ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് മഹാരാജ എക്‌സ്പ്രസ് ട്രെയിന്‍ ഓടുമ്പോള്‍, സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഭാരതദര്‍ശന്‍ ട്രെയിന്‍ ഒരുക്കുന്നത്.

എന്താണ് ഭാരത ദര്‍ശന്‍ ട്രെയിന്‍?

മൊത്തം 500 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ശീതികരിക്കാത്ത സ്ലീപ്പര്‍ ക്ലാസ് ബോഗികളാണ് ഭാരത ദര്‍ശന്‍ ട്രെയിനിനുള്ളത്. കൂടാതെ യാത്രക്കാരുടെ ഭക്ഷണകാര്യങ്ങള്‍ക്കായി ഒരു പാന്‍ട്രി കാറും ഉണ്ട്. പ്രശസ്തമായ ട്രാവല്‍ ആന്‍ഡ് ടൂറിസം കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് ഭാരത ദര്‍ശന്‍ ട്രെയിനിലെ ടൂറുകള്‍ നടത്തുന്നത്.

Photo Courtesy: Eduardoferreira

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്, ഭാരത ദര്‍ശന്‍ ട്രെയിന്‍ ടൂര്‍ നടത്തുന്നുണ്ട്. കൂടുതലായും ആത്മീയ കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളാണ് ഭാരത് ദര്‍ശന്‍ നടത്തുന്നത്. 18 ദിവസം നീളുന്ന ചാര്‍ധാം യാത്ര, 34 ദിവസം നീളുന്ന ജ്യോതിര്‍ലിംഗ യാത്ര, 7 ദിവസം നീളുന്ന ഷിര്‍ദ്ദി യാത്ര എന്നിവയാണ് ഭാരത ദര്‍ശന്‍ യാത്രകളില്‍ പ്രധാനപ്പെട്ടത്.

ഇതിന് ചിലവ് എത്രയാകും?

ഒരാള്‍ക്ക് ഒരു ദിവസം വെറും അഞ്ഞൂറു രൂപയേ ഈ ട്രെയിന്‍ യാത്രയ്ക്ക് ചിലവാകു എന്നതാണ് ഭാരത ദര്‍ശന്റെ ഏറ്റവും വലിയ പ്രത്യേകത. ട്രെയിന്‍ യാത്ര, ആവശ്യമെങ്കില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഡോര്‍മറ്ററിയിലെ താമസം, വെജിറ്റേറിയന്‍ ഭക്ഷണം, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ബസ്, ടൂര്‍ ഗൈഡ് എന്നീ സേവനങ്ങള്‍ അടങ്ങിയതാണ് ഭാരതദര്‍ശന്‍ പാക്കേജ് (നികുതികള്‍ പുറമേ). സഞ്ചാര സ്ഥലങ്ങളില്‍ എവിടെയെങ്കിലും പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് യാത്രക്കാരന്‍ വഹിക്കേണ്ടതാണ്.

ചിലവുകുറഞ്ഞ യാത്രയ്ക്ക് 'ഭാരതദർശൻ'

Photo Courtesy: Adityamadhav83

എങ്ങനെ റിസര്‍വ് ചെയ്യും?

ഭാരതദര്‍ശന്‍ ട്രെയിന്‍ യാത്രയ്ക്ക് നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കൂടി ബുക്ക് ചെയ്യാം. നിങ്ങള്‍ സാധാരണ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐ ആര്‍ സി ടി സിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഭാരതദര്‍ശന്‍ യാത്ര ബുക്ക് ചെയ്യാം. ഇന്ത്യന്‍ റെയില്‍വെ സോണല്‍ ഓഫീസ്, റീജ്യണല്‍ ഓഫീസ് എന്നിവിടങ്ങളിലും ഇന്ത്യന്‍ റെയില്‍വെ ടൂറിസ്റ്റ് ഫെസിലിറ്റീസ് സെന്ററിലും നിങ്ങള്‍ക്ക് റിസര്‍വ് ചെയ്യാം.

ട്രാവല്‍ ടിപ്‌സ്

ഭാരതദര്‍ശന്‍ ട്രെയിന്‍ യാത്രയ്ക്ക് ചില പരിമിതികള്‍ ഉണ്ട്. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് യാത്രയ്ക്കാര്‍ അത് മനസിലാക്കി വയ്ക്കുന്നത് നല്ലതാണ്. സാധാരണ സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ യാത്രയുടെ അതേ യാത്രാനുഭവം മാത്രമെ ഭാരതദര്‍ശന്‍ ട്രെയിനില്‍ ഉണ്ടാകുകയുള്ളു. അതിനാല്‍ തന്നെ യാത്ര ചിലപ്പോള്‍ ബോറടിപ്പിക്കുന്നതായിരിക്കും. എന്നിരുന്നാല്‍ ചിലവ് കുറഞ്ഞ യാത്രയ്ക്ക് ഭാരതദര്‍ശന്‍ ട്രെയിന്‍ കഴിഞ്ഞേ മറ്റൊന്നുള്ളു.

യാത്രകളെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+