Search
  • Follow NativePlanet
Share
» »കൺമുന്നിൽ ഇടുക്കി ഡാം, കണ്ണെടുക്കാൻ തോന്നിപ്പിക്കാതെ കാൽവരി മൗണ്ട്,വ്യത്യസ്തമായ ഓണം യാത്ര കെഎസ്ആർടിസിയിൽ

കൺമുന്നിൽ ഇടുക്കി ഡാം, കണ്ണെടുക്കാൻ തോന്നിപ്പിക്കാതെ കാൽവരി മൗണ്ട്,വ്യത്യസ്തമായ ഓണം യാത്ര കെഎസ്ആർടിസിയിൽ

ഓണത്തിന്‍റെ തിരക്കും ബഹളങ്ങളും തുടങ്ങുന്നതിനു മുൻപ് ഒരു യാത്ര പ്ലാന്‍ ചെയ്താലോ? വേറെങ്ങോട്ടുമല്ല, എത്ര തവണ കണ്ടാലും പുതുമ പോകാത്ത നമ്മുടെ സ്വന്തം ഇടുക്കിയിലേക്ക് തന്നെ. സ്ഥിരം ലക്ഷ്യസ്ഥാനങ്ങളായ മൂന്നാറും വാഗമണ്ണും ഒഴിവാക്കി പുത്തൻ കാഴ്ചകളും ഇടങ്ങളും കാണുന്ന ഒരു അടിപൊളി യാത്ര ഒരുക്കുകയാണ് കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.

ഇടുക്കി യാത്രയിൽ അധികമാരും പോകാത്ത അയ്യപ്പൻകോവിൽ തൂക്ക് പാലം, ഇടുക്കി അണക്കെട്ടിൻറെയും ജലാശയങ്ങളുടെയും അതിമനോഹരമായ കാഴ്ചയുള്ള കാല്‍വരി മൗണ്ട്, പിന്നെ സാക്ഷാൽ ഇടുക്കി ഡാം, പിന്നെ പാഞ്ചാലിമേടും കണ്ട് കണ്ണും മനസ്സും നിറഞ്ഞു വരുന്ന യാത്രയാണ് കൊല്ലത്തു നിന്നും ഈ ഓണാവധിക്ക് ഒരുക്കിയിരിക്കുന്നത്.

Calvarymount Idukki

PC:തങ്കച്ചൻ നെല്ലിക്കുന്നേൽ

കൊല്ലം ഡിപ്പോയിൽ നിന്നും രാവിലെ 5.00 മണിക്ക് ആരംഭിക്കുന്ന യാത്ര കുണ്ടറ- കൊട്ടാരക്കര- അടൂർ- പത്തനംതിട്ട- മുണ്ടക്കയം വഴി അയ്യപ്പൻ കോവിലിലെത്തും. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലങ്ങളിലൊന്നായ അയ്യപ്പൻകോവിൽ തൂക്കുപാലമാണ് ഇവിടുത്തെ ആകർഷണം. കാഞ്ചിയാർ-അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറ്‍ നദിക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഇവിടുന്ന് കാൽവരി മൗണ്ടിലേക്കാണ് പോകുന്നത്. ഇടുക്കിയിലെ മറ്റിടങ്ങളെപ്പോലെ അറിയപ്പെട്ടിട്ടില്ലെങ്കിലും പല സ്ഥലങ്ങളേക്കാലും മികച്ച കാഴ്ചകൾ നല്കുന്നയിടമാണിത്. ഇടുക്കി അണക്കെട്ടിന്‍റെ റിസര്‍വോയറും അതിനെ ചുറ്റിയുള്ള കാടും മലകളും ആണ് ഇവിടുത്തെ കാഴ്ച. ഇവിടുത്തെ വ്യൂ പോയിന്‍റിൽ കാറ്റുകൊണ്ടു നില്‍ക്കുമ്പോൾ കൂട്ടിന് കോടമഞ്ഞുമെത്തും.

Calvarimount

PC: തങ്കച്ചൻ നെല്ലിക്കുന്നേൽ

ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ ആണ് ഇവിടുത്തെ ഹൈലൈറ്റ്. നീലനിറത്തിലുള്ള വെള്ളത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ദ്വീപുകളും ഇവിടുത്തെ കാഴ്ചയിൽപെടുന്നു. സമുദ്രനിരപ്പിൽ നിന്നും 2700 അടി ഉയരത്തിലാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്.

കാൽവരി മൗണ്ടിൽ നിന്നും ഇനി പോകുന്നത് ഇടുക്കി ഡാമിലേക്കാണ്. ഓണാലത്ത് സഞ്ചാരികൾക്കായി തുറക്കുന്ന ഇടുക്കി അണക്കെട്ടിന്‍റെ ഉള്ളിലെ കാഴ്ചകളും യാത്രയും അത്ര എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല, ക്രിസ്മസ്, പുതുവത്സരം, ഓണം തുടങ്ങിയ സമയങ്ങളിൽ മാത്രമാണ് അണക്കെട്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ ഈ സമയത്ത് ഇവിടെ കാണാം.

ഇടുക്കി ഡാമിൽ നിന്നിറങ്ങി തിരികെ കൊല്ലത്തേയ്ക്ക് മടങ്ങുന്ന വഴി പാഞ്ചാലിമേടും സന്ദർശിക്കും. കുട്ടിക്കാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വനവാസക്കാല്തത് പാണ്ഡവർ വസിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട പല കാഴ്ചകളും ഇവിടെയുണ്ട്. രാവിലെ 6.00 മുതൽ വൈകിട്ട് 6.30 വരെയാണ് പാഞ്ചാലിമേട് പ്രവേശന സമയം.
പാഞ്ചാലിമേട്ടിൽ നിന്നും ഇറങ്ങി രാത്രി 11.00 മണിയോടെ ഡിപ്പോയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര.

Panchalimedu trip

PC:wikipedia

യാത്രയെക്കുറിച്ചും ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയുവാനും കൊല്ലം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ നമ്പര്‍- 9747969768, 9496110124, 7909159256

ഇത് കൂടാതെ ഓഗസ്റ്റ് 20 ഞായറാഴ്ച കോട്ടയവും എറണാകുളവും സന്ദർശിക്കുന്ന ഒരു ഏകദിന യാത്രയും കൊല്ലത്തു നിന്നും സംഘടിപ്പിക്കുന്നുണ്ട്. കോട്ടയം തിരുവാർപ്പ് മലരിക്കൽ ആമ്പൽപ്പാടം, തൃപ്പൂണിത്തുറ ഹിൽ പാലസ്, കപ്രിക്കാട് എക്കോ ടൂറിസം കേന്ദ്രം, പാണിയേലി പോര്, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയാണിത്. രാവിലെ 5.00 മണിക്ക് ഡിപ്പോയിൽ നിന്നാരംഭിച്ച് തിരികെ രാത്രി 11.00ന് മടങ്ങി വരുന്ന രീതിയിലാണിത്. ഇതിന്‍റെ ബുക്കിങും ആരംഭിച്ചു കഴിഞ്ഞു.

Cover Image: AJITH S/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+