Search
  • Follow NativePlanet
Share
» »കൊല്ലൂർ മൂകാംബിക ക്ഷേത്രം: എളുപ്പ യാത്രയ്ക്ക് കെഎസ്ആർടിസി സ്വിഫ്റ്റ്, ബുക്ക് ചെയ്യാം ഇങ്ങനെ

കൊല്ലൂർ മൂകാംബിക ക്ഷേത്രം: എളുപ്പ യാത്രയ്ക്ക് കെഎസ്ആർടിസി സ്വിഫ്റ്റ്, ബുക്ക് ചെയ്യാം ഇങ്ങനെ

കേരളത്തിനു പുറത്ത് സ്ഥിരം മലയാളികളെത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികളെത്താത്ത ഒരു ദിവസം ഇവിടെയില്ലെന്നുതന്നെ പറയാം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഇടങ്ങളിൽ നിന്നും ഒട്ടേറെ തീർത്ഥാടകരാണ് ദിനംപ്രതി ഇവിടേക്ക് വരുന്നത്. വിശ്വസിച്ചു പ്രാര്‍ത്ഥിക്കുന്നവരെ കൈവെടിയാത്ത കൊല്ലൂര്‍ മൂകാംബികയെ നേരിട്ട് തൊഴുത് പ്രാർത്ഥിക്കുന്നിടത്തോളം ഫലം വേറൊന്നിനുമില്ല.

എന്നാൽ കൊല്ലൂരിലേക്കുള്ള യാത്ര അത്രയെളുപ്പമുള്ള ഒന്നല്ല. പൊതുവെ ട്രെയിനിനെയാണ് ഇവിടേക്ക് വരുന്നവർ ആശ്രയിക്കുന്നതെങ്കിലും ട്രെയിനിനിറങ്ങി വീണ്ടും8 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യണമെന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് വരുവാൻ നേരിട്ടുള്ള ബസ് സർവീസുകൾ ആളുകൾ തിരഞ്ഞെടുക്കുന്നു. കെഎസ്ആർടിസിയുടെ കൊട്ടാരക്കര- കൊല്ലൂർ സ്വിഫ്റ്റ് ബസ് സർവീസ് ഇത്തരത്തിൽ മൂകാംബിക യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഒന്നാണ്.

Kottarakara- Kollur Mookambika KSRTC Daily Service

കൊട്ടാരക്കര-കൊല്ലൂർ കെഎസ്ആർടിസി ബസ്

കൊട്ടാരക്കരയിൽ നിന്നു രാത്രി 8.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കൊല്ലൂരിൽ എത്തിച്ചേരുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ബസ് സര്‍വീസാണ് കൊട്ടാരക്കര-കൊല്ലൂർ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന്‍റേത്.
മടക്ക യാത്രയിൽ കൊല്ലൂരിൽ നിന്ന് രാത്രി 09.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 01.00 ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

കൊട്ടാരക്കരയിൽ നിന്ന് 08.00 PM പുറപ്പെട്ട് അടുത്ത ദിവസം 12.05 PM ന് കൊല്ലൂർ എത്തിച്ചേരുന്നു. അടൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മംഗലാപുരം, ഉടുപ്പി, വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും.
കൊല്ലൂരിൽ നിന്ന് 09.10 PM ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്,
തൃശ്ശൂർ,കോട്ടയം വഴി 01.00 PM ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ്. 16.5 മണിക്കൂർ നീണ്ട യാത്രയിൽ 17 സ്റ്റോപ്പുകൾ ബസിനുണ്ട്.

കൊട്ടാരക്കര, അടൂർ , ചെങ്ങന്നൂർ , തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ , അങ്കമാലി , തൃശൂർ , കോട്ടക്കൽ , കോഴിക്കോട് , കണ്ണൂർ , പയ്യന്നൂർ , കാഞ്ഞങ്ങാട് , കാസർകോട് , മംഗലാപുരം , ഉഡുപ്പി , കൊല്ലൂർ എന്നീ സ്റ്റോപ്പുകളാണ് ബസിനുള്ളത്. ആകെ 41 സീറ്റുകളാണ് ബസിനുള്ളത്. ഇതിൽ 4 സീറ്റുകൾ സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുള്ളവയാണ്. കൊട്ടാരക്കര- കൊല്ലൂർ റൂട്ടിൽ ഒരാൾക്ക് 967 രൂപയാണ് ടിക്കറ്റ് നിരക്ക്.

Kottarakara- Kollur Mookambika KSRTC swift

കൊട്ടാരക്കര-കൊല്ലൂർ ബസ് സമയക്രമം

കൊട്ടാരക്കര - 20:00
അടൂർ - 20:20
കോട്ടയം - 21:35
തൃശ്ശൂർ - 00:30
കോഴിക്കോട് - 03:20
കണ്ണൂർ - 05:35
മംഗലാപുരം - 09:10
ഉടുപ്പി - 09:45
കൊല്ലൂർ - 12:05

കൊല്ലൂർ - കൊട്ടാരക്കര ബസ് സമയക്രമം

കൊല്ലൂർ - 21:10
ഉടുപ്പി - 22:00
മംഗലാപുരം - 23:45
കോഴിക്കോട് - 05:20
തൃശ്ശൂർ - 08:20
കോട്ടയം - 11:20
അടൂർ - 12:25
കൊട്ടാരക്കര - 13:00.

Kottarakkara KSRTC Daily Service

PC:Vinayaraj

സമയം നോക്കാതെ എപ്പോൾ വേണമെങ്കിലും വിശ്വാസികള്‍ക്ക് വരാന്‍ സാധിക്കുന്ന ക്ഷേത്രമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ആയിരത്തിയിരുന്നൂറോളം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ മൂകാംബിക കേരളത്തിന്‍റെ രക്ഷയ്ക്കാി അവതരിച്ച മൂന്ന് അംബികമാരിൽ ഒരാള്‍ കൂടിയാണ്. നിങ്ങള്‍ ആഗ്രഹിക്കുമ്പോഴല്ല, മറിച്ച് ദേവി വിളിക്കുമ്പോഴാണ് വിശ്വാസികൾക്ക് ഇവിടെ വരുവാൻ സാധിക്കുകയുള്ളു എന്ന് വിശ്വസിക്കപ്പെടുന്നു.

മൂകാംബികയിലെ ദർശനം പൂർത്തിയാകണണെങ്കില്‍ ഉദയ, മദ്ധ്യാന, അസ്തമയ പൂജകൾ എന്നീ മൂന്നു പൂജകളിലും തൊഴുതു പ്രാർത്ഥിക്കണം. എങ്കിൽ മാത്രമേ മൂകാംബിക ദർശനം നടത്തിയെന്നു പറയുവാന്‍ സാധിക്കൂ. പുലർച്ചെ 5.00 മണിക്ക് ക്ഷേത്രം നട തുറക്കും. പ്രധാന പൂജ 11.00 മണിക്കാണ് നടക്കുന്നത്. അർച്ചന, നിവേദ്യം, സൂക്തങ്ങൾ, ശ്രീരുദ്രം എന്നിവ ഉൾപ്പെടുന്നതാണ് ഈ പൂജ. വൈകിട്ട് ആറു മണിയുടെ പ്രദോഷ പൂജ, തുടർന്ന് അത്താഴപൂജ, ശേഷം ശീവേ, കഷായ നിവേദ്യം എന്നിവയാണ് നടക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service kollur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+