കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീര്‍ത്ഥാടകർ എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണ് കൊല്ലൂർ മൂകാംബിക. വിശ്വാസികളുടെ മാത്രമല്ല, സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണിത്. ക്ഷേത്രവും സൗപർണ്ണികാ നദിയും കൊടചാദ്രിയും ഒക്കെയുള്ള ഇവിടം കാടും ഭക്തിയും ശാന്തതയും സമാധാനവും ഒരുമിക്കുന്ന ഇടമാണ്. കേരളത്തിൽ നിന്ന് എളുപ്പത്തിൽ ഇവിടേക്ക് വരികയും ചെയ്യാം.
കെഎസ്ആർടിസി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൊല്ലൂരിലേക്ക് ബസ് സർവീസുകൾ നടത്തുന്നു. തിരുവനന്തപുരം നിന്ന് മുതൽ കാസർകോഡ് വരെയുള്ളവർക്ക് വരാൻ സാധിക്കുന്ന സർവീസുകളാണിവ. പ്രായമുള്ളവരും ചെറിയ കുട്ടികളെയും കൊണ്ട് വരുന്നവരും ട്രെയിന്‍ യാത്രയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിലും നേരിട്ട് ക്ഷേത്രത്തിന് മുന്നിൽ ഇറങ്ങാം എന്നതാണ് ബസിന്‍റെ പ്രത്യേകത.

കേരളത്തിൽ നിന്ന് മൂകാംബികയിലേക്കുള്ള പ്രധാന ബസുകളിലൊന്നാണ് കൊട്ടാരക്കര ഡിപ്പോയുടെ കൊട്ടാരക്കര - കൊല്ലൂർ മൂകാംബിക സൂപ്പർ ഫാസ്റ്റ്. കൊല്ലം മുതല് ഇങ്ങ് കാസർകോഡ് വരെയുള്ളവർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഈ ബസ് ഇപ്പോൾ അതിന്‍റെ സമയക്രമം മാറ്റിയിരിക്കുകയാണ്.
കൊട്ടാരക്കരയിൽ നിന്നാരംഭിച്ച് അടൂർ , ചെങ്ങന്നൂർ , തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ , അങ്കമാലി , തൃശൂർ , കോട്ടക്കൽ , കോഴിക്കോട് , കണ്ണൂർ , പയ്യന്നൂർ , കാഞ്ഞങ്ങാട് , കാസർകോട് , മംഗലാപുരം , ഉഡുപ്പി , കൊല്ലൂർ എന്നീ സ്റ്റോപ്പുകളാണ് ഈ സൂപ്പർ ഫാസ്റ്റ് ബസിനുള്ളത്.
കൊട്ടാരക്കര- കൊല്ലൂർ സൂപ്പർഫാസ്റ്റ്
കൊട്ടാരക്കരയിൽ നിന്ന് വൈകിട്ട് 5.45 ന് തുടങ്ങുന്ന സർവീസ് 15 മണിക്കൂർ 35 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 09:20 ന് കൊല്ലൂർ എത്തും. 1031 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൊട്ടാരക്കര - 17:45
അടൂർ - 18:05
ചെങ്ങന്നൂർ - 18:35
തിരുവല്ല - 18:55
ചങ്ങനാശ്ശേരി - 19:05
കോട്ടയം - 19:30
കൂത്താട്ടുകുളം - 20:20
മൂവാറ്റുപുഴ - 20:40
അങ്കമാലി - 21:50
തൃശ്ശൂർ - 22:45
എടപ്പാൾ - 23:45
കോട്ടക്കൽ - 00:25
കോഴിക്കോട് - 01:40
വടകര - 02:30
തലശ്ശേരി - 03:00
കണ്ണൂർ -03:30
പയ്യന്നൂർ 04:25
കാഞ്ഞങ്ങാട് 05:10
കാസർകോഡ് 06:05
മംഗലാപുരം - 07:05
ഉടുപ്പി - 08:00
കൊല്ലൂർ - 09:20
കൊല്ലൂര്‍- കൊട്ടാരക്കര സൂപ്പർഫാസ്റ്റ്
കൊല്ലൂരില്‍ നിന്ന് രാത്രി 10.10 ന് പുറപ്പെടുന്ന കൊല്ലൂര്‍- കൊട്ടാരക്കര സൂപ്പർഫാസ്റ്റ് പിറ്റേന്ന് ഉച്ചയ്ക്ക് 1.25 ന് കൊട്ടാരക്കര എത്തും. 15 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.
കൊല്ലൂര്‍ - 22:10
ഉഡുപ്പി - 23:30
മംഗളൂരു - 00:25
കാസര്‍കോട് - 01:30
കാഞ്ഞങ്ങാട് - 02:00
പയ്യന്നൂര്‍ - 02:45
കണ്ണൂര്‍ - 03:45
തലശ്ശേരി - 04:15
വടകര - 04:45
കോഴിക്കോട് - 05:45
കൊട്ടക്കല്‍ - 06:55
എടപ്പാള്‍ - 07:40
തൃശൂര്‍ - 08:55
അങ്കമാലി - 09:50
മുവാറ്റുപുഴ - 10:30
കൂത്താട്ടുകുളം - 11:00
കോട്ടയം - 11:50
ചങ്ങനാശ്ശേരി - 12:15
തിരുവല്ല - 12:30
ചെങ്ങന്നൂര്‍ - 12:50
അടൂര്‍ - 13:05
കൊട്ടാരക്കര - 13:25
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













