കാന്തല്ലൂർ...മൂന്നാർ യാത്രകളിൽ രണ്ടോ മൂന്നോ മണിക്കൂർ അധികം മാറ്റിവയ്ക്കാനുണ്ടെങ്കില്‍ പോയി വരാൻ സാധിക്കുന്ന ഇടം. പലരും ഗ്യാപ് റോഡും ഇരവികുളവും വട്ടവടയും മാത്രം കണ്ട് മൂന്നാർ യാത്ര അവസാനിപ്പിക്കുമ്പോൾ നഷ്ടമാകുന്നത് ഇടുക്കിയിലെ തന്നെ ഏറ്റവും ഭംഗിയാർന്ന കുറേയധികം കാഴ്ചകളാണ്. എന്നാൽ പത്തനംതിട്ടയിൽ നിന്നാണ് യാത്രയെങ്കിൽ ഇതാ അടൂരിൽ നിന്നും മൂന്നാർ വഴി കാന്തല്ലൂരിലേക്ക് കെഎസ്ആർടിസി പുതിയൊരു സർവീസ് ആരംഭിച്ചിരിക്കുകയാണ്.
അടൂരിൽ നിന്നും പത്തനംതിട്ട വഴി മൂന്നാർ- കാന്തല്ലൂർ- പോകുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ കഴിഞ്ഞ ദിവസമാണ് സർവീസ് തുടങ്ങിയത്. മൂന്നാറിലേക്ക് ബജറ്റ് ചിലവിൽ യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഈ ബസ് കാന്തല്ലൂർ, മറയൂർ തുടങ്ങി ഭാഗങ്ങള്‍ സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് പോകാം.

PC:Deepa Chandran2014
അടൂരിൽ നിന്ന് കൈപ്പട്ടൂർ - പത്തനംതിട്ട - മണ്ണാറകുളഞ്ഞി - ഉതിമൂട് - റാന്നി - പ്ലാച്ചേരി - മുക്കട - എരുമേലി - കൂവപ്പള്ളി - കാഞ്ഞിരപ്പള്ളി - ഇടനാട് - ഈരാറ്റുപേട്ട - മുട്ടം - തൊടുപുഴ - ഊന്നുകൽ - നേര്യമംഗലം - അടിമാലി - കല്ലാർ - മൂന്നാർ വഴി കാന്തല്ലൂരിലെത്തുന്ന വിധത്തിലാണ് ഇതിന്‍റെ റൂട്ട്.
അടൂരിൽ നിന്നും ഉച്ചയ്ക്ക് 12.30ന് പുറപ്പെടുന്ന ബസ് 4.35ന് തൊടുപുഴയും 06:30ന് അടിമാലിയും 07:35ന് മൂന്നാറും രാത്രി 9.15ന് കാന്തല്ലൂരും എത്തും. കാന്തല്ലൂരിൽ നിന്ന് രാവിലെ 7.00 മണിക്ക് ആരംഭിക്കുന്ന യാത്ര 8.50ന് മൂന്നാർ, 12.10ന് തൊടുപുഴ, 02:10ന് എരുമേലി, 02:40ന് റാന്നി തുടർന്ന് 3.45ന് അടൂരിലെത്തും.
അടൂർ- കാന്തല്ലൂർ ബസ് സമയക്രമം
12:30 pm : അടൂർ
01:05 pm : പത്തനംതിട്ട
01:35 pm : റാന്നി
02:05 pm : എരുമേലി
02:35 pm : കാഞ്ഞിരപ്പള്ളി
03:15 pm : ഈരാറ്റുപേട്ട
04:35 pm : തൊടുപുഴ
06:30 pm : അടിമാലി
07:35 pm : മൂന്നാർ
09:15 pm : കാന്തല്ലൂർ.
കാന്തല്ലൂർ - അടൂർ ബസ് സമയക്രമം
07:00 am : കാന്തല്ലൂർ
08:50 am : മൂന്നാർ
09:50 am : അടിമാലി
12:10 pm : തൊടുപുഴ
01:05 pm : ഈരാറ്റുപേട്ട
01:40 pm : കാഞ്ഞിരപ്പള്ളി
02:10 pm : എരുമേലി
02:40 pm : റാന്നി
03:15 pm : പത്തനംതിട്ട
03:45 pm : അടൂർ.
ഈ സർവീസ് കൂടാതെ വേറെയും കെഎസ്ആർടിസി ബസുകൾ ഈ റൂട്ടില്‍ സർവീസ് നടത്തുന്നു ണ്ട്.
Read Also: ഇടുക്കി യാത്ര ഇനി ട്രെയിനിൽ, അകലം വെറും 27 കിമീ! ബോഡിനായ്‌ക്കന്നൂരിലേക്ക് ട്രെയിൻ
കാന്തല്ലൂർ
കശ്മീർ വരെ പോകാതെ, ആപ്പിൾത്തോട്ടങ്ങൾ കാണാൻ സഞ്ചാരികളെ സഹായിച്ച ഇടമാണ് കാന്തല്ലൂർ. കേരളത്തിന്‍റെ കാശ്മീർ എന്നും കാന്തല്ലൂരിന് ഒരു പേരുണ്ട്. ദേവികുളം താലൂക്കിന്‍റെ ഭാഗമായ ഇവിടം മൂന്നാറിന്റെ തിരക്കോ ആള്‍ക്കൂട്ടമോ ഇല്ലാതെ ശാന്തമായി സമയം ചെലവഴിക്കുവാൻ പറ്റിയ സ്ഥലമാണ്. ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശാന്തവും മനോഹരവുമായ ഭൂപ്രകൃതി വീണ്ടും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ആപ്പിൾതോട്ടങ്ങൾ ധാരാളമായുള്ളത്. ഇത് കൂടാതെ ശൈത്യകാല പച്ചക്കറികളും ഇവിടെ വ്യാപകമായി വളരുന്നുണ്ട്. കേരളത്തിലെ മറ്റിടങ്ങളിൽ അധികം വളരാത്ത , ഓറഞ്ച്, പ്ലം, പീച്ച് തുടങ്ങിയ ഫലങ്ങളും ബീറ്റ്‌റൂട്ട്, വെളുത്തുള്ളി, കോളീഫ്‌ലവര്‍, കാരറ്റ് തുടങ്ങിയ പച്ചക്കറികളും ഇവിടെ സീസണിൽ വളരും.
മുനിയറകൾ, സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധമായ ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം,
പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍,
കീഴാന്തൂര്‍ വെള്ളച്ചാട്ടം, ശ്രീരാമന്റെ ഗുഹാക്ഷേത്രം,ആനക്കോട് പാറ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകൾ.
കാന്തല്ലൂരിൽ എപ്പോള്‍ വരണം
ഡിസംബര്‍ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് വന്നാൽ പൂവിട്ടുനിൽക്കുന്ന ആപ്പിൾമരങ്ങൾ കാണാം. പാകമായ ആപ്പിളുകൾ കാണാനാണ് ആഗ്രഹമെങ്കിൽ ജൂൺ മുതൽ ഓഗസ്റ്റ് , വരെയുള്ള സമയത്താണ് കാന്തല്ലൂരിൽ വരേണ്ടത്. ജൂലൈ- ഓഗസ്റ്റ് സമയമാകുമ്പോഴത്തേയ്ക്കും മരത്തിൽ നിന്ന് നേരിട്ട് ആപ്പിൾ പറിക്കാവുന്ന വിധത്തിൽ വളർന്നുപാകമായിട്ടുണ്ടാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













