മലയാളികൾ ഏറ്റവും കൂടുതൽ പോകാനാഗ്രഹിക്കുന്ന, എല്ലാ ദിവസവും മലയാളികൾ എത്തിച്ചേരുന്ന, കേരളത്തിന് പുറത്തുള്ള അപൂർവ്വ ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക. കർണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മലയാളികൾ എത്തിച്ചേരാത്ത ഒരു ദിവസം മൂകാംബിക ക്ഷേത്രത്തിനില്ല. വിവിധ ജില്ലകളിൽ നിന്നായി കെഎസ്ആർടിസി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നു. ഇപ്പോഴിതാ, മൂകാംബികയിലേക്കുള്ള ആലപ്പുഴ - കൊല്ലൂർ മൂകാംബിക ക്ഷേത്രം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അതിന്‍റെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.
മുൻപ് ആലപ്പുഴയിൽ നിന്നാരംഭിച്ച് ചേർത്തല, എറണാകുളം, അങ്കമാലി, ചാലക്കുടി വഴിയുണ്ടായിരുന്ന സർവീസ് വൈറ്റില, കൊടുങ്ങല്ലൂർ , ഗുരുവായൂർ , പൊന്നാനി വഴിയാക്കി മാറ്റി. ആലപ്പുഴ ഭാഗത്തു നിന്നും ഗുരുവായൂർ യാത്രയ്ക്കു കൂടി സഹായകമാകുന്ന വിധത്തിലാണ് മാറ്റം. മാത്രമല്ല, നേരത്തെ കൊല്ലൂരിൽ എത്തുന്നതിനാൽ നട തുറക്കുന്ന സമയത്ത് തന്നെ വിശ്വാസികൾക്ക് ദർശമം സാധ്യമാവുകയും ചെയ്യും. ആലപ്പുഴ - കൊല്ലൂർ മൂകാംബിക കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സമയം, റൂട്ട് എന്നിവ അറിയാം.

ആലപ്പുഴ - കൊല്ലൂർ മൂകാംബിക കെഎസ്ആർടിസി
എല്ലാ ദിവസവും ഉച്ചയ്ക്ക് 1.50ന് ആലപ്പുഴയിൽ നിന്നെടുക്കുന്ന ബസ് 15മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ
04:50 ന് കൊല്ലൂരിൽ എത്തും. 847 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. ആലപ്പുഴ - ചേർത്തല - എറണാകുളം - പറവൂർ നോർത്ത് - കൊടുങ്ങല്ലൂർ - ഗുരുവായൂർ - പൊന്നാനി - തിരൂർ - കോഴിക്കോട് - തലശ്ശേരി - കണ്ണൂർ - പയ്യന്നൂർ - കാസർകോട് - മംഗലാപുരം - ഉഡുപ്പി വഴിയാണ് കൊല്ലൂർ എത്തുന്നത്.
13:50 ആലപ്പുഴ
14:20 ചേർത്തല
15:25 വൈറ്റില ഹബ്ബ്
17:00 കൊടുങ്ങല്ലൂർ
17:45 ഗുരുവായൂർ
18:20 പൊന്നാനി
18:50 തിരൂർ
20:20 കോഴിക്കോട്
22:30 കണ്ണൂർ
12:30 കാസറഗോഡ്
01:50 മംഗലാപുരം
03:20 ഉടുപ്പി
04:50 കൊല്ലൂർ.
കൊല്ലൂർ മൂകാംബിക - ആലപ്പുഴ കെഎസ്ആർടിസി
കൊല്ലൂരിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് 14 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 07:50 ന് ആലപ്പുഴയിൽ എത്തും. വൈകിട്ട് പുറപ്പെടുന്നതിനാൽ രാവിലെ ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുത്ത് താല്പര്യമുണ്ടെങ്കിൽ കൊടചാദ്രി ട്രെക്കിങ്ങും നടത്തി തിരികെ വരാനുള്ള സമയമുണ്ട്. മൂകാംബികയിലെത്തിയാൽ ഫ്രഷ് ആകുവാനും വിശ്രമിക്കുവാമും ധാരാളം സ്ഥലങ്ങൾ ലഭ്യമാണ്.
17:30 കൊല്ലൂർ
19:00 ഉടുപ്പി
20:30 മംഗലാപുരം
21:45 കാസറഗോഡ്
23:50 കണ്ണൂർ
01:50 കോഴിക്കോട്
02:50 തിരൂർ
03:35 പൊന്നാനി
04:30 ഗുരുവായൂർ
05:30 കൊടുങ്ങല്ലൂർ
06:30 എറണാകുളം ബസ്സ് സ്റ്റാൻഡ്
06:40 വൈറ്റില ഹബ്ബ്
07:50 ആലപ്പുഴ എന്നിങ്ങനെയാണ് സമയം.
മൂകാംബിക പൂജാ സമയം
രാവിലെ 5.00 മണിക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നട തുറക്കും. ലിംഗശുദ്ധി പൂജ, ഗണപതി ഹോമം നടത്തും. , ദന്തദാവന പൂജ, അതിനു ശേഷം ആദ്യ നിവേദ്യം, ശേഷം 7.30 മുതല്‍ 8.30 വരെ പ്രാതക്കാല പൂജ , തുടർന്ന് 8.45നും 9.00 നും ഇടയിൽ ശീവേലി, പ്രധാന പൂജ 11.00 മണിക്ക്, തുടർന്ന് ദീപാരാധന, ശീവേലി എന്നിവ കഴിഞ്ഞ് ക്ഷേത്രനട ഉച്ചയ്ക്ക് 1.30ന് അടയ്ക്കും. തുടർന്ന് 3.00 മണിക്ക് നട തുറന്ന ശേഷം 6.00 മണി വരെ ദർശനം നടത്താം. ആറു മണിക്ക് പ്രദോഷ പൂജ, തുടർന്ന് അത്താഴപൂജ, ശീവേലി, കഷായ നിവേദ്യം എന്നിവയ്ക്ക് ശേഷം നടയടയ്ക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













