Search
  • Follow NativePlanet
Share
» » കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് കൊച്ചിയിലേക്ക്, രാത്രി നഗരം ആസ്വദിക്കാം ഇനി ഈ വണ്ടിയിൽ

കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് കൊച്ചിയിലേക്ക്, രാത്രി നഗരം ആസ്വദിക്കാം ഇനി ഈ വണ്ടിയിൽ

കൊച്ചിയുടെ രാത്രി സൗന്ദര്യത്തിന് ആരാധകർ ഏറെയുണ്ട്. മറൈൻ ഡ്രൈവും ക്യൂൻസ് വാക്ക്വേയും രാത്രിക്കാഴ്ചകളും കണ്ട്, വഴിയോരങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാത്ത നഗരം ആസ്വദിക്കാൻ കുട്ടികളും മുതിർന്നവരും എല്ലാം എത്താറുണ്ട്. അത് മാത്രമല്ല, വെറുതെ ഒന്നു നടന്നു കാണാനും ഒരു റൈഡ് പോകാനും കൂട്ടുകാർക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കാനും കൊച്ചിയോളം വൈബുള്ള മറ്റൊരു നഗരം നമുക്കില്ല. ഇനി കൊച്ചിയുടെ രാത്രി കാണാൻ സഞ്ചാരികൾക്കും കൊച്ചിക്കാർക്കും പുതിയൊരു അവസരം ഒരുങ്ങുകയാണ്.

കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ കൊച്ചി കാണാം. അതെ.. കൊച്ചിയുടെ നഗരക്കാഴ്ചകൾ രാത്രിയിൽ ഡബിൾ ഡെക്കർ ബസിലിരുന്ന് കാണുന്നത് ആലോചിച്ച് നോക്കിയെ. തിരക്കിട്ടു പായുന്ന നഗരത്തെ ബസിനു മുകളിലിരുന്ന് കാണുന്ന കാഴ്ച. അലങ്കാരങ്ങളും രാത്രിവെളിച്ചവും കൊണ്ട് നിറഞ്ഞു നിൽക്കുന്ന കൊച്ചിയിൽ ക്രിസ്മസിനോട് അടുപ്പിച്ചാവും ഡബിൾ ഡെക്കർ ബസ് എത്തുക. തലശേരിയില്‍ ഹെറിറ്റേജ് ടൂര്‍ നടത്തിയ ഡബിള്‌ ഡെക്കർ ബസാണ് കൊച്ചിയിലേക്ക് വരികയെന്നാണ് മനോരമ റിപ്പോർട്ട്.

KSRTC Double Decker Bus In Kochi May Start In Christmas

കൊച്ചി ഡബിൾ ഡെക്കർ ബസ് റൂട്ട്

ഏത് റൂട്ടിലൂടെയാണ് കൊച്ചിയിൽ ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യാത്രയ്ക്ക് പറ്റിയ റൂട്ട് കണ്ടെത്താനായി ട്രയൽ റണ്ണുകൾ നേരത്തെ ആരംഭിച്ചിരുന്നു.എം ജി റോഡ് ഫോർട്ട് കൊച്ചി വഴിയുള്ള യാത്രയ്ക്കാണ് കെഎസ്ആർടിസി മുൻഗണന കൊടുത്തിരുന്നതെങ്കിലും അതുവഴി നടത്തിയ പരീക്ഷണ ഓട്ടത്തൊടെ തീരുമാനത്തിൽ നിന്ന് മാറേണ്ടി വന്നു. വീതി കുറഞ്ഞ റോഡും കെട്ടിടങ്ങളും മരച്ചില്ലകളും റോഡിലെ കേബിളുകളുമെല്ലാം സുഗമമായ യാത്രയ്ക് തടസ്സം സൃഷ്ടിച്ചു.

ഇതേതുടർന്ന് കെഎസ്ആർടിസി മറ്റു റൂട്ടുകൾ തിരയുകയും ഒടുവിൽ ഹൈക്കോടതിയുടെ പരിസരത്തു നിന്നും തുടങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന വിധത്തിൽ യാത്ര തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്, കണ്ടെയ്‌നര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംങ്ഷന്‍ വഴി ഇടപ്പള്ളി കുണ്ടന്നൂര്‍, തോപ്പുംപടി വഴിയാണ് ഈ യാത്ര.

39 കിലോമീറ്റർ യാത്ര

കൊച്ചിയിൽ ഡബിൾ ഡെക്കർ ബസിൽ 39 കിലോമീറ്റർ ദൂരമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി മണിവരെയാണ് സർവീസ് സമയം. ആകെ 70 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസിൽ താഴെ 30 പേർക്കും മുകളിൽ 40 പേർക്കുമാണ് യാത്ര ചെയ്യുവാൻ കഴിയുക. അപ്പര്‍ ഡക്കറിലെ സീറ്റിന് 200 രൂപയും ലോവര്‍ ഡക്കറിലെ സീറ്റിന് 100 രൂപയും ആണ് പ്രതീക്ഷിക്കുന്ന തുക.

യാത്രയിൽ കടന്നു പോകുന്ന സ്ഥലങ്ങൾ കാണുന്നതിനു പറ്റിയ വിധത്തിലാണ് ബസിലെ സീറ്റുകളും ജനാലകളും ക്രമീകരിച്ചരിക്കുന്നത്. മാത്രമല്ല, കാണുന്ന സ്ഥലങ്ങൾ മനസ്സിലാക്കുന്നതിനായി ഓഡിയോ കമന്‍ററിയും യാത്രയിൽ ഒരുക്കും,

കൂടുതൽ ബസുകൾ

കൊച്ചിയിലെ ഡബിള്‍ ഡെക്കർ ബസ് വിജയിച്ചാൽ ആവശ്യകത കണക്കിലെടുത്ത് രണ്ടാമതൊരു സർവീസ് കൂടി ആരംഭിച്ചേക്കും. മാത്രമല്ല, മറ്റു നഗരങ്ങളിലേക്കും ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങുന്ന കാര്യം കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+