കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്‍റെ വൈവിധ്യമാണ്. കായലും കടലും പാടങ്ങളും നദികളും കുന്നുകളുമെല്ലാം ചേരുന്ന വൈവിധ്യം. പക്ഷേ, ഇതത്രയും കണ്ടുതീർക്കുക എന്നത് തീർത്തും അസാധ്യം തന്നെയാണ്. എന്നാൽ, ആലപ്പുഴയിലെ കാഴ്ചകൾ, അതും അധികമാരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഇടങ്ങൾ കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ഒരു യാത്രയുമായി വന്നിരിക്കുകയാണ്.ആലപ്പുഴയിലെ എണ്ണമറ്റ കാഴ്ചകളിലേക്കുള്ള യാത്രയെക്കുറിച്ചറിയാം
ആലപ്പുഴ കാണാം
പരിചയപ്പെടാം ഈ കാഴ്ചകൾ
കാർട്ടുൺ രംഗത്ത് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനുള്ള ആദരവാണ്
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം. അദ്ദേഹം വരച്ച കാര്‍ട്ടൂണുകളുടെ ശേഖരം, വരയ്ക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
കുമാരകോടിയും തകഴി സ്മാരകവും,മ്യൂസിയവും
മലയാള സാഹിത്യ ലോകത്തിലെ ലാളിത്യത്തിന്റെ മുഖമുദ്രയായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി ഉള്ളത്. . തകഴിക്കു ലഭിച്ച അവാര്‍ഡുകള്‍, മറ്റു സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബീച്ചും പാലവും ലൈറ്റ്ഹൗസും
പെന്‍റഗൺ ലൈറ്റ് ഹൗസ് അഥവാ അഞ്ചു വശങ്ങളോടു കൂടിയ ലൈറ്റ് ഹൗസാണ് വലിയഴീക്കലിലുള്ളത്.
ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും
മുസാവരി ബംഗ്ളാവും കരുമാടിക്കുട്ടനും
ആലപ്പുഴ ജില്ലയിലെ ബുദ്ധമത തീർത്ഥാടന സ്ഥാനമാണ് കരുമാടിക്കുട്ടൻ. അമ്പലപ്പുഴ-തിരുവല്ല റോഡിലാണ് ഇതുള്ളത്. കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയായ 'കരുമാടിക്കുട്ടൻ' പതിനൊന്നാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
ടിക്കറ്റും ബുക്കിങ്ങും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്
ചെയ്യുന്നതിനും 9846475874 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












