വിനോദസഞ്ചാരം കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞതും വേനലവധി ആരംഭിക്കുവാന്‍ പോകുന്നതുമെല്ലാം കൂടുതല്‍ ആളുകളെ യാത്രകളിലേക്കെത്തിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ യാത്ര ചെയ്യുവാന്‍ താല്പര്യമുളളവര്‍ക്കായി വയനാട് കാണുവാന്‍ ഒരുഗ്രന്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കെസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തില്‍ ആണ് വയനാടന്‍ യാത്ര സൈറ്റ് സീയിങ് എന്നു പേരായ യാത്ര തുടങ്ങിയിരിക്കുന്നത്.
കുറഞ്ഞ ചിലവില്‍ വയനാട് കാണാം
കുറുവാ ദ്വീപ്
പഴശ്ശി പാര്‍ക്ക്
പഴശ്ശി കുടീരം മ്യൂസിയവും ഇതിനു സമീപത്തുള്ള ആകര്‍ഷണമാണ്. കബനി നദിയുടെ തീരത്തുള്ള പഴശ്ശിരാജയുടെ ശവകുടീരമാണ് കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇവിടെ സംരക്ഷിക്കുന്നത്. 1996 ൽ ആണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റുന്നത്.. പിന്നീട് ഇവിടെ പുരാവസ്തു ശേഖരവും ഉൾപ്പെടുത്തുകയായിരുന്നു. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാലു വ്യത്യസ്ത ഗാലറികളാണ് ഇവിടെയുള്ളത്.
PC:wayanadtourism
ബാണാസുര സാഗര്‍ അണക്കെട്ട്
PC:Dilshad Roshan
കുറഞ്ഞ ചിലവ്കുറഞ്ഞ ചിലവ്
സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാവിലെ 7.30നാണ് യാത്ര ആരംഭിക്കുന്നത്. യാത്രയില്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളിലേക്കുള്ള എന്‍ട്രി ടിക്കറ്റ് അടക്കം 550 രൂപയാണ് ഒരാള്‍ക്കുള്ള പ്രവേശന നിരക്ക്. ഇതില്‍ ഭക്ഷണ ചിലവ് ഉള്‍പ്പെടുത്തിയിട്ടില്ല.



Click it and Unblock the Notifications














