Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി കരുമാൻതോട്-പത്തനംതിട്ട സൂപ്പർഫാസ്റ്റ്.. അതിരാവിലെ പോകാം, മലയോര യാത്രക്കാർക്ക് ആശ്വാസം, സമയം

കെഎസ്ആർടിസി കരുമാൻതോട്-പത്തനംതിട്ട സൂപ്പർഫാസ്റ്റ്.. അതിരാവിലെ പോകാം, മലയോര യാത്രക്കാർക്ക് ആശ്വാസം, സമയം

കേരളത്തിനുള്ളിലെ ചെറുതും വലുതുമായ യാത്രകൾക്ക് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് കെ എസ് ആർ ടി സി ബസ് സര്‍വീസുകളാണ്. ചെറിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചും വിവിധ ജില്ലകളിലേക്കും ഒറ്റപ്പെട്ട ഇടങ്ങളിലേക്കും കെ എസ് ആർ ടി സി ഗ്രാമ വണ്ടി ഉൾപ്പെടെയുള്ള സർവീസുകൾ നടത്തുന്നത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. ഇപ്പോഴിതാ പത്തനംതിട്ടയിലെ കരുമാൻതോട് നിന്ന് തൃശൂരിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

ഏറെക്കാലമായി നിർത്തിവെച്ചിരുന്ന കരുമാൻതോട്- തൃശൂർ കെ എസ് ആർ ടി സി ഫാസ്റ്റ് സർവീസ് ഈ മേഖലയിലെ നിരവധി ആളുകൾ ആശ്രയിച്ചിരുന്ന സർവീസാണ്. പത്തനംതിട്ടയിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് എറണാകുളം വഴി തൃശൂരിലേക്കുള്ള ഈ സർനീസ് അതിരാവിലെയും രാത്രിയിലും ഏറെ ഉപകാരപ്രദമായ സർവീസ് ആയിരുന്നു. രാത്രി കാലങ്ങളിൽ പത്തനംതിട്ടയിൽ നിന്ന് കരിമാൻതോട്ടത്തിലക്കുള്ള ഏക സർവീസ് ആയിരുന്ന ഇത് കോവിഡ് കാലത്ത് നിർത്തലാക്കിയെങ്കിലും പിന്നീട് തുടർന്നിരുന്നു. വീണ്ടും പല കാരണങ്ങളാൽ സർവീസ് നിർത്തുകയായിരുന്നു.

KSRTC Karimanthode- Thrissur Via Ernakulam Metro Rider Fast Passenger Bus

പുലർച്ചെ 4.30 ന് കരിമാൻതോട്ടിൽനിന്ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, ആല്പപുഴ, ചേർത്തല, എറണാകുളം വഴി 11.40 ന് തൃശ്ശൂരിൽ എത്തും. തിരിച്ച് 12.40 ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 6.40 ന് പത്തനംതിട്ട വരും. തുടര്‍ന്ന് രാത്രി 8.30-ന് പത്തനംതിട്ടയിൽനിന്ന് കരിമാൻതോട്ടിലേക്ക് പുറപ്പെടുന്ന ബസ് രാത്രി 9.30 ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. പയ്യനാമണ്‍, അതുമ്പുംകുളം, എലിമുള്ളുംപ്ലാക്കല്‍, മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് രാവിലെയും രാത്രിയിലെയും യാത്രകൾക്ക് ഇത് ഏറ്റവും ഉപകാരപ്പെടുന്നത്.

പുലർച്ചെ കരിമാന്‍തോട് തേക്കുതോട്, തണ്ണിത്തോട്, കോന്നി, പൂങ്കാവ്, പ്രമാടം തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ജോലി, അഭിമുഖം,ട്രെയിൻ തുടങ്ങിയ ആവശ്യങ്ങൾക്ക് പത്തനംതിട്ട, , തിരുവല്ല, ചങ്ങനാശ്ശേരി, ആലപ്പുഴ, ചേർത്തല, എറണാകുളം തൃശൂർ ഭാഗങ്ങളിലേക്ക് രാവിലെ പോകുവാനുള്ള ഏക ആശ്രയം കൂടിയാണിത്. രാത്രികാലങ്ങളിൽ കോന്നി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് വരാനും നിരവധി പേരാണ് ഈ സർവീസിനെ ആശ്രയിക്കുന്നത്.

കരിമാൻതോട് - എറണാകുളം - തൃശ്ശൂർ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ

04:30 AM : കരിമാന്‍തോട്
05:25 AM : കോന്നി
05:45 AM : പത്തനംതിട്ട
06:35 AM : തിരുവല്ല
06:50 AM : ചങ്ങനാശ്ശേരി
07:40 AM : ആലപ്പുഴ
08:10 AM : ചേര്‍ത്തല
09:20 AM : എറണാകുളം
11:40 AM : തൃശൂര്‍

തൃശ്ശൂർ - പത്തനംതിട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ

12:40 PM : തൃശൂർ
01:30 PM : ചാലക്കുടി
01:55 PM : അങ്കമാലി
02:55 PM : എറണാകുളം
04:05 PM : ചേർത്തല
04:35 PM : ആലപ്പുഴ
05:25 PM : ചങ്ങനാശ്ശേരി
05:40 PM : തിരുവല്ല
06:40 PM : പത്തനംതിട്ട

പത്തനംതിട്ട - കരിമാൻത്തോട് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ

08:30 PM : പത്തനംതിട്ട
08:45 PM : കോന്നി
09:15 PM : തണ്ണിത്തോട്
09:40 PM : കരിമാന്‍തോട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc pathanamthitta bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+