ജൂലൈ മാസം മഴയുടെ സമയമാണ്. ശക്തമായ മഴ കഴിഞ്ഞുവരുന്ന സമയം മൺസൂൺ യാത്രകൾക്കായി മാറ്റിവെച്ചാലോ. മഴക്കാല യാത്രകൾക്ക് പോകാൻ പറ്റിയ നിരവധി ലക്ഷ്യസ്ഥാനങ്ങളുണ്ടെങ്കിലും സംസ്ഥാനത്തെ കനത്ത മഴ കാരണം പലയിടങ്ങളിലും വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പലയിടങ്ങളിലും നിരോധനം പിൻവലിച്ചതോടെ യാത്രകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
ഇതാ ജൂലൈയിലെ ഇനിവരുന്ന യാത്രകൾ കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിനൊപ്പം പോയാലോ? ഗവിയും പൊന്മുടിയും മൂന്നാറും മുതൽ കുംഭാവുരുട്ടി വെള്ളച്ചാട്ടവും വയനാടും വാഗമണ്ണും വരെ നിരവധി യാത്രകളാണ് ഈ മാസം കൊല്ലത്തു നിന്നു പുറപ്പെടുന്നത്. ഓരോ യാത്രകളെക്കുറിച്ചും അതിന്‍റെ തിയതി, തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

കൊല്ലം ബജറ്റ് ടൂറിസം സെൽ ആകെ 15 മൺസൂൺകാല ഉല്ലാസ യാത്രകൾ ആണ് നടത്തുന്നത്. ആഴിമല-ചെങ്കൽ 2 യാത്രകൾ, ഗവി- 4 യാത്രകൾ, കുംഭാവുരുട്ടി വെള്ളച്ചാട്ടം 2 യാത്രകൾ, വാഗമൺ- 2, മൂന്നാർ, വയനാട്- 1 വീതം എന്നിവയാണ് പ്രധാന യാത്രകൾ. മഴയാത്രകളിൽ താല്പര്യമുള്ളവർക്കും ആഴ്ചാവസാനങ്ങൾ കെഎസ്ആർടിസിയിൽ വിനോദ യാത്ര പോകണമെന്നുള്ളര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
ജൂലൈ 8,23 എന്നീ തിയതികളിലാണ് തിരുവനന്തപുരത്തെ ആഴിമല, ചെങ്കൽ ക്ഷേത്രങ്ങളിലേക്ക് യാത്ര പോകുന്നത്. രാവിലെ 6.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര ഏകദിന യാത്രയാണ്. 570 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രകൾ ജൂലൈ 08, 23 എന്നീ തിയതികളിൽ നടക്കും. വിലെ 6.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നാരംഭിക്കുന്ന ഏകദിന യാത്രയ്ക്ക് 600 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
ജൂലൈ 9, 15,17, 27 എന്നീ തിയതികളിൽ ഗവിയിലേക്ക് ഏകദിന യാത്ര സംഘടിപ്പിക്കും. രാവിലെ 5.00 മണിക്ക് ഡിപ്പോയിൽ നിന്നും ബസ് പുറപ്പെടും. 1650 രൂപയാണ് ഒരാൾക്കുള്ള നിരക്ക്,
ജൂലൈ 15ന്റെ രണ്ട് ദിവസ മൂന്നാർ യാത്രയ്ക്ക് 1450 രൂപയാണ് ഒരാൾക്ക് ചിലവ്. രാവിലെ 5.00 മണിക്ക് ബസ് പുറപ്പെടും.

അമ്പനാട് ഹിൽസിലേക്ക് ജൂലൈ 16, 30 എന്നീ രണ്ടു തിയതികളിലാണ് യാത്ര. രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. ജൂലൈ 16, 28 എന്നീ ദിവസങ്ങളിലാണ് വാഗമൺ യാത്ര. 1020 രൂപയാണ് നിരക്ക്.
മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടു നിൽക്കുന്ന വയനാട് യാത്രയിൽ ജൂലൈ 28ന് പുറപ്പെടും. ജംഗിൾ സഫാരി, കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസിലെ താമസം തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്ന യാത്ര അന്നേ ദിവസം രാത്രി എട്ട് മണിക്ക് ഡിപ്പോയിൽ നിന്ന് പുറപ്പെടും. 4100 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9747969768, 9447721659, 9496110124 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












