Search
  • Follow NativePlanet
Share
» » കുട്ടവഞ്ചി തുഴഞ്ഞ്, ആനക്കൂട് കണ്ട് കുംഭാവരുട്ടിയിലിറങ്ങി പോകാം, ഏകദിന യാത്രയുമായി കൊല്ലം കെഎസ്ആർടിസി

കുട്ടവഞ്ചി തുഴഞ്ഞ്, ആനക്കൂട് കണ്ട് കുംഭാവരുട്ടിയിലിറങ്ങി പോകാം, ഏകദിന യാത്രയുമായി കൊല്ലം കെഎസ്ആർടിസി

കൊല്ലം ജില്ലയിൽ നിന്നും വാരാന്ത്യങ്ങളിലെയോ അവധി ദിവസങ്ങളിലെയോ യാത്രകൾക്ക് ഏറ്റവും മികച്ച ഇടമാണ് പത്തനംതിട്ട. വൈവിധ്യമാർന്ന കാഴ്ചകൾ, ഏതൊരു സഞ്ചാരിയെയും സാഹസികനാക്കുന്ന ഇടങ്ങൾ, ഇറങ്ങിനടക്കാനും ചിത്രങ്ങൾ പകർത്താനും പറ്റിയ ഇഷ്ടംപോലെ ഇടങ്ങളാണ് പത്തനംതിട്ടയുടെ പ്രത്യേകത. ഈ കാഴ്ചകളിലേക്കാണ് കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഒരു ഏകദിന യാത്ര സംഘടിപ്പിക്കുന്നത്.

അടവി ഇക്കോ ടൂറിസം സെന്‍റർ, കോന്നി ആന വളർത്തൽ കേന്ദ്രം, കുംഭാവുരുട്ടി വെള്ളച്ചാട്ടം, അച്ചൻകോവിൽ ശാസ്താക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന യാത്ര രാവിലെ കൊല്ലം കെഎസ്ആർടിസിയിൽ നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുവാൻ സാധിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ പോകാം എന്നതാണ് ബജറ്റ് യാത്രകളുടെ ആകർഷണം.

Adavi Coracle boating

PC: Kerala Tourism

കൊല്ലത്തു നിന്നും രാവിലെ 6.30ന് പുറപ്പെടുന്ന യാത്ര എട്ടുമണിയോടെ അടവി എക്കോ ടൂറിസം സെന്‍ററിൽ എത്തും. പ്രഭാതഭക്ഷണം ഇവിടുത്തെ കഫേ വനശ്രീയിലാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് കുട്ടവഞ്ചി സവാരി. ഇതിനു ശേഷം തോന്നി ആനക്കൂട്ടിലേക്കാണ് യാത്ര. കുറച്ചു സമയം ഇവിടെ ചെലവഴിച്ച ശേഷം കുംഭാവരുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകും. വെള്ളച്ചാട്ടത്തിലിറങ്ങുവാനും കുളിക്കുവാനുമുള്ള അവസരമുണ്ടാകും. അതിനു ശേഷം യാത്രയിലെ അവസാന ലക്ഷ്യസ്ഥാനമായ അച്ചൻ കോവിൽക്ഷേത്രത്തിൽ ദർശനം നടത്തി എട്ടരയോടെ കൊല്ലത്തെത്തും.

അടുത്ത യാത്ര ജൂൺ 28 ബുധനാഴ്ച നടത്തുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 600 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 9747969768, 9496110124 എന്നീ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾക്കായും ടിക്കറ്റ് ബുക്കിങ്ങിനും ബന്ധപ്പെടാം. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അടവി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ബജറ്റ് യാത്ര സംഘടിപ്പിക്കാനും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആലോചിക്കുന്നുണ്ട്.

അടവി എക്കോ ടൂറിസം സെന്‍റർ

കേരളത്തിലെ ഏറ്റവും മികച്ച എക്കോ ടൂറിസം കേന്ദ്രമാണ് അടവിയിലുള്ളത്. അച്ചൻകോവിലാറിന്‍റെ കൈവഴിയായ കല്ലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന അടവി കോന്നിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണുള്ളത്. കേരളത്തിൽ ഏറ്റവുമാദ്യം കുട്ടവഞ്ചി യാത്ര കൊണ്ടുവന്ന ഇവിടം സാഹസിക സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. വനങ്ങളാൽ സമ്പന്നമാണ് ഇവിടം മുഴുവനും.

adavi

PC: Pathanamthitta Tourism

അടവിയിലെ കുട്ടവഞ്ചി യാത്ര

കല്ലാറിലൂടെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള കുട്ടവഞ്ചി യാത്രയാണ് സാഹസികരെ ഇവിടേക്ക് ആകർഷിക്കുന്നത്. മൺസൂൺ ടൂറിസത്തിനും ഇവിടം പേരുകേട്ടതാണ്.
മഴക്കാലമാകുന്നതോടെ മുഴുവൻ പച്ചപ്പുനിറഞ്ഞു നിൽക്കുന്ന ഇവിടെ നദിയിലും വെള്ളം വരും. സാധാരണയായി വേനലിൽ അവിടെ വലിയ ടൂറിസം പ്രവർത്തനങ്ങൾ കാണാറില്ല. താമസിക്കുവാനുള്ള സൗകര്യളും പ്രത്യേക ഫീസിൽ ലഭ്യമാണ്. രാവിലെ .00 മുതല്‍ വൈകിട്ട് 5.00 വരെയാണ് പ്രവര്‍ത്തന സമയം. കൂടുതൽ വിവരങ്ങൾക്ക് കോന്നി ഇക്കോ ടൂറിസം ഓഫീസ് - 0468-224765, 2342005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോന്നി ആനക്കൂട്

അടവിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് കോന്നി ആനവളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1942 ലാണ് കോന്നി ആനക്കൂട് സ്ഥാപിക്കുന്നത്. കോന്നി റിസർവ് വനവും ആനക്കൂടുമാണ് ഇവിടുത്തെ കാഴ്ചകൾ. ആനകളെ വളര്‍ത്തുന്നത് നേരിട്ട് കാണുവാൻ സാധിക്കുന്ന ഇവിടം കൗതുകക്കാഴ്ചകൾ നിറഞ്ഞ സ്ഥലമാണ്. വിവിധ പ്രായത്തിലുള്ള ആനകളെ ഇവിടെ സംരക്ഷിക്കുന്നു. ഇത് കൂടാതെ ആനകളുടെ ഒരു മ്യൂസിയവും ഇവിടെ കാണാം. ആനയൂട്ട്,ആനസവാരി, തുടങ്ങിയ കാര്യങ്ങളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ഏക്കർ സ്ഥലത്തായാണ് കോന്നി ആനക്കൂട് ഉള്ളത്.

Kumbhavurutty WaterFalls

PC: Santoshsellathurai

കുംഭാവുരുട്ടി വെള്ളച്ചാട്ടം

കേരളത്തിൽ നിന്നുള്ള സഞ്ചാരികളേക്കാളധികം തമിഴ്നാട്ടിൽ നിന്നുള്ളവര്‌ എത്തിച്ചേരുന്ന സ്ഥലമാണ് കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടം. 250 അടി ഉയരത്തിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലെ തിരക്കേറിയ ലക്ഷ്യസ്ഥാനമാണ്. വനത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്ക് റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരമുണ്ട്.

Cover Image: Pathanamthitta Tourism

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+