Search
  • Follow NativePlanet
Share
» »കൊട്ടാരക്കര- സുൽത്താൻ ബത്തേരി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്.. ക്രിസ്മസ്, ന്യൂ ഇയർ അധിക സര്‍വീസ്

കൊട്ടാരക്കര- സുൽത്താൻ ബത്തേരി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്.. ക്രിസ്മസ്, ന്യൂ ഇയർ അധിക സര്‍വീസ്

കെഎസ്ആർടിസി ബസുകളെ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സമയങ്ങളിലൊന്നാണ് ക്രിസ്മസ്, പുതുവർഷ സീസൺ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകള്‍ക്കുമെല്ലാം നീണ്ട അവധിയായതിനാൽ നാട്ടിലേക്ക് വരാനും അധികൾ ട്രിപ്പുകളായി മാറ്റാനും ആളുകൾ താല്പര്യം കാണിക്കുന്നു. ഈ യാത്രാ ആവശ്യകതകൾ പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകൾ കേരളത്തിനകത്തും പുറത്തും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ,പത്തനംതിട്ടയ്ക്കും വയനാടിനും ഇടയിൽ ക്രിസ്മസ് ന്യൂ ഇയർ തിരക്ക് ഒഴിവാക്കുവാനായി അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആർടിസി. കൊട്ടാരക്കര- സുൽത്താൻ ബത്തേരി റൂട്ടിൽ കെഎസ്ആർടിസി ഡിസംബർ 23 മുതൽ 2025 ജനുവരി 2-ാം തിയതി വരെ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് നടത്തും. നേരത്തെയുണ്ടായിരുന്ന സൂപ്പര്‍ ഡീലക്സിന് പകരമായാണ് സൂപ്പർഫാസ്റ്റ് വരുന്നത്. ശേഷം ജനുവരി 3 മുതൽ സൂപ്പര്‍ ഡീലക്സ് ഈ റൂട്ടിൽ ഓടും.

KSRTC Kottarakakra- Sulthan Bathery Superfast Service

താമരശ്ശേരി - മുക്കം - അരീക്കോട് - മഞ്ചേരി - പെരിന്തൽമണ്ണ
റൂട്ടിലുള്ളവർക്ക് അങ്കമാലി കുത്താട്ടുകുളം -കോട്ടയം വഴി ചങ്ങനാശ്ശേരി-തിരുവല്ല-ചെങ്ങന്നൂർ-പന്തളം-അടൂർ-കൊട്ടാരക്കര ഭാഗത്തേക്ക് പോകാനും തിരികെയും പറ്റിയ സർവീസാണിത്.

കൊട്ടാരക്കര- സുൽത്താൻ ബത്തേരി സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ

വൈകിട്ട് 7.05 ന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെടുന്ന കൊട്ടാരക്കര- സുൽത്താൻ ബത്തേരി സൂപ്പർ ഫാസ്റ്റ് പിറ്റേന്ന് രാവിലെ 05:05 ന് സുൽത്താൻ ബത്തേരിയിൽ എത്തും. പത്ത് മണിക്കൂറാണ് യാത്രാ സമയം. 485 രൂപയാണ് സാധാരണ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക്.

07:05 PM - കൊട്ടാരക്കര
‌07:30 PM - അടൂർ
07:45 PM - പന്തളം
08:00 PM - ചെങ്ങന്നൂർ
08:29 PM - തിരുവല്ല
08:35 PM - ചങ്ങനാശ്ശേരി
09:10 PM - കോട്ടയം
09:50 PM - കുത്താട്ട് കുളം
10:20 PM - മുവാറ്റുപുഴ
10:45 PM - പെരുമ്പാവൂർ
11:10 PM - അങ്കമാലി
11:25 PM - ചാലക്കുടി
11.40 PM - പുതുക്കാട്
12:05 AM - തൃശ്ശൂർ
12:50 AM - ഷൊർണൂർ
01:10 AM - പട്ടാമ്പി
01:40 AM - പെരിന്തൽമണ്ണ
02:05 AM - മഞ്ചേരി
02:25 AM - അരീക്കോട്
02:45 AM - മുക്കം
03:15 AM - താമരശ്ശേരി
04:20 AM - കൽപ്പറ്റ
05:05 AM - സുൽത്താൻ ബത്തേരി.

സുൽത്താൻ ബത്തേരി- കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യൽ

സുൽത്താൻ ബത്തേരിയിൽ നിന്ന് വൈകിട്ട് 9.05 ന് പുറപ്പെടുന്ന സുൽത്താൻ ബത്തേരി- കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യൽ 9 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാവിലെ
06:45 ന് കൊട്ടാരക്കര എത്തും.

09:05 PM - സുൽത്താൻ ബത്തേരി
09:25PM - കൽപ്പറ്റ
10:25PM - താമരശ്ശേരി
10:45PM - മുക്കം
11:00PM - അരീക്കോട്
11:20PM - മഞ്ചേരി
11:45PM - പെരിന്തൽമണ്ണ
12:10 AM - പട്ടാമ്പി
12:30 AM - ഷൊർണുർ
01:20 AM - തൃശ്ശൂർ
01:40 AM - പുതുക്കാട്
02:00 AM - ചാലക്കുടി
02:15 AM - അങ്കമാലി
02:40 AM - പെരുമ്പാവൂർ
03:10 AM - മുവാറ്റുപുഴ
03:35 AM - കുത്താട്ടുകുളം
04:30 AM - കോട്ടയം
05:15 AM - ചങ്ങനാശ്ശേരി
05:30 AM - തിരുവല്ല
05:50 AM - ചെങ്ങന്നൂർ
06:10 AM - പന്തളം
06:25 AM - അടൂർ
06:45 AM - സുൽത്താൻ ബത്തേരി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+