Search
  • Follow NativePlanet
Share
» »കാടുകയറി കുറിഞ്ഞി കണ്ടു വരാം.. മലപ്പുറം ഡിപ്പോ വിളിക്കുന്നു...

കാടുകയറി കുറിഞ്ഞി കണ്ടു വരാം.. മലപ്പുറം ഡിപ്പോ വിളിക്കുന്നു...

ആന വണ്ടിക്കൊപ്പമൊരു "ഉല്ലാസയാത്ര" എന്ന പേരിൽ മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര

മലപ്പുറത്തു നിന്നും മൂന്നാറിനൊു യാത്ര പോയാലോ... കുറിഞ്ഞിപ്പൂക്കളും ചതുരംഗപ്പാറയും കണ്ട്, കാടും മേടും കയറി വളരെ വ്യത്യസ്തവും രസകരവുമായ ഒരു യാത്ര... മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും
കെഎസ്ആർടിസി ബഡ്ജ്ജറ്റ് ടൂറിസം സെൽ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ആന വണ്ടിക്കൊപ്പമൊരു "ഉല്ലാസയാത്ര" എന്ന പേരിൽ മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

മലപ്പുറത്തു നിന്നും

മലപ്പുറത്തു നിന്നും

മലപ്പുറത്തു നിന്നും മൂന്നാർ, ചതുരംഗപ്പാറ കാഴ്ചളിലേക്ക് എത്തുവാൻ താല്പര്യമുള്ള സഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്ന ഏകദിന യാത്രയുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളുടെയും പുൽമേടുകളുടെയും ഭംഗി മാത്രമല്ല, യാത്രയ്ക്കായി ചിലവഴിക്കുന്ന ഓരോ നിമിഷവും ഒരിക്കലും മറക്കുവാനാകാത്ത അനുഭവങ്ങള്‍ നല്കുന്ന ഒരു യാത്രയായിരിക്കുമിത്. ചതുരംഗപ്പാറയിൽ പൂത്തു നില്ക്കുന്ന കുറിഞ്ഞി കാഴ്ചകൾ ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ കാണാം.

പുലർച്ചെ ഇറങ്ങാം, കാടുകയറി വരാം!

പുലർച്ചെ ഇറങ്ങാം, കാടുകയറി വരാം!


നവംബർ ആറിന് രാവിലെ 4 മണിക്ക് മലപ്പുറത്തുനിന്ന് ആരംഭിക്കുന്ന യാത്ര തിരൂർ വഴി കോതമംഗലത്ത് എത്തിച്ചേരും. ഇവിടുന്ന് പ്രസിദ്ധമായ മാമലക്കണ്ടം ജംഗിൾ സഫാരി വഴി ചതുരംഗപ്പാറിലേക്ക് കടന്നുവരുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. നേര്യമംഗലം, അടിമാലി, പനംകുറ്റി, പൊൻമുടി, ലോവർപെരിയാർ , കല്ലാർകുട്ടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി ,ശാന്തൻപാറ, പൂപ്പാറ വഴി യാത്ര ചതുരംഗപ്പാറയിലെത്തും.

PC:Rakesh Jagarlamudi

ചതുരംഗപ്പാറ

ചതുരംഗപ്പാറ

ഇടുക്കി ജില്ലയിൽ ഉടുമ്പന്‍ചോലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചതുരംഗപ്പാറ അതിമനോഹരമായ കുറേയധികം കാഴ്ചകൾ ഉൾപ്പെടുന്ന പ്രദേശമാണ്. കേരളത്തിൽ നിന്ന് തമിഴ്നാടിന്റെ കാഴ്ചകൾ നല്കുന്ന ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത നിലയ്ക്കാത്ത കാറ്റും കാറ്റാടിയന്ത്രങ്ങളുമാണ്. ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്നും വീശിയെത്തുന്ന ഇവിടുത്തെ കാറ്റിന് അല്പം ശക്തി കൂടുതലാണ് അതുകൊണ്ടുതന്നെ ആ ശക്തിയിൽ കറങ്ങുന്ന കാറ്റാടിയന്ത്രങ്ങൾ കൗതുകക്കാഴ്ച സമ്മാനിക്കും.
പുൽമേടുകളും പാറക്കെട്ടുകളുമാണ് ചതുംരംഗപ്പാറക്കാഴ്ചയിലെ മറ്റുചില ആകർഷണം. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ, കമ്പം, തേവാരം, ഉത്തമപാളയം, ചിന്നമന്നൂർ, വൈഗ എന്നീ സ്ഥലങ്ങളുടെ കാഴ്ച ഇവിടെ നിന്നു കാണാം.

മടക്കം മൂന്നാർ വഴി

മടക്കം മൂന്നാർ വഴി

ചതുരംഗപ്പാറയിൽ നിന്നും തിരികെ മടക്കം മൂന്നാർ കാഴ്ചകൾ കൂടി കാണുവാൻ കഴിയുന്ന വിധത്തിലാണ്. ആനയിറങ്കൽ ഡാം വഴി ഗ്യാപ്പ് റോഡ്, മൂന്നാർ വഴി തിരിച്ച് മലയിറക്കം. മൂന്നാറിനെ ഒന്നു വലംവെച്ച് വരുവാൻ കഴിയുന്ന രീതിയിലുള്ള യാത്രയായതിനാൽ ഇരട്ടി സന്തോഷം ബോണസ്!

PC:Avin CP

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

1090 രൂപയാണ് ടിക്കറ്റ് നിരക്കായി ഒരാളില്‍ നിന്നും ഈടാക്കുന്നത്. ബസ് ടിക്കറ്റ് ചാർജ് മാത്രമായിരിക്കും ഇത്. എൻട്രിഫീസും,ഭക്ഷണവും മറ്റു ചിലവുകളും ഈ നിരക്കിൽ ഉൾപ്പെടുന്നില്ല എന്നത് പ്രത്യേകം ഓർമ്മിക്കാം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും:
9447203014, 9446389823, 9995726885 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc munnar idukki budget travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+