അന്തർസംസ്ഥാന യാത്രകൾക്ക് കെ എസ് ആർ ടി സി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് സൗജന്യ യാത്ര. യാത്രക്കാർക്ക് അവരുടെ ബോർഡിങ് പോയിന്‍റിലേക്കുള്ള യാത്രയാണ് കെ എസ് ആർ ടി സി സൗജന്യ നിരക്കിൽ അനുവദിച്ചിരിക്കുന്നത്. എങ്ങനെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം.
''അന്തർസംസ്ഥാന സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അന്തർസംസ്ഥാന യാത്രക്കാർക്ക് അവരുടെ ബോർഡിംഗ് പോയിന്റിൽ എത്താൻ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറിലോ അതിനു താഴെയുള്ള ക്ലാസ് ബസുകളിലോ സൗജന്യ യാത്രയ്ക്ക് അർഹതയുണ്ട്. യാത്രക്കാർ നിൽക്കുന്ന സ്ഥലത്തു നിന്ന് ബോർഡിംഗ് പോയിന്റിലേക്ക് 30 കിലോമീറ്ററിൽ താഴെയാണ് ദൂരമെങ്കിൽ സൗജന്യമായി യാത്ര ചെയ്യാം'' എന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചിരിക്കുന്നത്.

സൗജന്യ യാത്ര ലഭിക്കാന്‍ വേണ്ട രേഖകൾ
ഈ യാത്രയ്ക്കായി യാത്രക്കാരുടെ കൈവശം ടിക്കറ്റ് ബുക്ക് ചെയ്ത രേഖയും ഐ.ഡി കാർഡും ഉണ്ടായിരിക്കണം. ബുക്ക് ചെയ്ത ബസ് ബോർഡിങ് പോയിന്‍റിൽ എത്തിച്ചേരുന്നതിന് രണ്ടു മണിക്കൂർ മുൻപ് മുതലാണ് ഈ യാത്രയ്ക്ക് അര്‍ഹതയുള്ളത്.
പലപ്പോഴും സൗജന്യ യാത്ര സംബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാരും യാത്രികരും തമ്മിൽ തർക്കങ്ങൾ നടക്കാറുണ്ട്. യാത്രക്കാർ ഈ ആനുകൂല്യം അവകാശപ്പെടുമ്പോൾ ജീവനക്കാർ നിഷേധിക്കുന്നതു ഒടുവിൽ തർക്കങ്ങൾക്കുശേഷം കൺട്രോൾ റൂമിൽ വിളിച്ച് ഉറപ്പു വരുത്തിയ ശേഷം സൗജന്യയാത്ര അനുവദിച്ചതായും പല യാത്രക്കാരും പറഞ്ഞിട്ടുണ്ട്.
കെ എസ് ആർ ടി സി അന്തർസംസ്ഥാന സർവീസുകൾ
കേരളത്തിൽ നിന്ന് മൈസൂര്‍, ബാംഗ്ലൂർ, കോയമ്പത്തൂർ, ചെന്നൈ, കൊല്ലൂര്‍, മംഗലാപുരം, കന്യാകുമാരി, ഊട്ടി, മധുരൈ, തിരുനെൽവേലി, സേലം,ഡിണ്ടിഗൽ, പളനി, പൊള്ളാച്ചി, പോണ്ടിച്ചേരി,കടലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കെ എസ് ആർ ടി സി പ്രധാനപ്പെട്ട അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നത്.
അന്തർസംസ്ഥാന യാത്രയ്ക്കായി ഓൺലൈന്‍ വഴി കെ എസ് ആർ ടി സി ബസ് ബുക്ക് ചെയ്ത ശേഷം നിങ്ങളുടെ ബുക്കിങ് സ്ഥിരീകരിച്ച് അയക്കുന്ന ഇ-മെയിലിൽ ഇതിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം.

കെഎസ്ആർടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ
ഓൺലൈൻ ആയി കേരളാ കെ എസ് ആർ ടി സി ബസുകളിൽ ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാം. യാത്രയുടെ 30 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
സാധാരണ കെ എസ് ആർ ടി സി ബസുകൾക്കും സ്വിഫ്റ്റ് ബസുകൾക്കും പ്രത്യേകം ബുക്കിങ് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കെഎസ്ആർടിസി സ്വിഫ്റ്റ്ന്റെ എല്ലാ സർവ്വീസുകളുടെയും ഓൺലൈൻ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലാണ് ലഭ്യമായിട്ടുള്ളത്. ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സ്വിഫ്റ്റ് സർവീസുകളുടെയും ടിക്കറ്റുകൾ
www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും
Ente Ksrtc Neo-oprs എന്ന മൊബൈൽ ആപ്പിലൂടെയും ലഭ്യമാണ്
അതേസമയം സാധാരണ സർവീസുകൾ ബുക്ക് ചെയ്യുവാൻ https://online.keralartc.com/oprs-web/ എന്ന ലിങ്ക് ഉപയോഗിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














