Search
  • Follow NativePlanet
Share
» »വേലായുധന്‍റെ മുള്ളൻകൊല്ലി കാണാം.. പത്തനംതിട്ട- പാടിച്ചിറ കെഎസ്ആർടിസി സർവീസ്, ബുക്ക് ചെയ്യാതെ വരാൻപറ്റിയ ബസ്

വേലായുധന്‍റെ മുള്ളൻകൊല്ലി കാണാം.. പത്തനംതിട്ട- പാടിച്ചിറ കെഎസ്ആർടിസി സർവീസ്, ബുക്ക് ചെയ്യാതെ വരാൻപറ്റിയ ബസ്

വ്യത്യസ്തങ്ങളായ യാത്രകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇഷ്ടംപോലെ യാത്രകളാണ് കെൺസ്ആർടിസി ഒരുക്കുന്നത്. പറഞ്ഞുവരുന്നത് ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകളെക്കുറിച്ചല്ല. പെട്ടന്നൊരു യാത്ര പോകാൻ ആഗ്രഹിക്കുമ്പോൾ വഴിയില്‍ നിന്നു കൈനീട്ടി കയറി സൈഡ് സീറ്റിലിരുന്ന് കാഴ്ചകൾ കണ്ട് പുിയ നാടുകളിലൂടെ, പുതിയ കാഴ്ചകൾ കണ്ട്, ആളുകളെ പരിചയപ്പെട്ടുള്ള ഒരു സാധാരണ യാത്ര... അങ്ങനെ പോകാൻ പറ്റിയ ഒരു സര്‍വീസാണ് പത്തനംതിട്ടയിൽ നിന്ന് വയനാട്ടിലെ പാടിച്ചിറയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസ്.

വയനാട്ടിലെ അത്രയൊന്നും പ്രസിദ്ധമല്ലെങ്കിലും എന്നാൽ ചെന്നാൽ അത്ഭുതപ്പെടുത്തുന്നുമായ പലയിടങ്ങളിലൂടെയും പോകുന്ന ഈ ബസ്, പത്തംതിട്ട, കോട്ടയം എറണാകുളം ഭാഗത്തു നിന്നുള്ളവര്‍ക്ക് കുറഞ്ഞ ചെലവിൽ വയനാട് സന്ദർശിക്കാൻ പറ്റുന്ന ബസ് സര്‍വീസാണ്. അത് മാത്രമല്ല, അല്പം വളഞ്ഞു പോകുന്നതിനാൽ നിങ്ങൾ കാണാൻ സാധ്യതയില്ലാത്ത പലയിടങ്ങളും ഒന്നു കണ്ടുവരികയും ചെയ്യാം...

വയനാട്ടിലെ ഓഫ്ബീറ്റ് ഇടങ്ങളായ നിരവില്‍പ്പുഴ, നാലാം മൈൽ, പനമരം, നടവയല്‍, പുല്‍പ്പളളി, മുളളന്‍കൊല്ലി പോലുള്ള സ്ഥലങ്ങൾ കാണാം എന്നതാണ് ഹൈലൈറ്റ്. സ്ഥിരം കാണുന്ന വയനാട്ടിലെ ഇടങ്ങൾ ഒഴിവാക്കി, ഓഫ്റോഡും ഓഫ്ബീറ്റും തേടുന്നരാണ് നിങ്ങളെങ്കിൽ ഒരിക്കലെങ്കിലും ഈ യാത്ര പരീക്ഷിച്ചിരിക്കണം. മാത്രമല്ല, താമരശ്ശേരി ചുരം ഒഴിവാക്കി കുറ്റ്യാടി, തൊട്ടിൽപ്പാലം വഴി മാനന്തവാടി എത്തുകയും ചെയ്യാം.

പത്തനംതിട്ട- പാടിച്ചിറ ഫാസ്റ്റ് പാസഞ്ചർ സർവീസ്

പത്തനംതിട്ടയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 5:20 ന് പുറപ്പെടുന്ന കെഎസ്ആർടിസി പത്തനംതിട്ട- പാടിച്ചിറ ഫാസ്റ്റ് പാസഞ്ചർ പിറ്റേന്ന് രാവിലെ 7.30ന് പാടിച്ചിറയിൽ എത്തും.

റാന്നി, എരുമേലി, കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട, പാലാ, മരങ്ങാട്ടുപള്ളി, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈറ്റില, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍, കുന്ദംകുളം, എടപ്പാൾ, കുറ്റിപ്പുറം, വളാഞ്ചേരി, ചങ്കുവെട്ടി, കോഴിക്കോട് , പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, മാനന്തവാടി , നാലാം മൈൽ, പനമരം, നടവയല്‍, പുല്‍പ്പളളി, മുളളന്‍കൊല്ലി, പാടിച്ചിറ എന്നിങ്ങനെയാണ് റൂട്ട്.

05:20 pm - പത്തനംതിട്ട
‌05:45 pm - റാന്നി
06:15 pm - എരുമേലി
06:45 pm - കാഞ്ഞിരപ്പള്ളി
07:10 pm - ഈരാറ്റുപേട്ട
07:30 pm - പാലാ
08:15 pm - കുറുവിലങ്ങാട്
08:35 pm - തലയോലപ്പറമ്പ്
09.35 pm - എറണാകുളം
10:35 pm - അങ്കമാലി
12:10 am - തൃശൂർ
01:40 am - എടപ്പാൾ
02:35 am - കോട്ടക്കൽ
03.10 am - കോഴിക്കോട്
04.40 am - തൊട്ടിൽപ്പാലം
06.30 am - മാനന്തവാടി
07:00 am - നടവയൽ
07.30 am - പാടിച്ചിറ

പാടിച്ചിറ - പത്തനംതിട്ട ഫാസ്റ്റ് പാസഞ്ചർ സർവീസ്

എല്ലാ ദിവസവും വൈകിച്ച് 6.00 മണിക്ക് പാടിച്ചിറയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:50 ന് പത്തനംതിട്ടയിൽ എത്തും. പുൽപ്പള്ളി - കോഴിക്കോട്- എറണാകുളം വഴിയാണ് യാത്ര.

06:00 pm - പാടിച്ചിറ
06:30 pm - പുൽപള്ളി
06:45 pm - നടവയൽ
08:00 pm - മാനന്തവാടി
09:30 pm - തൊട്ടിൽപ്പാലം
09:40 pm - കുറ്റിയാടി
10:00 pm - പേരാമ്പ്ര
11:10 pm - കോഴിക്കോട്
12:35 am - കോട്ടക്കൽ
01:25 am - എടപ്പാൾ
02:30 am - തൃശൂർ
03:10 am - അങ്കമാലി
04:00 am - എറണാകുളം
05:00 am - തലയോലപ്പറമ്പ്
05:25 am - കുരുവിലങ്ങാട്
05:50 am - പാലാ
06:10 am - ഈരാറ്റുപേട്ട
06:25 am - കാഞ്ഞിരപ്പള്ളി
06:40 am - എരുമേലി
07:10 am - റാന്നി
07:50 am - പത്തനംതിട്ട

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc wayanad bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+