Search
  • Follow NativePlanet
Share
» »പൗര്‍ണ്ണമിക്കാവ്, മലബാർ മാന്വല്‍, ഗവിയും ഇലവീഴാപൂഞ്ചിറയും..കിടിലന്‍ സ്ഥലങ്ങൾ കണ്ടുവരാം.. ചെലവ് കുറഞ്ഞ പാക്കേജ്

പൗര്‍ണ്ണമിക്കാവ്, മലബാർ മാന്വല്‍, ഗവിയും ഇലവീഴാപൂഞ്ചിറയും..കിടിലന്‍ സ്ഥലങ്ങൾ കണ്ടുവരാം.. ചെലവ് കുറഞ്ഞ പാക്കേജ്

കീശകാലിയാകാതെ, ഭക്ഷണവും താമസവും യാത്രാ ചെലവും ഉൾപ്പെടുത്തിയുള്ള കെഎസ്ആർടിസിയുടെ വിനോദയാത്രകൾക്ക് ആരാധകർ ഏറെയുണ്ട്. കുടുംബത്തിലെ എല്ലാവരെയും കൂട്ടി യാത്ര പോയാൽ പോലും വലിയ ചെലവാകാതെ മടങ്ങിയെത്താം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇത്തവണയും അതിമനോഹരമായ കുറേയിടങ്ങളിലേക്ക് കൊട്ടാരക്കര ബജറ്റ് ടൂറിസം സെല് യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 15 മുതൽ 28 വരെയുള്ള തിയതികളിൽ വിനോദവും ആത്മീയതും സാഹസികതയും എല്ലാം ചേരുന്ന വ്യത്യസ്ത യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന ക്ഷേത്രങ്ങൾ, തെക്കു നിന്നുള്ളവര്‍ക്ക് മലബാർ കാണാനും പരിചയപ്പെടാനും അവസരം നല്കുന്ന മലബാർ മാന്വൽ എന്നിങ്ങനെ ഒന്നിനൊന്ന് മികച്ച നിരവധി യാത്രകൾക്ക് ബുക്കിങ് പുരോഗമിക്കുകയാണ്...

മൂകാംബിക യാത്ര

കൊട്ടാരക്കരയിൽ നിന്നും ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ പോകാന്‍ സാധിക്കുന്ന തീര്‍ത്ഥയാത്രകളിലൊന്നാണ് കർണ്ണാടകയിലെ മൂകാംബികയിലേക്കുള്ളത്. മലയാളികൾ എത്താത്ത ഒരു ദിവസം പോലും മൂകാംബിക ക്ഷേത്രത്തിനില്ലെന്നാണ് വിശ്വാസം. അക്ഷരദേവതയായ മൂകാംബികയെ തൊഴാനും സർവ്വജ്ഞപീഠം കാണാനും പ്രായഭേദമന്യേയാണ് ആളുകൾ ഇവിടേക്ക് വരുന്നത്. നവംബർ 15 രാവിലെ 9.00 മണിക്ക് പുറപ്പെട്ട് 18 ന് രാവിലെ 7.00 മണിക്ക് തിരികെ എത്തുന്ന വിധത്തിലാണ് ക്രമീകരണം.

പൗർണ്ണമിക്കാവ്

തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് പൗർണ്ണമിക്കാവ്. ശ്രീബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രം തിരുവനന്തപുരംകാരുടെ മാത്രമല്ല, സമീപ ജില്ലകളിൽ നിന്നുള്ളവരുടെ തീര്‍ത്ഥാടന സ്ഥാനം കൂടിയാണ്. വിഗ്രഹങ്ങളാണ് പൗർണ്ണമി കാവിന്‍റെ ശക്തിയും ആകർഷണവും. കാക്ക വിഗ്രഹം, ദേവിയുടെ പഞ്ചലോഹ വിഗ്രഹം, പഞ്ചമുഖ ഗണപതി,രാജമാതംഗി, ദുർഗാദേവി, നാഗവിഗ്രഹം എന്നിങ്ങനെ ഒരുപാട് വിഗ്രഹങ്ങൾ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ആദിപരാശക്തിയുടെ ലോകത്തെ ഏറ്റവും വലിയ ഒറ്റക്കൽ മാർബിൾ വിഗ്രഹവു ഇവിടെയാണുള്ളത്. തിരുവനന്തപുരം വെങ്ങാനൂർ ചാവടിനട
പൗർണ്ണമിക്കാവ് എന്നാണിത് അറിയപ്പെടുന്നത്. നവംബർ 15 ന് രാവിലെ പുറപ്പെട്ട് രാത്രി മടങ്ങിയെത്തും.

അയ്യപ്പ ക്ഷേത്രങ്ങൾ

ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതോടെ അയ്യപ്പക്ഷേത്രങ്ങളിലും തിരക്ക് തുടങ്ങുകയായി, അയ്യപ്പനുമായി ബന്ധപ്പെട്ടു കിടക്കുന്ന അച്ചൻകോവിൽ, കുളത്തൂപ്പുഴ, ആര്യങ്കാവ്, പന്തളം, എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചു വരുന്നതാണ് ഏകദിന അയ്യപ്പ യാത്ര. നവംബർ 16 ന് രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 8.00 മണിക്ക് മടങ്ങിയെത്തും. സൂപ്പര്‌ ഡീലക്സ് ബസിലാണ് യാത്ര.

മലബാർ മാന്വൽ

കൊട്ടാരക്കരയിൽ നിന്നും മലബാർ കാണാൻ ആഗ്രഹമുള്ളവർക്കായി ഒരുക്കുന്ന യാത്രയാണ് മലബാർ മാന്വൽ. കണ്ണൂരിന്‍റെ ചരിത്രവും സംസ്കാരവും ഭക്ഷണവും പ്രകൃതിയും അറിഞ്ഞും കേട്ടും കണ്ടും വരുന്നതിനു പറ്റിയ മികച്ച യാത്രകളിലൊന്നാണിത്. കണ്ണൂരിലെ പ്രധാന ഇടങ്ങളെല്ലാം ഈ യാത്രയിൽ സന്ദർശിക്കുന്നു. നവംബർ 22 ന് രാവിലെ 7.00 മണിക്ക് പുറപ്പെട്ട് 25 ന് രാവിലെ 7.00 മണിക്ക് മടങ്ങിയെത്തും. സൂപ്പര്‌ ഡീലക്സ് ബസിലാണ് യാത്ര.

ഗവി, മലക്കപ്പാറ യാത്ര

നവംബർ 24 ന് രാവിലെ ആറ് മണിക്ക് ഗവിയിയേക്കുള്ള ബജറ്റ് ടൂറിസം സെല്ലിന്‍റെ ബസ് പുറപ്പെടും. ഗവി കൂടാതെ, അടവി കുട്ടവ‍ഞ്ചി സവാരി, പരുന്തുംപാറ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബർ 24 ന് രാവിലെ 6.00 മണിക്ക് രാത്രി 10.30 മണിക്ക് മടങ്ങിയെത്തും. മലക്കപ്പാറ യാത്ര 24ന് തന്നെയാണ് പോകുന്നത്. പുലർച്ചെ 4.30ന് പുറപ്പെട്ട് രാത്രി 11.00 മണിക്ക് എത്തും
കൂടാതെ നവംബർ 28 ന് വേളാങ്കണ്ണി യാത്ര, ഡിസംബർ 1 ന് ഇലവീഴാപൂഞ്ചിറ യാത്ര എന്നിവയും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc november travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+