Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി പ്രീമിയം എസി ബസ് സര്‍വീസ്; പുഷ്ബാക്ക് സീറ്റ്, വൈഫൈ, കാറിൽ പോകുന്ന സുഖം

കെഎസ്ആർടിസി പ്രീമിയം എസി ബസ് സര്‍വീസ്; പുഷ്ബാക്ക് സീറ്റ്, വൈഫൈ, കാറിൽ പോകുന്ന സുഖം

മാറ്റത്തിന്‍റെ സമയമാണ് കെഎസ്ആർടിസിയിൽ. ഇപ്പോഴിതാ,
കെഎസ്ആർടിസി പ്രീമിയം എസി ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും യാത്രാനുഭവങ്ങളും നല്കാൻ ഉറപ്പിച്ചു വന്നിരിക്കുന്ന പ്രീമിയം എസി ബസിന്‍റെ ആദ്യ സർവീസ് ആരംഭിച്ചു. പുഷ്ബാക്ക് സീറ്റും വൈഫൈ സൗകര്യവും മാത്രമല്ല, സ്റ്റാൻഡുകളിൽ കയറിയിറങ്ങിയുള്ള യാത്ര ഒഴിവാക്കി വന്നിരിക്കുന്ന ബസ് വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു.

തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ ബസ് സർവീസ് നടത്തുന്നത്. സൂപ്പർഫാസ്റ്റ് ബസിൽ നിന്നും ചെറിയ നിരക്ക് വര്‍ധനവ് മാത്രമേ ഉള്ളൂ. അതായത് എക്സ്പ്രസ് ബസ് സർവീസിന് താഴെയും സൂപ്പർ ഫാസ്റ്റ് സർവീസിന് മുകളിലുമായാണ് പ്രീമിയം ബസിന്‍റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

KSRTC Premium Superfast Between Trivandrum And Ernakulam

വെള്ളവും ലഘുഭക്ഷണവും വാങ്ങാം

പുതിയ ബസിൽ യാത്രക്കാർക്ക് വെള്ളവും ലഘുഭക്ഷണവും വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടാതെ എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ, ക്യാമറ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സീറ്റിനും സീറ്റ് ബെല്‍റ്റും ഫൂട് റെസ്റ്റും ഉണ്ട്.
എസിക്ക് തകരാര്‍ സംഭവിച്ചാൽ ജനൽ തുറക്കാൻ കഴിയുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സീറ്റ് നിറഞ്ഞാൽ പിന്നെ മറ്റു സ്റ്റാൻഡുകളിൽ നിർത്താതെ വേഗത്തിൽ പോകാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

വഴിയിൽ നിന്ന് കയറാം

മാത്രമല്ല, ടിക്കറ്റ് നിരക്കിൽ 20 രൂപാ അധികം നല്കി ടിക്കറ്റ് റിസർവ് ചെയ്താൽ വഴിയിൽ നിന്ന് കയറാം. ബസിൽ കയറാനായി സ്റ്റാൻഡ് വരെ പോകേണ്ടെന്ന് ചുരുക്കം. ആകെ 40 സീറ്റുകളുള്ള ബസില്‍ പിന്നിലെ അഞ്ച് സീറ്റുകള്‍ ഒഴികെയെല്ലാം പുഷ്ബാക്ക് സീറ്റുകളാണ്. സ്റ്റാന്‍ഡുകളിൽ കയറിയിറങ്ങിയുള്ള യാത്രകൾ ഒഴിവാക്കിയിട്ടുള്ളതിനാൽ കാറിൽ പോകുന്നതുപോലെ വേഗത്തിൽ ഈ എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിൽ പോകാം.

മിനിമം ടിക്കറ്റ് നിരക്ക് 40 രൂപ

എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിന്റെ മിനിമം നിരക്ക് 40 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ മിനിമം നിരക്ക് 22 രൂപയും .എ,സി സീറ്ററിന്റെ മിനിമം നിരക്ക് 60 രൂപയമാണ്. ആകെ 21 സ്റ്റോപ്പുകളാണുള്ളത്. ഒരുമാസം മുൻപ് വരെയുള്ള ടിക്കറ്റ്‌ മുൻകൂട്ടി റിസർവ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള നിരക്ക് 350 രൂപയാണ്. സെസും ആഡംബര നികുതിയും കൂടാതെയാണിത്.

എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് തിരുവവന്തപുരം-എറണാകുളം ട്രിപ്പ്

എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് പുലർച്ചെ 5.30 ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് 11.05ന് എറണാകുളത്ത് എത്തും. 5 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. പാപ്പനംകോട് - തിരുവനന്തപുരം - വെഞ്ഞാറമ്മൂട് - കിളിമാനൂർ - ചടയമംഗലം - വാളകം - കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - ഏറ്റുമാനൂർ - കടുത്തുരുത്തി - തൃപ്പൂണിത്തുറ - വൈറ്റില ഹബ് - എറണാകുളം എന്നിങ്ങനെയാണ് 21 സ്റ്റോപ്പുകൾ.
തിരികെ ഉച്ചകഴിഞ്ഞ് 2.00 മണിക്ക് എറണാകുളത്തുനിന്ന് തിരിച്ച് കോട്ടയം വഴി രാത്രി 10.35ന് തമ്പാനൂരിൽ എത്തിചേരും.

എസി പ്രീമിയം സൂപ്പർഫാസ്റ്റ് നിരക്ക്

തിരുവനന്തപുരം - വെഞ്ഞാറമൂട് - 60 രൂപ
തിരുവനന്തപുരം - കൊട്ടാരക്കര - 120 രൂപ
തിരുവനന്തപുരം - അടൂർ - 150 രൂപ
തിരുവനന്തപുരം - ചെങ്ങന്നൂർ - 190 രൂപ
തിരുവനന്തപുരം - തിരുവല്ല - 210 രൂപ
തിരുവനന്തപുരം - കോട്ടയം - 240 രൂപ
തിരുവനന്തപുരം - തൃപ്പൂണിത്തുറ - 330 രൂപ
തിരുവനന്തപുരം - എറണാകുളം - 350 രൂപ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+