Search
  • Follow NativePlanet
Share
» »വയനാട് ജംഗിൾ സഫാരിയും പതഞ്ഞൊഴുകുന്ന സൂചിപ്പാറയും മഞ്ഞുവീഴുന്ന 900 കണ്ടിയും.. KSRTCപാക്കേജിതാ

വയനാട് ജംഗിൾ സഫാരിയും പതഞ്ഞൊഴുകുന്ന സൂചിപ്പാറയും മഞ്ഞുവീഴുന്ന 900 കണ്ടിയും.. KSRTCപാക്കേജിതാ

വയനാടിന്‍റെ കാടുകളിലൂടെ വൈകുന്നേരം ഇരുട്ടു വീണു തുടങ്ങുമ്പോൾ ഒരു കാനന യാത്ര, കാട്ടുപാതകളിൽ ആനവണ്ടിയുടെ വെളിച്ചത്തിൽ കാടിനെ അറിയാൻ വേണ്ടിയുള്ള ജംഗിൾ സഫാരി. കേൾക്കുമ്പോൾ തന്നെ ഒരു സുഖമില്ലേ.. കൂടാതെ പതഞ്ഞൊഴുകുന്ന സൂചിപ്പാറ വെള്ളച്ചാട്ടവും കോടമഞ്ഞു വീഴുന്ന 900 കണ്ടിയും കാണാം. എന്താണ് സംഗതിയെന്നല്ലേ.. കണ്ണൂർ കെഎസ്ആർടിസിയുടെ ഈ മാസത്തെ വയനാട് യാത്രാ പാക്കേജ് ആണിത്.

അതെ, യാത്രാ പ്രേമികളെ കുറഞ്ഞ ചിലവിൽ യാത്ര പോകാൻ പ്രാപ്തരാക്കിയ ബജറ്റ് ടൂറിസം സെൽ നടത്തുന്ന വയനാട് യാത്ര നേരത്തെ തന്നെ കണ്ണൂരുകാരുടെ ഇടയിൽ ഫേമസ് ആണ്. ഗവിയിലും സൈലന്‍റ് വാലിയിലും പോകാൻ സാധിക്കാത്തവർക്ക് ഇവിടെ തൊട്ടടുത്ത് നമ്മുടെ വയനാട്ടിലെ ജംഗിൾ സഫാരിയും മറ്റു കാഴ്ചകളും ഒരുക്കുന്ന യാത്രയാണിത്.

KSRTC Wayanad One Day Tour

PC:Abhinav/ Unspalsh

ജംഗിൾ സഫാരി കൂടി ഉൾപ്പെടുന്ന ഒരൊറ്റ യാത്ര മാത്രമേ ഒക്ടോബറില്‍ കണ്ണൂരിൽ നിന്ന് പോകുന്നുള്ളൂ. അത് ഒക്ടോബർ 22 ശനിയാഴ്ചയാണ്. രാവിലെ 5.45 ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന യാത്രയിൽ സൂചിപ്പാറ, 900 കണ്ടി എന്നീ സ്ഥലങ്ങളും പിന്നെ ജംഗിൾ സഫാരിയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട്ടിലെ ഏറ്റവും ഭംഗിയാർന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് മേപ്പാടിക്ക് സമീപമുള്ള സൂചിപ്പാറ വെള്ളച്ചാട്ടം. മൂന്നു തട്ടുകളായി പാറക്കെട്ടിലൂടെ പതിക്കുന്ന വെള്ളച്ചാട്ടം 300 അടി മുകളിൽ നിന്നുവരെയാണ് പതിക്കുന്നത്. പ്രവേശന കൗണ്ടറിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരം നടന്ന് മാത്രമേ വെള്ളച്ചാട്ടത്തിനടുത്ത് എത്താനാകൂ. കുത്തനെയുള്ള ഇറക്കമാണ് വെള്ളച്ചാട്ടത്തിന് അടുത്തെത്തുമ്പോൾ. എന്നാൽ ഈ കഷ്ടപ്പാട് സഹിച്ചു വന്നാൽ കാത്തിരിക്കുന്നത് അതിമനോഹരമായ വെള്ളച്ചാട്ടമാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം.

Soochipara Falls

PC:Yjenith

തൊള്ളായിരം കണ്ടി

വയനാടിന്‍റെ 'ന്യൂ ജെൻ' സങ്കേതമാണ് 900 കണ്ടി. ഓഫ് റോഡിങ്, ക്യാംപിങ്ങ്, ഗ്ലാസ് ബ്രിഡ്ജ്, പിന്നെ കോടമഞ്ഞ്. ഇത്രയും ചേർന്നാൽ അത് തൊള്ളായിരം കണ്ടിയാവും. മേപ്പാടിയിൽ നിന്നും സൂചിപ്പാറ റൂട്ടിൽ കള്ളാടി മഖാം കഴിഞ്ഞാണ് തൊള്ളായിരം കണ്ടിയിലേക്ക് കടക്കുന്നത്. കാടും ചോലയും ചെറിയ അരുവികളും ഒക്കെ കടന്നുവേണം ഇവിടേക്ക് വരാൻ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇവിടമുള്ളത്. നല്ല മഴയും കോടമഞ്ഞും കൂടിയാണെങ്കിൽ വേറൊരു തലത്തിൽ ഈ യാത്ര ആസ്വദിക്കാം. ചില്ലുപാലമാണ് തൊള്ളായിരം കണ്ടിയുടെ പ്രധാന ആകർഷണം.

900-kandi-wayanad

വയനാട് ജംഗിൾ സഫാരി

വയനാടന്‌ കാടുകളുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ യാത്രയാണ് ഇവിടുത്തെ ജംഗിൾ സഫാരി. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ ആരംഭിച്ച സഫാരി പെട്ടന്നു തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. കൂടാതെ ബജറ്റ് ടൂറിസം യാത്രകളിലും ഈ ജംഗിൾ സഫാരി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 6.30ന് ആരംഭിക്കുന്ന വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി സുൽത്താൻ ബത്തേരിയിൽ നിന്നു തുടങ്ങി പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്,വള്ളുവാടി,നായ്ക്കട്ടി കല്ലൂർ വഴി മുത്തങ്ങയിലെത്തി അവിടുന്ന് ഇരുളം വഴി ബത്തേരി ഡിപ്പോയിൽ മടങ്ങിയെത്തും.

കണ്ണൂരിൽ നിന്നുള്ള വയനാട് പാക്കേജ് 22 ഞായറാഴ്ച രാവിലെ 5.45ന് ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെ 2.00 മണിക്ക് കണ്ണൂര്‍ ഡിപ്പോയിൽ മടങ്ങിയെത്തും. ഭക്ഷണവും പ്രേവശന നിരക്കുകളും ഉള്‍പ്പെടെയാണ് ടിക്കറ്റ് തുക ഈടാക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 8089463675, 9496131288.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+