Search
  • Follow NativePlanet
Share
» »കാഞ്ഞങ്ങാട് നിന്നുള്ള ആദ്യ ഗവി യാത്ര ഫെബ്രുവരിയില്‍, ആനവണ്ടിയില്‍ കാടുകയറാം.. കുമളിയും കമ്പവും കണ്ടുമടങ്ങാം..

കാഞ്ഞങ്ങാട് നിന്നുള്ള ആദ്യ ഗവി യാത്ര ഫെബ്രുവരിയില്‍, ആനവണ്ടിയില്‍ കാടുകയറാം.. കുമളിയും കമ്പവും കണ്ടുമടങ്ങാം..

നീണ്ട കാത്തിരിപ്പിനൊടുവിൽ കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെൽ ഗവി യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. ഗവിയുടെ കാനനകാഴ്ചകളിലേക്കും കാടിനുള്ളിലൂടെ കെഎസ്ആർടിസി ബസ് റൈഡിനും ഇനി മറ്റ് ഡിപ്പോകളെ ആശ്രയിക്കാതെ നേരിട്ട് കാഞ്ഞങ്ങാട് നിന്ന് പോകാം. നീണ്ട യാത്രയായിരിക്കുമെങ്കിലും കാത്തിരിക്കുന്ന കാഴ്ചകൾ ഒന്നുംതന്നെ നിരാശപ്പെടുത്താത്തവയാണ്.

ഫെബ്രുവരി 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് കാഞ്ഞങ്ങാട് നിന്നാരംഭിക്കുന്ന യാത്ര മൂന്നു ദിവസം നീണ്ടു നിൽക്കുന്നു. വെള്ളിയാഴ്ച രാവിലെയോടെ പത്തനംതിട്ടയിലെത്തും. അവിടുന്നാണ് ഗവി യാത്ര തുടങ്ങുന്നത്. കൂടാതെ, കുമളി, കമ്പം, രാമക്കൽമേട്, പരുന്തുംപാറ എന്നിവിടങ്ങളും ഈ യാത്രയുടെ ഭാഗമായി സന്ദർശിക്കുന്ന സ്ഥലങ്ങളാണ്.

KSRTC s First Gavi Trip from Kanhangad in February

കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തിൽ ഏറ്റവും അന്വേഷണം വരുന്ന യാത്രകളിലൊന്നാണ് ഗവി പാക്കേജ്. ഓർഡിനറി എന്ന മലയാള സിനിമയിലൂടെയാണ് പലരും ഗവിയെക്കുറിച്ച് അറിയുന്നത്. ഇതിനുശേഷ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയെങ്കിലും കൂടുതലും ആളുകൾ സന്ദർശിച്ചത് ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകളിലൂടെയാണ്.

ഏകദേശ 70 കിലോമീറ്റർ ദൂരം കാടിനുള്ളിലെ, പച്ചപ്പിനു നടുവിലൂടെ അണക്കെട്ടുകളും മനോഹരമായ ഗ്രാമങ്ങളും കണ്ടുള്ള യാത്രയാണ് ഗവി നല്കുന്ന സന്തോഷം. ഇതില്‍ കാണാനുള്ളത് അണക്കെട്ടുകൾ തന്നെയാണ്. മൂഴയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, കൊച്ചുപമ്പ ഡാം, ഗവിയാർ ഡാം, എന്നിവ ഈ യാത്രയിൽ കാണാം. കാട് ഒളിപ്പിച്ച കൗതുക കാഴ്ചകളുമായാണ് ഗവി സഞ്ചാരികളെ സ്വീകരിക്കുന്നത്.

കെഎസ്ആർടിസി പാക്കേജിൽ കുമളി, കമ്പം, രാമക്കൽമേട്, പരുന്തുംപാറ എന്നിവിടങ്ങളും സന്ദർശിക്കുന്നു. തമിഴ്നാട് അതിർത്തിയോട് ചേർന്നു നിൽക്കുന്ന കുമളി തനി ഇടുക്കി പട്ടണമാണ്. തേയിലത്തോട്ടങ്ങൾ, ഏലക്കാടുകൾ എന്നിവയുടമായി നിൽക്കുന്ന അതിർത്തി ഗ്രാമം കഴിഞ്ഞാൽ താഴേക്ക് കമ്പവും തേനിയുമാണ്.
രാമക്കൽമേട്, പരുന്തുംപാറ എന്നീ രണ്ടിടങ്ങൾകൂടി യാത്രയില് സന്ദർശിക്കുന്നു.

ഫെബ്രുവരി 20 വ്യാഴാഴ്ച ഗവി ട്രിപ്പ് പുറപ്പെടും. വെള്ളിയാഴ്ച ഗവി സന്ദർശനവും മറ്റിടങ്ങളും കഴിഞ്ഞ് 22 ശനിയാഴ്ച മടങ്ങിയെത്തും. 6360 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രകളെക്കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങള്‍ക്കും 9446088378 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

കൊല്ലൂർ-കുടചാദ്രി യാത്ര

കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ബിടിസ ഫെബ്രുവരി 15,22 എന്നീ രണ്ടു തിയതികളിലായി രണ്ട് ദിവസത്തെ കൊല്ലൂർ മൂകാബിക- കുടചാദ്രി- ഉ‍‍ഡുപ്പി യാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം, കുടചാദ്രിയി ഓഫ്റോഡും ട്രെക്കിങ്ങ്, മടക്ക യാത്രയിൽ ഉഡുപ്പി ക്ഷേത്ര ദർശനം എന്നി ഉൾപ്പെടുത്തിയ പാക്കേജാണിത്, പുഷ്ബാക്ക് സൗകര്യമുള്ള സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. 39 പേർക്ക് യാത്രയിൽ പങ്കെടുക്കാം. 1080 രൂപയാണ് ടിക്കറ്റ് നിരക്ക്.

വയനാട് പാക്കേജ്

കാസർകോഡ് നിന്ന ഒറ്റ ദിവസം കൊണ്ടു പോയി വരുന്ന വയനാട് യാത്രയും ഫെബ്രുവരി മാസത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബാണാസുര സാഗർ, എൻ ഊര്, കർലാട് തടാകം, ഹണി മ്യൂസിയം, ജംഗിൾ സഫാരി എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 4, 8, 22 എന്നീ തിയതികളില്‌ പുലർച്ചെ 5.00 മണിക്ക് പുറപ്പെടും.വെറും 880 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടാതെ, നെഫിർറ്റിറ്റി കപ്പൽ യാത്ര, പാലക്കയം തട്ട്- ഏഴരക്കുണ്ട്- പൈതൽമല യാത്ര, തിരുനെല്ലി ക്ഷേത്രയാത്ര തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: gavi ksrtc budget trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+