Search
  • Follow NativePlanet
Share
» »KSRTC: ജനപ്രിയ പാക്കേജുകളുമായി വീണ്ടും മലപ്പുറം കെഎസ്ആർടിസി, സെപ്റ്റംബറിൽ മാത്രം 33 യാത്രകള്‍

KSRTC: ജനപ്രിയ പാക്കേജുകളുമായി വീണ്ടും മലപ്പുറം കെഎസ്ആർടിസി, സെപ്റ്റംബറിൽ മാത്രം 33 യാത്രകള്‍

സെപ്റ്റംബർ മാസം ഇതാ വന്നുകഴിഞ്ഞു. ആവേശം ഒട്ടും ചോരാതെ സഞ്ചാരികൾ ഇനിയും യാത്രാകൾ പ്ലാൻ ചെയ്യുകയാണ്. ഒപ്പം മലപ്പുറം കെഎസ്ആർടിസിയും ഉണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി സെപ്റ്റംബർ മാസം മുഴുവനും അടിപൊളി യാത്രകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി , മലപ്പുറം എന്നീ ഡിപ്പോകളിൽ നിന്നാണ് വിനോദ യാത്രയുള്ളത്.

അതിരപ്പിള്ളി, മലക്കപ്പാറ, ഗവി, സൈലന്‍റ് വാലി, പരുന്തുംപാറ, മൂന്നാർ, കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ എന്നിങ്ങനെ യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളെല്ലാം യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതാ മലപ്പുറത്തു നിന്നും സെപ്റ്റംർ 2023 ൽ നടത്തുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകളുടെ മുഴുവൻ വിവരങ്ങളും..

Malappuram KSRTC Travel Packages In September-

മലപ്പുറം ഡിപ്പോ- ബജറ്റ് യാത്രകള്‍

അതിരപ്പിള്ളി, മലക്കപ്പാറ യാത്ര- സെപ്റ്റംബർ 2,3,6,10,17,30 എന്നീ തിയതികളിൽ അതിരപ്പിള്ളി, മലക്കപ്പാറ റൂട്ടിൽ യാത്ര നടത്തും. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാൽപ്പാറയും കാടിനുള്ളിലൂടെയുള്ള യാത്രയും ചേരുന്ന ഈ പാക്കേജ് മലപ്പുറം ഡിപ്പോയുടെ ഏറ്റവും ജനപ്രിയ പാക്കേജാണ്. പുലർച്ചെ 4.00 മണിക്ക് മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിക്കും.

മൂന്നാർ യാത്ര- സെപ്റ്റംബർ മാസത്തിൽ മാത്രം മലപ്പുറം ഡിപ്പോയില്‍ നിന്നും ആറ് മൂന്നാർ യാത്രകളാണ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 2,9,16,23,30 എന്നീ ശനിയാഴ്ചകളിലാണ് യാത്ര പുറപ്പെടുന്നത്.
മലപ്പുറം ഡിപ്പോയിൽ നിന്നും രാവിലെ 4.00 മണിക്ക് ബസ് പുറപ്പെടും. രണ്ട് ദിവസം മൂന്നാറിൽ ചെലവഴിക്കുന്ന പാക്കേജാണിത്.
പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- 9446389823
9995726885.

Malappuram KSRTC travel packages

പെരിന്തൽമണ്ണ ഡിപ്പോ- ബജറ്റ് യാത്രകള്‍

ഇടുക്കി ട്രിപ്പ്- സെപ്റ്റംബർ 2, 3,6,9 എന്നീ തിയതികളിൽ പെരിന്തൽമണ്ണ ബജറ്റ് ടൂറിസം സെൽ ഇടുക്കി യാത്ര നടത്തുന്നു.
കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ എന്നിവിടങ്ങൾ കണ്ടുവരുന്ന യാത്ര പുലർച്ചെ 4.00 മണിക്ക് ഡിപ്പോയിൽ നിന്നാരംഭിക്കും.

നെല്ലിയാമ്പതി യാത്ര- സെപ്റ്റംബർ 10,17 എന്നീ ഞായറാഴ്ചകളിലാണ് നെല്ലിയാമ്പതി യാത്ര നടത്തുന്നത്. രാവിലെ 5.00 മണിക്ക് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര പോത്തുണ്ടി ഡാം, കേശവൻ പാറ, തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.

ഗവി- പരുന്തുപാറ യാത്ര- സെപ്റ്റംബറിൽ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും ഗവി- പരുന്തുംപാറയിലേക്ക് ഒറ്റ യാത്ര മാത്രമാണുള്ളത്.
സെലന്‍റ് വാലി- സെപ്റ്റംബർ 24ന്
രാവിലെ 5 മണിക്ക് സൈലന്റ് വാലി യാത്ര ആരംഭിക്കും.
മൂന്നാർ യാത്ര- ഡിപ്പോയിൽ നിന്നുള്ള ഈ മാസത്തെ ഏക മൂന്നാർ യാത്ര സെപ്റ്റംബർ 30ന് രാവിലെ 5.00 മണിക്ക് ആരംഭിക്കും.
യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും -9048848436.

ksrtc budget tourism cell trips

നിലമ്പൂർ ഡിപ്പോ-ബജറ്റ് യാത്രകള്‍

ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ദർശനം- നിലമ്പൂർ ഡിപ്പോയിൽ നിന്നുള്ള
ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ദർശനം യാത്ര സെപ്റ്റംബർ 2ന്
വൈകിട്ട് 7.00 മണിക്ക് പുറപ്പെടും.

ഇടുക്കി യാത്ര- സെപ്റ്റംബർ 3,6,9 എന്നീ തിയതികളിൽ പുലർച്ചെ 3.00 മണിക്ക് ഇടുക്കി യാത്ര ആരംഭിക്കും. വാഗമൺ, ഇടുക്കി, അഞ്ചുരുളി എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.
വയനാട് യാത്ര- സെപ്റ്റംബർ 17, 23 എന്നീ രണ്ടു ദിവസങ്ങളിലാണ് വയനാട്ടിലേക്ക് യാത്രയുള്ളത്.
മൂന്നാർ യാത്ര- നിലമ്പൂർ ഡിപ്പോയുടെ മൂന്നാർ യാത്ര സെപ്റ്റംബർ 23ന് രാവിലെ 3.00 മണിക്ക് ഡിപ്പോയിൽ നിന്ന് പുറപ്പെടും.

പൊന്നാനി ഡിപ്പോ- ബജറ്റ് യാത്രകള്‍

അതിരപ്പിള്ളി, മലക്കപ്പാറ യാത്ര- സെപ്റ്റംബർ 3ന് രാവിലെ 5.00 മണിക്ക് ഡിപ്പോയിൽ നിന്നും അതിരപ്പിള്ളി, മലക്കപ്പാറ യാത്രാ പാക്കേജ് പുറപ്പെടും.
വാഗമൺ യാത്ര- സെപ്റ്റംബർ 6, 9 എന്നീ തിയതികളിൽ രാവിലെ 5.00 മണിക്ക് വാഗമൺ യാത്രയും
സൈലന്റ് വാലി, കാഞ്ഞിരപ്പുഴ യാത്ര- സെപ്റ്റംബർ 10,17 എന്നീ തിയതികളിൽ സൈലന്റ് വാലി, കാഞ്ഞിരപ്പുഴ യാത്രയും
വയനാട് യാത്ര-സെപ്റ്റംബർ 24ന് വയനാട് യാത്രയും പുറപ്പെടും.
കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും 9846531574.
മലപ്പുറം ജില്ലയിലെ ബജറ്റ് ടൂറിസം യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ജില്ലാ കോ ഓർഡിനേറ്റർ
KSRTC BTC മലപ്പുറം-
9447203014, 9446389823 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+