Search
  • Follow NativePlanet
Share
» »730 രൂപയ്ക്ക് 10 ഇടങ്ങൾ; 100 കിമി യാത്ര വനത്തിലൂടെ, ഞായറാഴ്ച യാത്രകൾ ആഘോഷിക്കാം കെഎസ്ആർടിസിക്കൊപ്പം

730 രൂപയ്ക്ക് 10 ഇടങ്ങൾ; 100 കിമി യാത്ര വനത്തിലൂടെ, ഞായറാഴ്ച യാത്രകൾ ആഘോഷിക്കാം കെഎസ്ആർടിസിക്കൊപ്പം

കാടിനുള്ളിലൂടെ, കാടിന്‍റെ ഭംഗിയും കാട്ടാറുകളുടെ കാഴ്ചയും ആസ്വദിച്ച് ഒരു സഞ്ചാരി ഒരിക്കലെങ്കിലും യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന റൂട്ടിലൂടെ ഒരു യാത്ര പോയാലോ? ലീവ് എടുക്കാതെ ഒരു ഞായറാഴ്ച യാത്ര.. കൂടുതൽ പ്ലാനിങ്ങുകളോ റൂട്ട് മാപ്പോ ഒന്നും കരുതാതെ ഒരു യാത്ര.. എങ്ങോട്ടേയ്ക്കാണ് ഈ യാത്രയെന്നല്ലേ?? യാത്രക്കാരുടെ സ്വന്തം മലക്കപ്പാറയിലേക്ക്.

മലപ്പുറം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ മലക്കപ്പാറയിലേക്ക് എല്ലാ ഞായറാഴ്ചകളിലും വിനോദ യാത്രകൾ നടത്തുകയാണ്. ഒറ്റദിന യാത്രയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടവും പെരിങ്ങൽക്കുത്ത് ഡാം, റിസർവോയർ, നെല്ലിക്കുന്ന്, ഷോളയാർ ഡാം എന്നിങ്ങനെ പത്തിലധികം കാഴ്ചകളും കാനയാത്രയും ഉൾപ്പെടുന്ന പാക്കേജ് വളരെ കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

Malappuram-Malakkappara Sunday Trip

PC:Jan Joseph George

എല്ലാ ഞായറാഴ്ചയും മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും പുലർച്ചെ 4.00 മണിക്ക് പുറപ്പെട്ട് രാത്രി 12.00 മണിയോടെയാണ് തിരിച്ച് ഡിപ്പോയിലെത്തുക. ബസ് ചാർജ് ഒരാൾക്ക് 730 രൂപയാണ്.

* ആതിരപ്പള്ളി വെള്ളച്ചാട്ടം
* ചാർപ്പ വെള്ളച്ചാട്ടം
* വാഴച്ചാൽ
* പെരിങ്ങൽക്കുത്ത് ഡാം, റിസർവോയർ
* ആനക്കയം പാലം
* വാൽവ് ഹൗസ്
* പെൻസ്റ്റോക്ക്
* നെല്ലിക്കുന്ന്
* ഷോളയാർ ഡാം
* മലക്കപ്പാറ ടീ എസ്റ്റേറ്റ്
* വാഴച്ചാൽ നിന്ന് മലക്കപ്പാറവരെയും തിരിച്ചും 100 കിലോമീറ്റർ വനത്തിലൂടെയുള്ള ബസ് യാത്ര എന്നിവയാണ് പാക്കേജിലുള്ളത്. ഒപ്പം സമയവും സാഹചര്യവും അനുകൂലമായാൽ യാത്രയില്‍ വന്യമൃഗങ്ങളെയും കാണാൻ സാധിക്കും.

Malakkappara Tour

യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും
9446389823, 9995726885 എന്നീ നമ്പറുകളിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. യാത്ര ബുക്ക് ചെയ്യുവാൻ താല്പര്യമുള്ളവർ യാത്രയുടെ പേര്, യാത്ര പോകേണ്ട തിയതി, അഞ്ചു വയസ്സിന് മുകളിലുള്ള യാത്രക്കാരുടെ എണ്ണം, കയറുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ വാട്സാപ്പിൽ മെസ്സേജ് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ബജറ്റ് ടൂറിസം സെൽ കോർഡിനേറ്ററുമായി ബന്ധപ്പെടാം. ഫോൺ. 9447203014

അതിരപ്പിള്ളി

കേരളത്തിന്‍റെ നയാഗ്ര എന്ന വിളിപ്പേരുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. പരന്ന പാറപ്പുറത്തിന് മുകളിൽ നിന്നും താഴേക്ക് 24 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ആഭ്യന്ത സഞ്ചാരികളുടെയും അന്താരാഷ്ട്ര സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്.

Athirappilly Falls Thrissur Kerala

മലക്കപ്പാറ

കേരളത്തിൽ നിന്നു പോകുവാൻ പറ്റിയ ഏറ്റവും മികച്ച ഡ്രൈവിങ് റൂട്ടുകളിലൊന്നാണ് വാഴച്ചാലിൽ നിന്നും മലക്കപ്പാറയിലേക്കുള്ളത്. 44 കിലോമീറ്റർ ദൂരം വരുന്ന ഈ യാത്ര കാടിനുള്ളിലെ രസകരമായ കാഴ്ചകളിലേക്കാണ് നമ്മെ എത്തിക്കുന്നത്. കെഎസ്ആർടിസിയിലാണ് ഈ യാത്രയെങ്കിൽ ആവേശം ഒരുപടി കൂടി കൂടും. വാഴച്ചാൽ വെള്ളച്ചാട്ടം കഴിഞ്ഞാൽ പിന്നെ കൂടുതൽ ദൂരവും കാടിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. ലോവർ ഷോളയാറിന്‍റെ വൃഷ്ടി പ്രദേശത്തിന്റെ ഭംഗിയുള്ള കാഴ്ചയും ഇവിടെനിന്നു കാണാം. തേയിലത്തോട്ടങ്ങളാണ് മലക്കപ്പാറയിലെ പ്രധാന കാഴ്ച.
മലക്കപ്പാറയിൽ നിന്ന് വെറും 27.5 കിലോമീറ്റർ ദൂരം കൂടിയേ തമിഴ്നാട്ടിലെ വാൽപ്പാറയിലേക്കുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+