മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം ആയില്യം മഹോത്സവത്തിന് നാട് ഒരുങ്ങിക്കഴിഞ്ഞു. കാതങ്ങൾ താണ്ടി നാഗരാജ സന്നിധിയിലേക്ക് വിശ്വാസികൾ എത്തുന്ന സമയം. നാഗദേവതകളുടെ അനുഗ്രഹം നേടാനും ദോഷങ്ങൾ മാറാനുമായി പതിനായിരങ്ങൾ എത്തിച്ചേരുന്ന ഇവിടുത്തെ തുലാമാസ ആയില്യത്തിൽ പങ്കെടുത്താൻ ഇരട്ടി ഫലങ്ങൾ ലഭിക്കുമെന്നാണ് മറ്റൊരു വിശ്വാസം.
2023 നവംബർ 6 തിങ്കളാഴ്ചയാണ് ഈ വർഷത്തെ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ തുലാം ആയില്യം നടക്കുന്നത്. ഇതിനു മുന്നോടിയായി എരിങ്ങാടപ്പള്ളിക്കാവിലേതുൾപ്പെടെ അനുബന്ധക്കാവുകളിലെ പൂജകൾക്കും തുടക്കമായി. നവംബർ 4 ,5,6 എന്നീ തിയതികളിൽ പുണർതം, പൂയം, ആയില്യം നാളുകളിൽ ആണ് പ്രധാന ചടങ്ങുകൾ നടക്കുക. ദൂരെദിക്കുകളിൽ നിന്നു പോലും ആളുകൾ എത്തിച്ചേരുന്ന ആയില്യം മഹോത്സവത്തിനായി പ്രത്യേക സർവീസുകൾ കെഎസ്ആർടിസിയും ഒരുക്കിയിട്ടുണ്ട്.

വെഞ്ഞാറമൂട് നിന്നും കെഎസ്ആർടിസി ഒരുക്കുന്ന ആയില്യം സ്പെഷ്യൽ സർവീസുകൾക്കുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് ബസ് സർവീസ് നടത്തുക. മണ്ണാറശ്ശാലയോടൊപ്പം ഈ റൂട്ടിലെ മറ്റു പ്രധാന ക്ഷേത്രങ്ങൾ കൂടി കണ്ടുവരുവാൻ സാധിക്കുന്ന വിധത്തിൽ ഒരു തീർത്ഥയാത്ര ആയാണ് ഇത് ഒരുക്കിയിരിക്കുന്നത്.
വെഞ്ഞാറമൂട് നിന്നും നവംബർ 6 തിങ്കളാഴ്ച രാവലെ 5.00 മണിക്ക് ബസ് പുറപ്പെടും. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിനൊപ്പം കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടികോട് നാഗരാജ ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും യാത്രയില്‍ സന്ദർശിക്കും. രാത്രി 9.00 മണിയോടു കൂടി വെഞ്ഞാറമൂട് ഡിപ്പോയിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
രണ്ടു ബസുകളിലായി നടത്തുന്ന യാത്രയിൽ ആകെ 100 പേർക്ക് പങ്കെടുക്കാം. 590 രൂപയാണ് നിരക്ക്. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും -സൗമ്യ ചന്ദ്രൻ- 9645380082, ജയലക്ഷ്മി- 8590356071, പ്രദീപ് 82816 64496, അനീഷ് M- 9846032840, രാജേഷ് - 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മണ്ണാറശ്ശാല ആയിലം 2023- പ്രധാന തിയതികൾ
നവംബർ 1ന്- നാഗരാജാവിനും നാഗക്ഷിയ്ക്കും നടത്തുന്ന കളഭമുഴുക്കാപ്പ് ചാർത്തൽ
നവംബർ 3 ശനിയാഴ്ച പുണർതം നാളിൽ മുഴുക്കാപ്പ് ചാർത്തൽ പൂർണ്ണമാകും
നവംബർ 5 ഞായറാഴ്ച -പൂയം തൊഴൽ
നവംബർ 6 തിങ്കളാഴ്ച തുലാം 20ന് മണ്ണാറശ്ശാല ആയില്യം.
ആയില്യം നാളില്‍ രാവിലെ 9.30 ന് ശേഷം മണ്ണാറശാല അമ്മ സാവിത്രി അന്തര്‍ജനം നിലവറയ്‌ക്ക് സമീപം തെക്കേത്തളത്തില്‍ ഭക്‌തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.
മണ്ണാറശ്ശാലയിലെത്തി പ്രാര്‍ത്ഥിച്ചാൽ
എത്ര നാളായി പ്രാർത്ഥിച്ചിട്ടും ഫലം കിട്ടാത്ത ആഗ്രഹങ്ങളും എല്ലാം ഇവിടെ വന്നാൽ സാധിച്ചു കിട്ടുമെന്നാണ് വിശ്വാസം. ഒൻപതേക്കർ കാടിനു നടുവിലെ ക്ഷേത്രത്തിൽ കിഴക്കോട്ടാണ് ദർശനം. വാസുകിയും സര്‍പ്പ യക്ഷിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. കൂടാതെ നാഗയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും പ്രതിഷ്ഠകളും ഇവിടെയുണ്ട്. നാഗരാജാവായ അനന്തൻ കുടികൊള്ളുന്നത് ഇല്ലത്തെ നിലവറയിലാണ് എന്നാണ് മറ്റൊരു വിശ്വാസം.
കുട്ടികൾ ഉണ്ടാകാത്ത ദമ്പതിമാർ,കുടുംബത്തിന് ഐശ്വര്യം കിട്ടാൻ, സർപ്പദോഷം അകലാൻ തുടങ്ങി കാര്യങ്ങൾക്കായി ഒരുപാട് വിശ്വാസികൾ ഇവിടെ വരുന്നു. ആലപ്പുഴ ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നും കൂടിയാണ് ഈ ക്ഷേത്രം. മലയാള മാസത്തിലെ ആയില്യം നാളുകളിലാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













