Search
  • Follow NativePlanet
Share
» »മൂന്നാറിലേക്കൊരു കിടിലൻ യാത്ര, ചിലവ് വെറും 1100 രൂപ, കാണുവാൻ 12 ഇടങ്ങൾ

മൂന്നാറിലേക്കൊരു കിടിലൻ യാത്ര, ചിലവ് വെറും 1100 രൂപ, കാണുവാൻ 12 ഇടങ്ങൾ

കോട്ടയം ജില്ലയിലെ പാലാ ഡിപ്പോയിൽ നിന്നും മൂന്നാറിലേക്ക് ഒരു സൂപ്പര്‍ ബജറ്റ് യാത്ര കെഎസ്ആർടിസി ഒരുക്കുന്നുണ്ട്.

മൂന്നാർ- കോടമഞ്ഞിന്‍റെ കുളിരോടുകൂടിയല്ലാതെ ഒരു മലയാളിക്കും മൂന്നാറിനെ ഓർമ്മിക്കുവാൻ കഴിയില്ല. എത്ര തവണ കണ്ടെന്നു പറഞ്ഞാലും വീണ്ടും ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം മൂന്നാർ തന്നെ കയറിവരും. ഇഷ്ടംപോലെ തവണ കണ്ട ടോപ് സ്റ്റേഷനും കൊളക്കു മലയും മീശപ്പുലിമലയും കുണ്ടള ഡാമും എക്കോ പോയിന്‍റും വീണ്ടും പോയി കാണുകയും ചെയ്യും. അങ്ങനെ നമ്മൾ മടുപ്പില്ലാതെ എന്നും പോകുവാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാണ് മൂന്നാര്‍.

മലയാളികൾ ഏറ്റവും കൂടുതൽ തവണ മൂന്നാർ കണ്ടത്, അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകളെ മൂന്നാര്‍ കാണുവാൻ സഹായിച്ചിട്ടുള്ളത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും നടത്തുന്ന ഏകദിന, ദ്വിദിന യാത്രകൾ ആയിരക്കണക്കിന് ആളുകളെ മൂന്നാറിൽ എത്തിച്ചിട്ടുണ്ട്. അപൂർവ്വമായ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന കാഴ്ചകൾ വരെ ആളുകൾ കെഎസ്ആർടിസിയുടെ സഹായത്തോടെ കണ്ടു. ഒരിക്കലും തങ്ങളുടെ യാത്രാ സ്വപ്നം സഫലമാകില്ലെന്നു കരുതിയവർ വരെ മൂന്നാർ യാത്രാ മോഹം സഫലമാക്കി . ഇപ്പോഴിതാ കോട്ടയം ജില്ലയിലെ പാലാ ഡിപ്പോയിൽ നിന്നും ഒരു സൂപ്പര്‍ ബജറ്റ് യാത്ര കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇവിടുത്തെ പ്രധാന കാഴ്ചകളത്രയും കണ്ടുവരുവാൻ സഹായിക്കുന്ന ഈ ട്രിപ്പിനെക്കുറിച്ച് വിശദമായി വായിക്കാം...

പാലാ-മൂന്നാർ യാത്ര

പാലാ-മൂന്നാർ യാത്ര

മൂന്നാറിന്‍റെ തണുപ്പിലേക്ക് കുടുംബവുമായി പോകുവാൻ ആണെങ്കിലും തനിച്ചുള്ളതോ സുഹൃത്തുക്കൾക്കൊപ്പമുള്ളതോ ആയ യാത്രയാണെങ്കിലും ഏറ്റവും മികച്ച ഒരു പാക്കേജുമായി വന്നിരിക്കുകയാണ് പാലാ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. മൂന്നാറിലെ ഒട്ടുമിക്ക സ്ഥലങ്ങളും കണ്ടുപോകുന്ന യാത്ര കുറഞ്ഞ ചിലവിൽ മൂന്നാർ യാത്ര പ്ലാന്‍ ചെയ്യുന്നവർക്ക് പറ്റിയ അവസരം കൂടിയാണ്.

PC:mahroof mahr/Unsplash

സമ്പൂർണ്ണ മൂന്നാർ പാക്കേജ്

സമ്പൂർണ്ണ മൂന്നാർ പാക്കേജ്

മൂന്നാർ ടീ മ്യൂസിയത്തിൽ തുടങ്ങി മറയൂരിലെ ശർക്കര നിർമ്മാണ യൂണിറ്റ് വരെ കാണുവാൻ അവസരമൊരുക്കുന്ന യാത്ര രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. പാലായിൽ നിന്നു പുറപ്പെട്ട് കുണ്ടളഡാം, മാട്ടുപെട്ടി, ഇക്കോപോയിന്റ്, ടോപ് സ്റ്റേഷൻ, മൂന്നാർ ടീ മ്യൂസിയം എന്നീ സ്ഥലങ്ങളാണ് ആദ്യത്തെ ദിവസം സന്ദർശിക്കുന്നത്. അന്ന് രാത്രി മൂന്നാറിൽ താമസിക്കുവാനുള്ള സൗകര്യങ്ങൾ കെഎസ്ആർടിസി ലഭ്യമാക്കും. പിറ്റേന്ന് മറയുർ, ആനകൊട്ടപ്പാറ, കാന്തലൂർ, പെരുമല, ഫ്രൂട്സ് ഗാർഡൻ, ശർക്കര നിർമാണ കേന്ദ്രം, മൂന്നാർ പാർക്ക്‌ എന്നീ സ്ഥലങ്ങൾ കണ്ട് തിരികെ വരും.

PC:Avin CP/Unsplash

പോക്കറ്റിലൊതുങ്ങുന്ന ബജറ്റ് മൂന്നാർ പാക്കേജ്

പോക്കറ്റിലൊതുങ്ങുന്ന ബജറ്റ് മൂന്നാർ പാക്കേജ്

കുട്ടികളോടും കുടുംബത്തോടുമോപ്പം കുറഞ്ഞ ചിലവിൽ മൂന്നാർ യാത്ര പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജ് പ്രയോജനപ്പെടുത്താം. ഈ പാക്കേജിന്‍റെ ആദ്യ യാത്ര ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ 05.30 ന് പാലായിൽ നിന്നു പുറപ്പെടും. 18 ശനിയാഴ്ച വൈകിട്ടോടെ മൂന്നാറിൽ നിന്നു തിരികെ മടങ്ങി രാത്രിയോടെ പാലായിൽ എത്തിച്ചേരും.

PC:Habeeb Rahiman/Unsplash

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

പാലാ-മൂന്നാർ യാത്രയും രാത്രിയിലെ താമസ സൗകര്യവും ഭക്ഷണവും ഉൾപ്പെടെ വെറും 1100 രൂപയാണ് ടിക്കറ്റ് നിരക്കായി ഈ പാക്കേജിൽ ഈടാക്കുന്നത്. പോക്കറ്റ് കീറാത്ത ഒരു മൂന്നാർ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. സാധാരണ എത്ര ചിലവ് ചുരുക്കി പോകുവാൻ നോക്കിയാലും താമസവും ഭക്ഷണവും കാഴ്തകൾ കാണുവാനുള്ള പോക്കുമടക്കം നല്ലൊരു സംഖ്യ തന്നെ ചിലവാകും. ഈ കാരൻണത്താൽ യാത്ര മാറ്റിവെക്കുന്നവർക്ക് മൂന്നാർ സ്വപ്നം പാലാ ഡിപ്പോയോടൊപ്പം സഫലമാക്കാം.
8921 531 106, 04822 212250 എന്നീ ഫോൺനമ്പറുകളിൽ സീറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടാം.

PC: Navi/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+