Search
  • Follow NativePlanet
Share
» »ഒറ്റ ദിവസം, ആറു ക്ഷേത്രങ്ങൾ, ചിലവുകുറഞ്ഞ ക്ഷേത്ര തീർത്ഥയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി

ഒറ്റ ദിവസം, ആറു ക്ഷേത്രങ്ങൾ, ചിലവുകുറഞ്ഞ ക്ഷേത്ര തീർത്ഥയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി

ഏപ്രില്‍ മാസ യാത്രകളിൽ ഏറ്റവും കൂടുതൽ വ്യത്യസ്തകളുമായി വന്ന ഡിപ്പോകളിലൊന്നാണ് തിരുവനന്തപുരം നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ. കേരളത്തിനകത്തും പുറത്തുമായി ക്ഷേത്ര, ദേവലയ തീർത്ഥാടനങ്ങളും വയനാടും മൂന്നാറും ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് ബജറ്റ് ടൂറുകളും ഇവിടെ നിന്ന് സംഘടിപ്പിക്കുന്നു. അത്തരത്തിലൊന്നാണ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിലേക്കുള്ള യാത്ര.

Neyyattinkara KSRTC Temple Pilgrimage

PC: Vijayan Rajapuram

തീർത്ഥാടന യാത്ര
കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം, പാണ്ഡവർ കാവ്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ഹരിപ്പാട് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചക്കുളത്ത് കാവ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഏകദിന യാത്ര ഏപ്രിൽ 21ന് രാവിലെ ഡിപ്പോയിൽ നിന്നു പുറപ്പെടും. അതേ ദിവസം രാത്രിയോടു കൂടി തിരിച്ചെത്തും.

കാട്ടില്‍മേക്കതിൽ ക്ഷേത്രം
കൊല്ലം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രവും തീർത്ഥാടന കേന്ദ്രവുമാണ് കാട്ടില്‍മേക്കതിൽ ക്ഷേത്രം.ചവറയ്ക്ക് സമീപം പന്മനയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഭദ്രകാളിയെ ആണ് ആരാധിക്കുന്നത്. കാട്ടിലമ്മയോടെ പ്രാർത്ഥിച്ചാൽ മനസ്സറിഞ്ഞ് സഹായിക്കുമെന്നും കഷ്ടനഷ്ടങ്ങൾ ഇല്ലാതാക്കി, ഐശ്വര്യം നല്കുമെന്നുമാണ് വിശ്വാസം. അറബിക്കടലിനും ടി എസ് കനാലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് കടലിനും കായലിനും മധ്യേയുള്ള അപൂർവ്വ ക്ഷേത്രമെന്ന പേരിലും പ്രസിദ്ധമാണ്. ആഗ്രഹസാഫല്യത്തിനായി പേരാലിൽ മണി കെട്ടുന്ന ഇവിടുക്കെ വഴിപാട് പ്രസിദ്ധമാണ്.
പേരാലിൽ തൊഴുത് ആഗ്രഹങ്ങൾ സമർപ്പിച്ച് ഏഴു തവണ അതിനെ വലംവെച്ചു വേണം ആലിൻ കൊമ്പിലോ അവിടുത്തെ ചുവപ്പു കയറിലോ മണി കെട്ടുവാൻ. രാവിലെ 5.30 നാണ് ക്ഷേത്രം നട തുറക്കുന്നത്. പിന്നീട് 12.00 മണിക്ക് നട അടയ്ക്കും പിന്നീട് വൈകിട്ട് 5.00 മുതല്‍ 8.00 വരെ തുറന്നിരിക്കും.

Neyyattinkara KSRTC Temple Pilgrimage

പാണ്ഡവർകാവ് ദേവീക്ഷേത്രം
ആലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന, പുരാതനമായ വിശ്വാസങ്ങളുള്ള ക്ഷേത്രമാണ് പാണ്ഡവർകാവ് ദേവീക്ഷേത്രം. കാർത്തികപ്പള്ളി, മുതുകുളത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹം കുന്തീ ദേവി ചെളി കൊണ്ട് നിർമ്മിച്ചതാണെന്നാണ് വിശ്വാസങ്ങൾ പറയുന്നത്.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
ആലപ്പുഴയിൽ കായംകുളത്തിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം . ഒരുപാട് പ്രത്യേകതകളുള്ള ക്ഷേത്രത്തിൽ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ കാണുവാൻ സാധിക്കില്ല. മഹാവിഷ്‌ണുവിനെയും, പരമശിവനെയും പരബ്രഹ്മത്തിന്റെ പ്രതീകമായി ഇവിടെ ആരാധിക്കുന്നു. എന്നിരുന്നാലും ഓച്ചിറ പരബ്രഹ്മമായി ശിവനെയാണ് കണക്കാക്കുന്നത്. പരബ്രഹ്മത്തോട് പ്രാർത്ഥിച്ചാൽ ദുരിതം മാറുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് വിളക്ക് ആണ് ഇവിടുത്തെ പ്രസിദ്ധമായ ഉത്സവം.

Neyyattinkara KSRTC Temple Pilgrimage-
PC:Neon

അമ്പലപ്പുഴ ക്ഷേത്രം

അമ്പലപ്പുഴ ക്ഷേത്രം പരിചിതമല്ലാത്തവർ കാണില്ല. വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുവാൻ ദൂരെദേശങ്ങളിൽ നിന്നുപോലും വിശ്വാസികൾ ഇവിടെയെത്തുന്നു. ഇവിടുതതെ വിദ്രഹം ദൈവനിർമ്മിതമാണെന്നാണ് പറയുന്നത്. ക്ഷേത്രത്തിലെ പാൽപ്പായസം ലോകപ്രസിദ്ധമാണ്.

ഹരിപ്പാട് ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. പഴയ തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇവിടം കിഴക്കൻ പഴനി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം ഇവിടെയാണുള്ളത്. അഞ്ചുപൂജകളും മൂന്നുശീവേലികളും ഇവിടെ നടക്കുന്നു. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Neyyattinkara KSRTC Temple Pilgrimage

PC:RajeshUnuppally

ചക്കുളത്തു കാവ് ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്ക് സമീപമുള്ള ചക്കുളത്തു കാവ് ക്ഷേത്രവും യാത്രയുടെ ഭാഗമായി സന്ദർശിക്കും. ആദിപരാശക്തിയെ ചക്കുളത്തുകാവിലമ്മ എന്ന പേരിലാണ് ഇവിടെ ആരാധിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്ന പേരിൽ അറിയപ്പെടുന്ന ഇവിടുത്തെ പൊങ്കാല പ്രസിദ്ധമാണ്.

ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഈ ഏകദിന യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഏപ്രിൽ 21 വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നും യാത്ര പുറപ്പെട്ട് രാത്രിയോടു കൂടി മടങ്ങിയെത്തും. 750 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോൺ നമ്പർ- 9497849282

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+