Search
  • Follow NativePlanet
Share
» »അവധിക്കാലം ആസ്വദിക്കാം, വെറും 600 രൂപയില്‍ തുടങ്ങുന്ന കെഎസ്ആർടിസി യാത്രാ പാക്കേജുകൾ

അവധിക്കാലം ആസ്വദിക്കാം, വെറും 600 രൂപയില്‍ തുടങ്ങുന്ന കെഎസ്ആർടിസി യാത്രാ പാക്കേജുകൾ

ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന കിടുക്കൻ യാത്രാ പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം എല്ലായ്പ്പോഴും അവതരിപ്പിക്കുന്നത്. അവധിക്കാല സഞ്ചാരികളെയും കുട്ടിയാത്രികരെയും ലക്ഷ്യമിട്ടുള്ള മേയ് മാസ പാക്കേജ് ഇത്തിരി വ്യത്യസ്തമാണ്. ''വെറുതേ വീട്ടിലിരിക്കുന്നതെന്തിനാ, ഇത്ര ചിലവല്ലേയുള്ളൂ'' എന്നോർമ്മിപ്പിച്ച് ആരെയും ഒരു ട്രിപ്പ് മൂഡിലേക്ക് കൊണ്ടുവരുന്നതാണ് പാലക്കാട് ജില്ലയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഈ മാസത്തെ പാക്കേജ്

നെല്ലിയാമ്പതിയിലേക്കുള്ള ഏകദിന യാത്ര തുടങ്ങി കൊച്ചിയിലെ ആഡംബര ക്രൂസ് യാത്രയും സഞ്ചാരികൾ കാത്തിരിക്കുന്ന ഗവി ട്രിപ്പും കൊച്ചിക്കായലിലൂടെയുള്ള സൂര്യാംശു യാത്രയും വയനാട് ട്രിപ്പും ഒക്കെയായി വൻ പാക്കേജ് തന്നെയാണ് ഉള്ളത്. വെറും 600 രൂപയിൽ പാക്കേജ് ആരംഭിക്കുന്നതിനാൽ ചിലവിനെയോർത്ത് പേടിക്കുകയും വേണ്ട.

ksrtc palakkad May 2023 packages

നെഫിർറ്റിറ്റി ആഢംബര കപ്പൽ യാത്ര

അറബിക്കടലിനെയും കൊച്ചിയെയും കടലിൽ നിന്നും കാണുവാനും ഓരോ നിമിഷവും ആസ്വദിക്കുവാനും സാധിക്കുന്ന യാത്രയാണ് നെഫിർറ്റിറ്റി ആഢംബര കപ്പലിൽ നടത്തുന്ന യാത്ര. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആഡംബര ക്രൂയിസ് കപ്പലായ നെഫെർറ്റിറ്റിയിൽ നീണ്ട അ‍ഞ്ച് മണിക്കൂർ ഉല്ലാസമാണ് കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നത്. മികച്ച ഭക്ഷണവും ഡിജെയും ഡാൻസും പാർട്ടിയും മ്യൂസികും ഉൾപ്പെടുന്നതാണ് പാക്കേജ്. മെയ് 5, 19 എന്നീ തിയതികളിലാണ് യാത്ര. 3500 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

നെല്ലിയാമ്പതി

പാലക്കാട് കെഎസ്ആർടിസി നടത്തുന്ന ഏറ്റവും ജനപ്രിയ പാക്കേജുകളിലൊന്നാണ് നെല്ലിയാമ്പതി ഏകദിന യാത്ര. പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ മുഴുവൻ കാഴ്ചകളും ഉൾപ്പെടുത്തിയുള്ള യാത്രയിൽ വരയാടു മല വ്യൂ പോയിന്‍റ്, സീതാർക്കുണ്ട്, ഓറഞ്ച് ഫാം, തേയില തോട്ടത്തിന്റെ ദൃശ്യ ഭംഗി കാണുവാൻ പോത്തു പാറ, അവിടുന്ന് പിന്നെ കേശവൻ പാറ, പോത്തുണ്ടി ഡാം, റൈഡുകൾ, കാട്ടിലൂടെയുള്ള നടത്തം തുടങ്ങിയവയാണ് ഉൾപ്പെടുത്തിരിക്കുന്നത്. മേയ് 6, 7, 13,14,20,21,27,28 തിയതികളിൽ നെല്ലിയാമ്പതി യാത്ര സംഘടിപ്പിക്കും. 600 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

സൂര്യാംശു യാത്ര

കേരളത്തിലെ ആദ്യത്തെ സൗരോര്‍ജ ടൂറിസ്റ്റ് ബോട്ട് ആയ സൂര്യാംശുവിലുള്ള യാത്രയും പാലക്കാട് നിന്നും ഒരുക്കിയിട്ടുണ്ട്. കൊച്ചി കായലിന്‍റെ ഭംഗി ആസ്വദിച്ചുള്ള യാത്രയിൽ ആസ്വദിക്കുവാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എസി ബോട്ടിൽ പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന യാത്രയിൽ കുട്ടവഞ്ചി യാത്രും ചൂണ്ടയിടലും വിഭവസമൃദ്ധമായ ഉച്ചയൂണും ഒരുക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡിജെ പാർട്ടി ഫ്ലോറും കഫെറ്റീരിയയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മേയ് 13, 14, എന്നീ തിയതികളിയാണ് യാത്ര നടത്തുന്നത്. 1620 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

ഗവി യാത്ര

ബജറ്റ് ടൂറിസം സെല്ലിന് കുതിപ്പ് നല്കിയ ഗവിയിലേക്കും പാലക്കാട് നിന്നും യാത്ര സംഘടിപ്പിക്കുന്നു. മേയ് മാസത്തിൽ മൂന്ന് ഗവി യാത്രകളാണുള്ളത്. മേയ് 9, 20, 26 എന്നീ തിയതികളിൽ രാത്രി പാലക്കാട് നിന്നു യാത്ര പുറപ്പെടും. 2850 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
ഇത് കൂടാതെ വയനാട്, മൂന്നാർ, എന്നിവിടങ്ങളിലേക്കും യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വയനാട് യാത്രയ്ക്ക് ഒരാൾക്ക് 2920 രൂപയും മൂന്നാർ യാത്രയ്ക്ക് 1550 രൂപയുമാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക് 62829 89857, 99470 65393 എന്നീ നമ്പറുകളിലും ബുക്കിങ്ങിന് 9947086128 എന്ന നമ്പറിലും ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+